രാജ്യവും രാജഭരണവും ഏറെ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടത്തിലാണ് ഏഴു ദശാബ്ദത്തിനപ്പുറം സിംഹാസനത്തിലേക്കുള്ള ചാൾസ് മൂന്നാമന്റെ കടന്നുവരവ്.
"രാജ്ഞി തന്നെ അചഞ്ചലമായ ഭക്തിയോടെ ചെയ്തതുപോലെ, രാജ്യത്തിന്റെ ഹൃദയമായ ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിക്കാൻ ദൈവം എനിക്ക് അനുവദിക്കുന്ന ശേഷിക്കുന്ന സമയത്തിലുടനീളം ശ്രമിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു, ബ്രിട്ടന്റെ രാജ സിംഹാസനത്തിൽ അവരോധിക്കപ്പെട്ടതിനു പിന്നാലെ ചാൾസ് മൂന്നാമൻ രാജാവ് രാജ്യത്തോട് നടത്തിയ അഭിസംബോധനയിലായിരുന്നു ഈ വാക്കുകൾ.
Also Read- എലിസബത്ത് രാജ്ഞിയുടെ സ്വകാര്യ സ്വത്തുക്കൾക്ക് ഇനി അവകാശി ആര്?
എലിസബത്ത് രാജ്ഞിയുടെ സ്വകാര്യ സ്വത്തിന്റെ ഭൂരിഭാഗവും ചാൾസ് രാജാവിന്കൈമാറും. യഥാർത്ഥ രാജകീയ സമ്പത്ത് കൂടാതെ ക്രൗൺ എസ്റ്റേറ്റ് ഭൂമികളും പുരാവസ്തുക്കളുടെയും ആഭരണങ്ങളുടെയും ശേഖരങ്ങളും ഔദ്യോഗിക വസതികളും രാജകീയ ശേഖരണങ്ങളുമടക്കം സ്വത്തുക്കളുടെ കൂമ്പാരമാണ് എലിസബത്ത് രാജ്ഞിയുടെ കൈവശമുള്ളത്. ഇത് ചാൾസ് രാജകുമാരന് മാത്രമേ കൈമാറൂ.
Also Read- എലിസബത്ത് രാജ്ഞിയുടെ മരണം; ഇനി ബ്രിട്ടനിൽ സംഭവിക്കുന്നത്
രാജ്ഞിയുടെ "പൈതൃകം ബ്രിട്ടീഷ് ചരിത്രത്തിന്റെ താളുകളിലും ലോകത്തിന്റെ കഥയിലും വലുതായിരിക്കുമെന്ന് യുഎസ് പ്രസിഡൻറ് ജോ ബൈഡൻ പ്രസ്താവനയിൽ അറിയിച്ചു. രാജ്ഞിയുടെ സംസ്കാര ചടങ്ങുകളിൽ താൻ പങ്കെടുക്കുമെന്നും ബൈഡൻ വ്യക്തമാക്കി.
കാൻബറയിൽ , എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി വിദേശ നയതന്ത്രജ്ഞർ പുഷ്പചക്രം അർപ്പിച്ചു. ലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രലിൽ നടന്ന അനുസ്മരണ ചടങ്ങിൽ രണ്ടായിരത്തോളം പേർ പങ്കെടുത്തു. ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസും മന്ത്രിസഭാംഗങ്ങളും പ്രാർത്ഥന ചടങ്ങുകളുടെ ഭാഗമായി.