ഭാര്യയുമായി ലൈംഗിക ബന്ധം, ഭർത്താവിന് നഷ്ടപരിഹാരം നൽകണമെന്ന് യുവതിയോട് കോടതി
Last Updated:
മാർച്ച് 18 -ന് റഷ്യൻ നഗരമായ സെന്റ് പീറ്റേഴ്‌സ്‌ബർഗിലെ സൗത്ത് പോൾ ഷോപ്പിംഗ് സെന്ററിലെ കിനോഗ്രാഡ് തിയേറ്ററിലാണ് സംഭവം നടന്നത്. ഇതിന്റെ സി സി ടി വി ദൃശ്യങ്ങൾ ഇപ്പോൾ പ്രചരിക്കുകയാണ്.
ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന ആരോപണത്തെ തുടർന്ന് ഭർത്താവിന് 1,100,00 യെൻ (70,000 രൂപ) നഷ്ടപരിഹാരം നൽകാൻ യുവതിയോട് ജപ്പാനിലെ കോടതി ഉത്തരവിട്ടു. ടോക്കിയോ ജില്ലാ കോടതി ഫെബ്രുവരിയിൽ ഈ കേസിന്റെ വാദം കേട്ടതായാണ് റിപ്പോർട്ട്. 37 കാരിയായ സ്ത്രീ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സ്ത്രീയുടെ ഭർത്താവിന് 1,100,00 യെൻ നൽകണമെന്നാണ് കോടതി ഉത്തരവ്.
തന്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് ആരോപിച്ച് 39കാരനായ ഭർത്താവാണ് യുവതിക്കെതിരെ കേസ് ഫയൽ ചെയ്തത്. രണ്ട് സ്ത്രീകളും ഓൺലൈനിലൂടെയാണ് കണ്ടുമുട്ടിയതെന്നും ഇയാൾ ആരോപിച്ചു.
മറ്റ് സ്ത്രീകളുമായുള്ള ശാരീരിക ബന്ധം അവരുടെ ദാമ്പത്യത്തെ ബാധിക്കുന്നില്ലെന്നും അത് അവിശ്വാസമല്ലെന്നും പ്രതിയായ യുവതി കോടതിയിൽ വാദിച്ചു. എന്നാൽ ദാമ്പത്യ ബന്ധത്തിലെ സമാധാനത്തിന് തുരങ്കം വയ്ക്കുന്ന പ്രവൃത്തി ചെയ്തതിനാലാണ് കുറ്റാരോപിതയായ യുവതിക്ക് കോടതി ശിക്ഷ വിധിച്ചത്.
advertisement
നേരത്തെ ടോക്കിയോ കോടതി ഒരു യുവതിയെ വഞ്ചിച്ചതിന് മറ്റൊരു വനിത പങ്കാളിയ്ക്ക് പിഴ ചുമത്താൻ ഉത്തരവിട്ടിരുന്നു. ഏഴ് വർഷമായി ഇരുവരും ഒരുമിച്ച് താമസിക്കുകയും യു എസിൽ വച്ച് വിവാഹിതരാവുകയും ചെയ്തിരുന്നു. ഈ കേസിൽ 1.1 മില്യൺ യെൻ നഷ്ടപരിഹാരം നൽകാനാണ് പ്രതിയോട് ജഡ്ജി ഉത്തരവിട്ടത്. 'വിവാഹിതരായ ദമ്പതികളെന്ന നിലയിൽ സഹകരണത്തോടെ ജീവിതം നയിക്കാൻ ഒരു പുരുഷനും സ്ത്രീയും ഒത്തുചേരുന്നതിന് തുല്യമായ ഒരു ബന്ധമായിരുന്നു ഇവരുടെതെന്ന് ' ജഡ്ജി ഹിറ്റോമി അകിയോഷി പറഞ്ഞു.
advertisement
ഒരേ ലിംഗത്തിലുള്ളവരുടെ ദാമ്പത്യവും രണ്ട് വ്യക്തികൾ തമ്മിലുള്ള കരാറാണ്. ഇതിന്റെ അടിസ്ഥാനത്തിൽ നിയമപരമായി വിവാഹിതരായ എതിർ ലിംഗത്തിലുള്ള ദമ്പതികളെ പോലെ തന്നെ സമാനമായ ബാധ്യതകൾ ഇവർക്കുമുണ്ടെന്ന് ജഡ്ജി കൂട്ടിച്ചേർത്തു.
സ്വവർഗ വിവാഹം തടയുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കഴിഞ്ഞ ആഴ്ച ജപ്പാനീസ് കോടതി വിധിച്ചിരുന്നു. ജപ്പാനിൽ സമാനമായ അഞ്ച് കേസുകളിൽ ഒന്നിന്റെ വിധിയാണിത്. ഈ വിധി മറ്റ് കേസുകളെ സ്വാധീനിക്കുന്ന ഒരു മാതൃക ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, സ്വവർഗ വിവാഹം അനുവദിക്കുന്നതിന്, പുതിയ നിയമം നടപ്പാക്കേണ്ടതുണ്ട്. ഇതിന് കുറച്ച് സമയമെടുക്കുമെന്നാണ് വിവരം. എന്നാൽ, ജപ്പാനിലെ പൊതു ചിന്താഗതി മാറിക്കൊണ്ടിരിക്കുകയാണ്. ആസാഹി ഷിംബൺ നടത്തിയ വാരാന്ത്യ അഭിപ്രായ വോട്ടെടുപ്പിൽ 65% പേർ ഈ വിധിയെ പിന്തുണച്ചിരുന്നു.
advertisement
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മുതലെടുത്തു കൊണ്ട് റഷ്യൻ ദമ്പതികൾ വിജനമായ ഒരു തിയേറ്ററിൽ പ്രവേശിക്കുകയും അവിടെയുള്ള ഭക്ഷണ പാനീയങ്ങൾ മോഷ്‌ടിക്കുകയും തുടർന്ന് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്‌ത വാർത്ത അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. മാർച്ച് 18 -ന് റഷ്യൻ നഗരമായ സെന്റ് പീറ്റേഴ്‌സ്‌ബർഗിലെ സൗത്ത് പോൾ ഷോപ്പിംഗ് സെന്ററിലെ കിനോഗ്രാഡ് തിയേറ്ററിലാണ് സംഭവം നടന്നത്. ഇതിന്റെ സി സി ടി വി ദൃശ്യങ്ങൾ ഇപ്പോൾ പ്രചരിക്കുകയാണ്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 25, 2021 10:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
ഭാര്യയുമായി ലൈംഗിക ബന്ധം, ഭർത്താവിന് നഷ്ടപരിഹാരം നൽകണമെന്ന് യുവതിയോട് കോടതി