Queen Elizabeth II | എലിസബത്ത് രാജ്ഞിയുടെ സ്വകാര്യ സ്വത്തുക്കൾക്ക് ഇനി അവകാശി ആര്?

Last Updated:

രാജ്ഞിയുടെ സ്വത്തുക്കളുടെ മൂല്യം ഏകദേശം 370 മില്യൺ പൗണ്ട് (426 മില്യൺ ഡോളർ) വരുമെന്നാണ് റിപ്പോർട്ടുകൾ.

എലിസബത്ത് രാജ്ഞി
എലിസബത്ത് രാജ്ഞി
എലിസബത്ത് രാജ്ഞിയുടെ (Queen Elizabeth) മരണത്തോടെ മകനായ ചാൾസ് (Charles) രാജാവിന് സിംഹാസനം മാത്രമല്ല വന്നുചേരുന്നത്. നികുതി അടയ്ക്കാതെ തന്നെ രാജ്ഞിയുടെ സ്വകാര്യ സ്വത്തുകളും (private fortune) ചാൾസ് രാജകുമാരന് സ്വന്തമാണ്. സാധാരണയായി ബ്രിട്ടീഷ് രാജാക്കന്മാർ അവരുടെ സ്വകാര്യ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്താറില്ല.എന്നാൽ രാജ്ഞിയുടെ സ്വത്തുക്കളുടെ മൂല്യം ഏകദേശം 370 മില്യൺ പൗണ്ട് (426 മില്യൺ ഡോളർ) വരുമെന്നാണ് റിപ്പോർട്ടുകൾ. അതായത് മുൻ വർഷത്തേക്കാൾ 5 മില്യൺ വർദ്ധനയാണുള്ളത്.
എലിസബത്ത് രാജ്ഞിയുടെ സ്വകാര്യ സ്വത്തിന്റെ ഭൂരിഭാഗവും ചാൾസ് രാജാവിന്കൈമാറും. യഥാർത്ഥ രാജകീയ സമ്പത്ത് കൂടാതെ ക്രൗൺ എസ്റ്റേറ്റ് ഭൂമികളും പുരാവസ്തുക്കളുടെയും ആഭരണങ്ങളുടെയും ശേഖരങ്ങളും ഔദ്യോഗിക വസതികളും രാജകീയ ശേഖരണങ്ങളുമടക്കം സ്വത്തുക്കളുടെ കൂമ്പാരമാണ് എലിസബത്ത് രാജ്ഞിയുടെ കൈവശമുള്ളത്. ഇത് ചാൾസ് രാജകുമാരന് മാത്രമേ കൈമാറൂ.
അതുപോലെ, കുറഞ്ഞത് 3 ബില്യൺ പൗണ്ട് മൂല്യമുള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്ന ദി ക്രൗൺ ആഭരണങ്ങൾ രാജ്ഞിക്ക് മാത്രം അവകാശപ്പെട്ടതായിരുന്നു. ഇതും അവരുടെ പിൻഗാമി എന്ന നിലയിൽ ചാൾസ് രാജകുമാറിന് കൈമാറും .നിലവിൽ ഏകദേശം 100 മില്യൺ ഡോളർ കണക്കാക്കിയിരിക്കുന്ന ചാൾസിന്റെ സ്വത്തിലേക്ക് രാജ്ഞിയുടെ സ്വകാര്യ സമ്പത്ത് കൂടി വന്നുചേരാൻ പോവുകയാണ്.
advertisement
അതേസമയം എലിസബത്തിന്റെ പരേതനായ ഭർത്താവ് ഫിലിപ്പ് രാജകുമാരന്റെ 10 മില്യൺ പൗണ്ട് വിലമതിക്കുന്ന എസ്റ്റേറ്റും 3,000ത്തോളം വരുന്ന മറ്റ് ശേഖരങ്ങളുംകുടുംബത്തിനും സുഹൃത്തുക്കൾക്കും നൽകിയതായാണ് സൺഡേ ടൈംസ് റിപ്പോർട്ട്. മധ്യകാലഘട്ടം മുതൽ റോയൽറ്റിയുടെ ഉടമസ്ഥതയിലുള്ള വാണിജ്യ, കാർഷിക, പാർപ്പിട ആസ്തികളുടെ എസ്റ്റേറ്റായ ഡച്ചി ഓഫ് ലങ്കാസ്റ്ററിന്റെ അവകാശവും ചാൾസ് രാജാവിന് ലഭിക്കും. ഇതിൽ നിന്ന് നിന്ന് 24 മില്യണ്‍ ഡോളറാണ് രാജകുടുംബത്തിന് ലഭിക്കുന്നത്.
