TRENDING:

തലച്ചോറിൽ കൂടുതൽ കോശങ്ങൾ ഉണ്ടെങ്കിലും ബുദ്ധിശക്തി കൂടുതലുള്ളത് തേനീച്ചക്കല്ല, കാരണം ഇതാണ്

Last Updated:

തേനീച്ചകളുടെ തലച്ചോറിൽ വളരെ കുറഞ്ഞ ന്യൂറോൺ മാത്രമേയുള്ളൂ എങ്കിലും ഇവയ്ക്ക് എണ്ണം കണ്ടെത്താൻ കഴിയുമെന്ന് അടുത്തിടെ മറ്റൊരു പഠനവും കണ്ടെത്തിയിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെറുപ്രാണി വിഭാഗത്തിൽ തലച്ചോറിൽ ഏറ്റവും കൂടുതൽ കോശങ്ങൾ ഉള്ളത് തേനീച്ചക്കാണെന്ന് കണ്ടെത്തൽ. ഉറുമ്പുകൾ,ചെറിയ പക്ഷികൾ എന്നിവയുമായി താരമ്യം ചെയ്ത് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. തലച്ചോറിലെ ന്യൂറോൺസിന്റെ അളവ് ഉറുമ്പുകളിൽ നന്നേ കുറവാണെന്ന് പഠനം പറയുന്നു. തേനീച്ചയുടെ തലച്ചോറിലുള്ള കോശങ്ങളുടെ സാന്ദ്രത ചെറുപക്ഷികളേക്കാൾ കൂടുതലാണ്. ജീവിത രീതിയുമായി ബന്ധപ്പെട്ടാണ് ഇത്തരം വ്യത്യാസങ്ങളെന്നാണ് ഗവേഷണ സംഘത്തിന്റെ വിലയിരുത്തൽ.
advertisement

ചെറുപ്രാണികളുടെ ഓർമശക്തി, കാണാനും കേൾക്കാനുമുള്ള കഴിവ്, തലച്ചോറിലെ പ്രത്യേക മേഖലകൾ എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് താരതമ്യ പഠനങ്ങൾ മുമ്പും നടന്നിട്ടുണ്ട്. തലച്ചോറിന്റെ വലിപ്പം ഓർമ ശക്തിയുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഒന്നല്ല. പല ജീവജാലങ്ങൾക്കും ചെറിയ തലച്ചോറാണ് ഉള്ളത്. ഓരോ ജീവജാലങ്ങളുടെയും ശരീരഘടനയും ജീവിത രീതിക്കും അടിസ്ഥാനമാക്കിയാണ് ഇത്. ഉദാഹരണത്തിന് പക്ഷികളുടെ തലച്ചോറിന് വലിപ്പം കൂടുതൽ ആണെങ്കിൽ സ്വാഭാവികമായും അവരുടെ പറക്കലിനെ ഇത് ബാധിക്കും. അതിനാൽ പക്ഷികളിലെ തലച്ചോറിനുള്ളിലെ ന്യൂറോണുകളും കോശങ്ങളും ഇതിന് അനുസൃതമായി സൃഷ്ടിച്ചിരിക്കുന്നു.

advertisement

'അങ്ങോട്ടും ചിലത് ചോദിക്കാനുണ്ട്'; അമിത് ഷായോട് എണ്ണിയെണ്ണി ചോദ്യങ്ങൾ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

എന്നാൽ ചെറിയ തലച്ചോറാണ് എന്ന കാരണത്താൽ ഇവയുടെ ഓർമ്മശക്തി ഉൾപ്പടെയുള്ളവക്ക് വലിയ തലച്ചോറുള്ള ജീവജാലങ്ങളെ അപേക്ഷിച്ച് ഒട്ടും കുറവ് ഇല്ല.

