ബോറിസ് ജോൺസൻ പുറത്ത്; ഋഷി സുനകിനെ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് പിന്തുണച്ച് 140 ലേറെ എംപിമാർ

Last Updated:

പ്രധാനമന്ത്രിയായിരുന്ന ലിസ് ട്രസ് 44 ദിവസം മാത്രം നീണ്ടുനിന്ന ഭരണത്തിന് ശേഷം രാജിവെച്ചതോടെയാണ് ഋഷിക്ക് വീണ്ടും സാധ്യതയേറിയത്

ബ്രിട്ടനിൽ അധികാരത്തിൽ തിരിച്ചെത്താനുള്ള ശ്രമത്തിൽനിന്ന് പിൻമാറി ബോറിസ് ജോൺസൺ. ഇതോടെ ഇന്ത്യൻ വംശജനായ ഋഷി സുനകിന് സാധ്യതയേറി. നിലവിൽ 140ൽ ഏറെ എംപിമാരുടെ പിന്തുണയാണ് ഋഷി സുനകിനുള്ളത്. ബോറിസ് ജോൺസന്‍റെ നാടകീയമായ പ്രഖ്യാപനമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളിയായ റിഷി സുനക്കിന് മുൻതൂക്കം നൽകുന്നത്.
പ്രധാനമന്ത്രിയായിരുന്ന ലിസ് ട്രസ് 44 ദിവസം മാത്രം നീണ്ടുനിന്ന ഭരണത്തിന് ശേഷം രാജിവെച്ചതോടെയാണ് ഋഷിക്ക് വീണ്ടും സാധ്യതയേറിയത്. ഇപ്പോൾ പെന്നി മോർഡൗണ്ടുമായാണ് റിഷി സുനകിന്‍റെ പോരാട്ടം. എന്നാൽ ഋഷിക്ക് ലഭിക്കുന്നയത്രയും എംപിമാരുടെ പിന്തുണ പെന്നിക്ക് ഇല്ല്.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനം തിങ്കളാഴ്ച തന്നെ ഉണ്ടാകുമെന്ന് നിരവധി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. എംപിമാരുടെ പിന്തുണയിൽ സുനക് മുന്നിലാണ്. ബിബിസിയുടെ കണക്കനുസരിച്ച്, നിലവിൽ 146 ടോറി നിയമനിർമ്മാതാക്കളുടെ പൊതു പിന്തുണ അദ്ദേഹത്തിനുണ്ട്. ജോൺസണ് പരസ്യമായി ലഭിച്ച പിന്തുണ 57-ഉം മൊർഡോണ്ടിന് 23-ഉം ആയിരുന്നു.
advertisement
കൺസർവേറ്റീവ് പാർട്ടിയിലെ തന്റെ നേതൃത്വത്തിനെതിരെ തുറന്ന കലാപത്തെത്തുടർന്ന് 45 ദിവസത്തെ ഭരണത്തിന് ശേഷം ലിസ് ട്രസ് ഈ ആഴ്ച ആദ്യം പ്രധാനമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. “ഞങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായിക്കാനുള്ള അവസരമാണ് ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നത്,” - ഋഷി സുനക് പറഞ്ഞു. ഏറെ പഴികേട്ട നികുതി പരിഷ്ക്കാരത്തെ തുടർന്നാണ് ലിസ് ട്രസിന് സ്ഥാനമൊഴിയേണ്ടിവന്നത്.
ബ്രിട്ടനിലെ ആദ്യ ഇന്ത്യൻ വംശജനായ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടാനുള്ള കൺസർവേറ്റീവ് പാർട്ടി നേതൃത്വ മത്സരത്തിൽ ഋഷി സുനക് ഒരു പടി കൂടി അടുത്തു. ദീപാവലി ദിനത്തിൽ തന്നെ ഋഷി സുനകിന്‍റെ വിജയമുണ്ടാാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് മാധ്യമറിപ്പോർട്ടുകൾ.
advertisement
42 കാരനായ മുൻ ചാൻസലർ കൂടിയാണ് ഋഷി സുനക്. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചപ്പോൾ ബ്രിട്ടന്‍റെ സമ്പദ്‌വ്യവസ്ഥ ശരിയാക്കാനും പാർട്ടിയെ ഒന്നിപ്പിക്കാനും രാജ്യത്തെ മുന്നോട്ട് നയിക്കാനും ആഗ്രഹിക്കുന്നുവെന്ന് റിഷി സുനക് പറഞ്ഞിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/World/
ബോറിസ് ജോൺസൻ പുറത്ത്; ഋഷി സുനകിനെ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് പിന്തുണച്ച് 140 ലേറെ എംപിമാർ
Next Article
advertisement
'അതിദാരിദ്ര്യത്തില്‍ നിന്ന് മാത്രമേ നാം മുക്തമായിട്ടുള്ളൂ; ദാരിദ്ര്യം ഇനിയും ബാക്കി'; മമ്മൂട്ടി
'അതിദാരിദ്ര്യത്തില്‍ നിന്ന് മാത്രമേ നാം മുക്തമായിട്ടുള്ളൂ; ദാരിദ്ര്യം ഇനിയും ബാക്കി'; മമ്മൂട്ടി
  • കേരളം അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തമായെങ്കിലും ദാരിദ്ര്യം ഇനിയും ബാക്കിയാണെന്ന് മമ്മൂട്ടി പറഞ്ഞു.

  • ദാരിദ്ര്യം പൂര്‍ണമായി നീക്കിയാല്‍ മാത്രമേ സാമൂഹിക ജീവിതം വികസിക്കൂ.

  • കേരളപ്പിറവി ദിനത്തില്‍ മമ്മൂട്ടി പൊതുവേദിയില്‍

View All
advertisement