advertisement
രാജാവിന് ഇവിടുത്തെ വരുമാനം എടുക്കാനും അർഹതയുണ്ട്. കൂടാതെ ഔദ്യോഗിക ചെലവുകൾക്കായി അത് ഉപയോഗപ്പെടുത്താം. എന്നാൽ ചാൾസിന് തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ മറ്റൊരു സ്വകാര്യ എസ്റ്റേറ്റായ കോൺവാൾ ഡച്ചി നഷ്ടമാകും. ഇത് 202--21ൽ ഏകദേശം 23 മില്യൺ പൗണ്ടിന്റെ വരുമാനം നേടിത്തന്നിരുന്നു. 1337-ൽ എഡ്വേർഡ് മൂന്നാമൻ തന്റെ മകനും അവകാശിയുമായ എഡ്വേർഡ് രാജകുമാരനുവേണ്ടി നിർമ്മിച്ച ഡച്ചി, ഇനി ചാൾസിന്റെ മൂത്ത മകൻ വില്യം രാജകുമാരനായിരിക്കും ലഭിക്കുക.
എന്നാൽ ക്രൗൺ എസ്റ്റേറ്റിൽ നിന്നുള്ള ലാഭത്തിന്റെ 15 ശതമാനമായി സജ്ജീകരിച്ചിരിക്കുന്ന യുകെ ട്രഷറിയിൽ നിന്നുള്ള വാർഷിക പരമാധികാര നികുതി ചാൾസിന് ലഭിക്കും. ഇത് 1760 മുതലുള്ള ഒരു കരാർ പ്രകാരം സർക്കാർ രാജാവിന് നൽകുന്നതാണ്. രാജാവിന്റെയും രാജകുടുംബത്തിലെ മറ്റ് മുതിർന്ന അംഗങ്ങളുടെയും ഔദ്യോഗിക ചെലവുകൾ, അവരുടെ ജീവനക്കാരുടെ ശമ്പളം, രാജകൊട്ടാരങ്ങളുടെ പരിപാലനം എന്നിവയ്ക്കുള്ള ചെലവുകൾ ഈ നികുതിയിൽ ഉൾക്കൊള്ളുന്നു.
advertisement
2021-22 ൽ, ഇത് 86.3 മില്യൺ പൗണ്ടായാണ് നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ നവീകരണത്തിനുള്ള ധനസഹായവും ഇതിൽ ഉൾപ്പെടുത്തി. ക്രൗൺ എസ്റ്റേറ്റിന്റെ പോർട്ട്‌ഫോളിയോയിൽ സെൻട്രൽ ലണ്ടനിലെ പ്രധാന സ്ഥലങ്ങളും രാജ്യത്തുടനീളമുള്ള ഗ്രാമീണ, തീരദേശ ഭൂമിയും ഇംഗ്ലണ്ടിനും വെയിൽസിനും ചുറ്റുമുള്ള വെള്ളവും ഉൾപ്പെടെയുള്ള വാണിജ്യ, റീട്ടെയിൽ സ്വത്തുകൾ ഉൾപ്പെടുന്നുണ്ട്.
1993-ൽ രൂപീകരിച്ച ചട്ടങ്ങൾ പ്രകാരം അമ്മയിൽ നിന്ന് അനന്തരാവകാശമായി ലഭിക്കുന്ന വ്യക്തിഗത സ്വത്തിന് അനന്തരാവകാശ നികുതി നൽകേണ്ടതില്ല. എന്നാൽ ഒരു പരമാധികാരിയിൽ നിന്നോ പരമാധികാരിയുടെ ഭാര്യയിൽ നിന്നോ അടുത്ത രാജാവിന് കൈമാറുന്നആസ്തികൾ ഇതിൽ നിന്ന് ഒഴിവാക്കപ്പെടും.
മലയാളം വാർത്തകൾ/ വാർത്ത/World/
Queen Elizabeth II | എലിസബത്ത് രാജ്ഞിയുടെ സ്വകാര്യ സ്വത്തുക്കൾക്ക് ഇനി അവകാശി ആര്?
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement