TRENDING:

ജർമ്മനിയിൽ ആരാധനാലയത്തിലുണ്ടായ വെടിവെപ്പിൽ ഏഴുപേർ കൊല്ലപ്പെട്ടു

Last Updated:

ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബെർലിൻ: ജര്‍മ്മനിയില്‍ ആരാധനാലയത്തിലുണ്ടായ വെടിവെയ്പ്പില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. എട്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഹാംബര്‍ഗിലെ യഹോവ വിറ്റ്‌നസ് സെന്ററിലാണ് വ്യാഴാഴ്ച ആക്രമണമുണ്ടായത്. മരിച്ചവരില്‍ കൊലയാളിയുമുണ്ടെന്നാണ് പോലീസ് പറയുന്നത്.
advertisement

ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. പ്രദേശത്ത് പോലീസ് അതിജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആളുകളോട് വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും പോലീസ് നിര്‍ദ്ദേശിച്ചു.

കെട്ടിടത്തിന്റെ മുകൾ ഭാഗത്താണ് ആദ്യം വെടിയൊച്ച കേട്ടത്. സമീപവാസികൾ വിവരം നൽകിയത് അനുസരിച്ച് ഉടൻ പൊലീസ് സംഘം സ്ഥലത്തെത്തി. പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങളും ഗുരുതരമായി പരിക്കേറ്റവരെയും കണ്ടെത്തിയത്. പരിക്കേറ്റവരെ ഉടൻ തന്നെ പൊലീസ് ആശുപത്രിയിലെത്തിച്ചു.

അതേസമയം അക്രമി കൊല്ലപ്പെട്ടോയെന്ന കാര്യത്തിൽ ഇതുവരെയും പൊലീസ് സ്ഥിരീകരണം നൽകിയിട്ടില്ല. അക്രമി ഓടിരക്ഷപെടുകയോ കെട്ടിടത്തിനുള്ളിൽ ഒളിച്ചിരിക്കുകയോ ചെയ്യാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല. മൂന്ന് നിലയുള്ള കെട്ടിടത്തിലാണ് വ്യാഴാഴ്ച ആക്രമണം ഉണ്ടായത്.

advertisement

ഹാംബർഗിലെ 3,800 പേർ ഉൾപ്പെടെ ജർമ്മനിയിലെ ഏകദേശം 175,000 ആളുകൾ അംഗങ്ങളായ യഹോവ ആരാധനാലയമാണിത്. 19-ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ സ്ഥാപിതമായ ഈ യുഎസ് ക്രിസ്ത്യൻ സഭ അഹിംസ പ്രചാരണത്തിനും വീടുതോറുമുള്ള സുവിശേഷ പ്രവർത്തനങ്ങൾക്കും പേരുകേട്ടതുമാണ്.

സംഭവത്തിൽ സിറ്റി മേയർ പീറ്റർ ഷ്ചെൻഷർ ട്വിറ്ററിൽ വെടിവെപ്പിൽ നടുക്കം രേഖപ്പെടുത്തി. ഇരകളുടെ കുടുംബങ്ങൾക്ക് തന്റെ അനുശോചനം അയച്ച അദ്ദേഹം, സ്ഥിതിഗതികൾ വ്യക്തമാക്കാൻ അടിയന്തര സേവനങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് പറഞ്ഞു.

Also Read- ബംഗ്ലാദേശിലെ ധാക്കയിലുണ്ടായ സ്ഫോടനത്തിൽ 15 പേര്‍ മരിച്ചു; നൂറിലധികംപേർക്ക് പരിക്ക്

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ ജർമ്മനിയിൽ നിരവധി ഭീകര-തീവ്ര വലതുപക്ഷ സംഘടനകളുടെയും ആക്രമണം ഉണ്ടായിട്ടുണ്ട്. 2016 ഡിസംബറിൽ ബെർലിൻ ക്രിസ്മസ് മാർക്കറ്റിൽ 12 പേരുടെ മരണത്തിനിടയാക്കിയ ട്രക്ക് ആക്രമണമാണ് ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ഏറ്റവും വലിയ ആക്രമണം. 2020 ഫെബ്രുവരിയിൽ, മധ്യ ജർമ്മൻ നഗരമായ ഹനാവിൽ തീവ്ര വലതുപക്ഷ തീവ്രവാദി 10 പേരെ വെടിവച്ചു കൊല്ലുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2019 ൽ, യോം കിപ്പൂരിലെ ജൂത അവധി ദിനത്തിൽ ഹാലെയിലെ ഒരു സിനഗോഗിൽ അതിക്രമിച്ച് കയറാൻ ഒരു നവ-നാസി ശ്രമിച്ചതിനെ തുടർന്ന് രണ്ട് പേർ കൊല്ലപ്പെട്ടു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/World/
ജർമ്മനിയിൽ ആരാധനാലയത്തിലുണ്ടായ വെടിവെപ്പിൽ ഏഴുപേർ കൊല്ലപ്പെട്ടു
Open in App
Home
Video
Impact Shorts
Web Stories