TRENDING:

ആയത്തൊള്ള അലി ഖമനയിയുടെ മകൻ മൊജ്താബ ഖമനയിയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തു

Last Updated:

ടെഹ്‌റാൻ സമയം അർദ്ധരാത്രിക്ക് ശേഷമാണ് വിദഗ്ദ്ധ സമിതിയുടെ ഔദ്യോഗിക പ്രസ്താവന പുറത്തുവന്നത്

advertisement
ആയത്തൊള്ള അലി ഖമനയിയുടെ മകൻ മൊജ്താബ അലി ഖമനയിയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി വിദഗ്ദ്ധ സമിതി (Assembly of Experts) തിരഞ്ഞെടുത്തു. ടെഹ്‌റാനിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ അലി ഖമനയി കൊല്ലപ്പെട്ട് ഏകദേശം ഒരാഴ്ചയ്ക്ക് ശേഷമാണ് നിർണ്ണായക പ്രഖ്യാപനം. ഭരണഘടനയുടെ 108-ാം അനുച്ഛേദ പ്രകാരം ആയത്തൊള്ള സയ്യിദ് മൊജ്താബ ഹുസൈനി ഖമനയിയെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ മൂന്നാമത്തെ നേതാവായി തിരഞ്ഞെടുത്തതായി ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു.
News18
News18
advertisement

ടെഹ്‌റാൻ സമയം അർദ്ധരാത്രിക്ക് ശേഷമാണ് വിദഗ്ദ്ധ സമിതിയുടെ ഔദ്യോഗിക പ്രസ്താവന പുറത്തുവന്നത്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി (IRGC) അടുത്ത ബന്ധമുള്ള മൊജ്താബ ഖമനയി, നേരത്തെ തന്നെ തന്റെ പിതാവിന്റെ പിൻഗാമിയാകാൻ സാധ്യതയുള്ള വ്യക്തിയായി വിലയിരുത്തപ്പെട്ടിരുന്നു.

മൊജ്താബയുടെ നിയമനം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ചൊടിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അലി ഖമനയിയുടെ മരണശേഷം ഇറാന്റെ അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ തനിക്ക് വ്യക്തിപരമായ താല്പര്യമുണ്ടെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. മൊജ്താബ ഖമനയിയെ അംഗീകരിക്കാൻ കഴിയാത്ത വ്യക്തിയാണെന്ന് വിശേഷിപ്പിച്ച ട്രംപ്, ഇറാനിൽ സമാധാനവും ഐക്യവും കൊണ്ടുവരുന്ന ഒരു നേതാവിനെയാണ് താൻ ആഗ്രഹിക്കുന്നതെന്നും മുന്നറിയിപ്പ് നൽകി. പിതാവിന്റെ നയങ്ങൾ തുടരുന്നത് ഭാവിയിൽ അമേരിക്കയുമായുള്ള സംഘർഷങ്ങൾക്ക് വീണ്ടും വഴിതെളിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇറാന്റെ പുതിയ നേതാവായി വ്യക്തിയെ തങ്ങൾ ലക്ഷ്യം വെക്കുമെന്ന് ഇസ്രായേലും ഭീഷണി മുഴക്കിയിരുന്നു

advertisement

ആരാണ് മൊജ്താബ അലി ഖമനയി?

ഇറാന്റെ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയിയുടെ മകനായ മൊജ്താബ ഹുസൈനി ഖമനയി 1969-ൽ ഇറാനിലെ മഷ്ഹദ് നഗരത്തിലാണ് ജനിച്ചത്. ഇറാന്റെ അവസാനത്തെ ഷാ ആയിരുന്ന മുഹമ്മദ് റെസ പഹ്‌ലവിയുടെ ഭരണത്തിനെതിരെ തന്റെ പിതാവ് ഒരു പ്രമുഖ പണ്ഡിതനായി ഉയർന്നുവന്ന കാലത്താണ് മൊജ്താബയുടെ കുട്ടിക്കാലം കടന്നുപോയത്.

ഇറാന്റെ ഷിയാ മതപഠന കേന്ദ്രമായ ഖോമിലെ സെമിനാരികളിൽ തീവ്ര യാഥാസ്ഥിതിക പണ്ഡിതന്മാർക്ക് കീഴിലായിരുന്നു മൊജ്താബയുടെ മത വിദ്യാഭ്യാസം. തന്റെ യൗവനകാലത്ത് അദ്ദേഹം ഇറാൻ-ഇറാഖ് യുദ്ധത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ കാലയളവിലാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ഉൾപ്പെടെയുള്ള ഇറാന്റെ ശക്തമായ സുരക്ഷാ വിഭാഗങ്ങളുമായി അദ്ദേഹം അടുത്ത ബന്ധം സ്ഥാപിച്ചത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2019-ൽ യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് മൊജ്താബയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. പ്രമുഖ യാഥാസ്ഥിതിക രാഷ്ട്രീയ നേതാവിന്റെ മകളായ സഹ്‌റ ഹദ്ദാദ്-അദെലിനെയാണ് മൊജ്താബ വിവാഹം കഴിച്ചത്. ഈ ബന്ധം ഇറാന്റെ ഉന്നത രാഷ്ട്രീയ മേഖലകളിൽ അദ്ദേഹത്തിനുള്ള സ്വാധീനം വർദ്ധിപ്പിച്ചു.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ആയത്തൊള്ള അലി ഖമനയിയുടെ മകൻ മൊജ്താബ ഖമനയിയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തു
Open in App
Home
Video
Impact Shorts
Web Stories