ഇറാൻ പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യാൻ ട്രംപ് തന്റെ ഉന്നത ഉപദേശകരുമായി സുപ്രധാന കൂടിക്കാഴ്ച നടത്തി. ആണവ തർക്കം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ, മണിക്കൂറുകൾക്കുള്ളിൽ ട്രംപ് ടെഹ്‌റാനെതിരെ ആക്രമണം നടത്തിയേക്കുമെന്ന് അമേരിക്കയുടെ ഒരു പ്രധാന സഖ്യകക്ഷി മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലായിരുന്നു ഈ കൂടിക്കാഴ്ച. ഈ ആഴ്ച ആദ്യം ജനീവയിൽ നടന്ന ആണവ ചർച്ചകളെക്കുറിച്ച് ട്രംപിന് വിശദീകരണം നൽകുകയും അടുത്ത ഘട്ടങ്ങളെക്കുറിച്ച് സംഘം ചർച്ച ചെയ്യുകയും ചെയ്തു.
ശനിയാഴ്ചയോടെ ഇറാനുമായി ഒരു യുദ്ധത്തിന് അമേരിക്ക സന്നദ്ധമാകുമെന്ന് ട്രംപിനെ അറിയിച്ചതായി ദ ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ ഭാഗമായി ഇറാനിയൻ അതിർത്തിക്ക് സമീപം അമേരിക്കൻ വിമാനങ്ങളും കപ്പലുകളും വിന്യസിച്ചിട്ടുണ്ട്. കുറഞ്ഞത് 50 അധിക യുദ്ധവിമാനങ്ങളും ഇന്ധനം നിറയ്ക്കുന്നതിനുള്ള ടാങ്കറുകളും മറ്റ് വിമാനങ്ങളും ഈ ആഴ്ച മിഡിൽ ഈസ്റ്റിൽ എത്തിച്ചിട്ടുണ്ട്. രണ്ടാമത്തെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡും ദിവസങ്ങൾക്കുള്ളിൽ കിഴക്കൻ മെഡിറ്ററേനിയനിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
advertisement
