ഔഷധ ആവശ്യത്തിന് ഉപയോഗിക്കുന്ന കഞ്ചാവ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ബിസിനസാണ് 40 കാരനായ മാക്‌സ് മിലിയന്‍ വൈറ്റിന്റേത്. ഡിസ്‌കോ ജോക്കിയായിരുന്ന മാക്‌സ് മിലിയന്‍ പിന്നീടാണ് കഞ്ചാവ് ബിസിനസിലേക്ക് കടന്നത്. പോർച്ചുഗലിൽ സ്വന്തമായി വലിയ കഞ്ചാവ് തോട്ടവും മാക്സിന് ഉണ്ട്.
നാല് വർഷം മുമ്പാണ് മാക്സ് കഞ്ചാവ് വിൽപ്പനയിലേക്ക് തിരിയുന്നത്. ഇന്ന് നൂറ് കണക്കിന് തൊഴിലാളികളാണ് മാക്സിന്റെ കഞ്ചാവ് തോട്ടത്തിൽ തൊഴിലാളികളായുള്ളത്.
You may also like:മൂന്നാമതും പെൺകുഞ്ഞ്; ഒരു മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ വെള്ളത്തിൽ മുക്കിക്കൊന്നു
advertisement
കഞ്ചാവ് വിറ്റ് ശതകോടീശ്വരനാവുന്ന ബ്രിട്ടീഷ് ബിസിനസുകാരന്‍ ആഘോഷത്തിന് വാങ്ങുന്നത് 29 കോടി രൂപ വിലവരുന്ന റെഡ് വൈന്‍. കഞ്ചാവ് ബിസിനസ് വഴി ശതകോടീശ്വരനാവുന്ന ആദ്യ ബ്രിട്ടീഷുകാരനാണ് മാക്‌സ് മിലിയന്‍.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നുമുണ്ട്. കഞ്ചാവ് ഉല്‍പ്പന്നങ്ങള്‍ ജനങ്ങളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മാക്‌സ് മിലിയന്‍ പറയുന്നു. പണത്തിലുപരി ഒരു കാഴ്‌ച്ചപാടിന്റെ വിജയമാണിത്.
You may also like:കഞ്ചാവും പ്രസാദം; കഞ്ചാവ് പ്രസാദമായി നൽകുന്ന കർണാടകയിലെ ക്ഷേത്രങ്ങൾ
ഔഷധ ആവശ്യത്തിനുള്ള കഞ്ചാവ് ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് തങ്ങൾ വില്‍ക്കുന്നത്. ത്വക്ക് രോഗമായ സോറിയാസിസ്, മസ്‌തിഷ്‌കത്തെയും നട്ടെല്ലിനെയും ഗുരുതരമായി ബാധിക്കുന്ന മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ്, ഫിറ്റ്‌സ് തുടങ്ങി നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഈ ഉല്‍പ്പന്നങ്ങള്‍ പരിഹാരമാണെന്നും അദ്ദേഹം പറയുന്നു.
ബിസിനസ് വിജയമായതോടെ മാക്‌സ് മിലിയന്റെ സ്വത്തും വര്‍ധിച്ചു. ദുബൈയില്‍ 50 വീടുകള്‍ സ്വന്തമാക്കി. ബ്രിട്ടന്‍, സ്‌പെയിന്‍, തായ്‌ലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ വന്‍സൗധങ്ങളും സ്വന്തമായുണ്ട്. ഇതില്‍ ഒരു വസതിയുടെ വില 15 ദശലക്ഷം പൗണ്ടാണ്.
ഫെരാരി, റോള്‍സ് റോയ്‌സ് അടക്കം 20 കാറുകളും സ്വന്തമായുണ്ട്. വാങ്ങാന്‍ കഴിയുന്നതെല്ലാം വാങ്ങണമെന്നാണ് നിലപാടെന്ന് മാക്‌സ്‌മിലിയന്‍ പറയുന്നു. റെഡ് വൈന്‍ വാങ്ങുന്നതാണ് ഒരു ഹോബി. ഒരു ദശലക്ഷം പൗണ്ട് നല്‍കി ഒരു വാച്ച് വാങ്ങിയിരുന്നു. പണം സന്തോഷം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നയാളല്ല താനെന്നും നാലു മക്കളുടെ പിതാവ് കൂടിയായ മാക്‌സമിലിയന്‍ വൈറ്റ് പറയുന്നു.