അരിസോണ സർവകലാശാലയിൽ നിന്നുള്ള റിബേക്ക കീറ്റിംഗ് ഗോഡ്ഫ്രെ എന്ന ഗവേഷകന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. തേനീച്ച, പല്ലികൾ, പ്രത്യേക തരം ഈച്ചകൾ എന്നിങ്ങനെ 32 വിഭാഗങ്ങളിൽ പെട്ട 450 ജീവജാലങ്ങളുടെ തലച്ചോറിൽ ഗവേഷണം നടത്തി. പുതുതായി വികസിപ്പിച്ച സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ജീവ ജാലങ്ങളുടെ തലച്ചോറിലെ കോശങ്ങൾ എണ്ണി തിട്ടപ്പെടുത്തിയത്.

advertisement

ഭാര്യയുമായി ലൈംഗിക ബന്ധം, ഭർത്താവിന് നഷ്ടപരിഹാരം നൽകണമെന്ന് യുവതിയോട് കോടതി

ഓരോ ജീവജാലങ്ങളുടെയും തലച്ചോർ സംഘം പ്രത്യേകമായി പരിശോധിച്ചു. പ്രത്യേക ദ്രാവകം ഉപയോഗിച്ച് തലച്ചോറിലെ ന്യൂക്ലിയസ് മാറ്റിയാണ് കോശങ്ങൾ പരിശോധിച്ചത്. അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ചുള്ള എപ്പിഫ്ലൂറോ എന്ന മൈക്രോസ്കോപ്പും പ്രയോജനപ്പെടുത്തി.

പഠനത്തിൽ ഉൾപ്പെടുത്തിയ ജീവജാലങ്ങളിൽ തേനീച്ചക്കാണ് തലച്ചോറിൽ ഏറ്റവും കൂടുതൽ കോശങ്ങൾ ഉള്ളതായി കണ്ടെത്തിയത്. അഗോക്ലോറല്ല വിഭാഗത്തിൽ പെട്ട മെറ്റാലിക്ക് ഗ്രീൻ സ്വീറ്റ് തേനീച്ചക്കാണ് ഏറ്റവും കൂടുതൽ കോശങ്ങൾ തലച്ചോറിൽ ഉള്ളത്. ഒരു മില്ലി ഗ്രാം തലച്ചോറിൽ രണ്ട് മില്യൺ കോശങ്ങളാണ് ഇവയ്ക്ക് ഉണ്ടായിരുന്നത്.

advertisement

'കോൺഗ്രസിന്റെ തിരിച്ചുവരവ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് ഇന്നസെന്റ്'; സൈബർ സെല്ലിൽ പരാതി നൽകി മുൻ എം.പി

ഉറുമ്പുകളുടെ വിഭാഗത്തിൽ പെട്ട നോവോമെസ്സർ കോക്കറേലി എന്ന ഇനത്തിന് ഒരു മില്ലിഗ്രാമിൽ വെറും നാല് ലക്ഷം കോശങ്ങളാണ് ഉള്ളത്. എന്നാൽ കോശങ്ങളുടെ അളവും ഇവയുടെ ബുദ്ധി ശക്തിയും തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്ന് ഗവേഷണത്തിന്റെ ഭാഗമായ വുൽഫിയ ഗ്രോണാബർഗ് വിശദീകരിക്കുന്നു. പറക്കുന്നതിനിടെയുള്ള കാഴ്ച ശക്തിക്കാണ് തലച്ചോറിലെ കോശങ്ങൾ ഇവക്ക് പ്രയോജനപ്പെടുന്നത് എന്നും അദ്ദേഹം പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തേനീച്ചകളുടെ തലച്ചോറിൽ വളരെ കുറഞ്ഞ ന്യൂറോൺ മാത്രമേയുള്ളൂ എങ്കിലും ഇവയ്ക്ക് എണ്ണം കണ്ടെത്താൻ കഴിയുമെന്ന് അടുത്തിടെ മറ്റൊരു പഠനവും കണ്ടെത്തിയിരുന്നു. ഐ സയൻസ് എന്ന ജേണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
തലച്ചോറിൽ കൂടുതൽ കോശങ്ങൾ ഉണ്ടെങ്കിലും ബുദ്ധിശക്തി കൂടുതലുള്ളത് തേനീച്ചക്കല്ല, കാരണം ഇതാണ്
Open in App
Home
Video
Impact Shorts
Web Stories