ബംഗ്ലാദേശിലെ ധാക്കയിലുണ്ടായ സ്ഫോടനത്തിൽ 15 പേര്‍ മരിച്ചു; നൂറിലധികംപേർക്ക് പരിക്ക്

Last Updated:

സ്ഫോടനത്തിനു പിന്നാലെ കെട്ടിടത്തിൽ തീ പടർന്നു പിടിക്കുകയായിരുന്നു. റോഡിനരികിൽ നിർത്തിയിട്ടിരുന്ന ഒരു ബസും സ്ഫോടനത്തിൽ തകർന്നു

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലുണ്ടായ സ്ഫോടനത്തിൽ 15 പേർ മരിച്ചു. നൂറിലധികം പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് 4.45ന് ധാക്കയിലെ തിരക്കേറിയ ഗുലിസ്ഥാൻ മാർക്കറ്റിലെ ഒരു കെട്ടിടത്തിലാണ് സ്ഫോടനം നടന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
രക്ഷാപ്രവർത്തനം തുടരുകയാണ്. പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാമെന്നും സ്ഫോടനത്തിനു പിന്നിലെ കാരണം വ്യക്തമല്ലെന്നും അധികൃതർ അറിയിച്ചു. അഗ്നിശമന സേനയുടെ അഞ്ചു യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ ഏറ്റവും താഴത്തെ നിലയിൽ ഒട്ടേറെ പേർ കുടുങ്ങിക്കിടക്കുന്നതായും സംശയമുണ്ട്.
advertisement
പരിക്കേറ്റവരെ ധാക്ക മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഒന്നിലധികം നിലകളുള്ള കെട്ടിടത്തിൽ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സ്ഫോടനത്തിനു പിന്നാലെ കെട്ടിടത്തിൽ തീ പടർന്നു പിടിക്കുകയായിരുന്നു. റോഡിനരികിൽ നിർത്തിയിട്ടിരുന്ന ഒരു ബസും സ്ഫോടനത്തിൽ തകർന്നു.
News Summary -Around 15 people were killed and more than 100 injured on Tuesday in an explosion at a multi-storey building located at a crowded market in the Gulistan area of Bhagladesh’s capital Dhaka, reports said.
advertisement
മലയാളം വാർത്തകൾ/ വാർത്ത/World/
ബംഗ്ലാദേശിലെ ധാക്കയിലുണ്ടായ സ്ഫോടനത്തിൽ 15 പേര്‍ മരിച്ചു; നൂറിലധികംപേർക്ക് പരിക്ക്
Next Article
advertisement
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി‌
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി‌
  • 34കാരിയായ നേത്രാവതിയെ പ്രായപൂർത്തിയാകാത്ത മകളും 4 സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി.

  • മകളുടെ പ്രണയബന്ധം എതിർത്തതിനെത്തുടർന്ന് നേത്രാവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

  • 13കാരനായ ഏഴാം ക്ലാസുകാരനും കൊലപാതകത്തിൽ ഉൾപ്പെട്ടതായി പോലീസ് അറിയിച്ചു.

View All
advertisement