പൂനെ: ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ മുക്കി കൊന്ന സംഭവത്തിൽ അമ്മ അറസ്റ്റിൽ. പൂനെയിലെ ബരാമതിയിലാണ് സംഭവം. മൂന്നാമതും പെൺകുഞ്ഞ് ജനിച്ചതിനെ തുടർന്നാണ് കുഞ്ഞിനെ കൊന്നതെന്ന് അമ്മ പൊലീസീന് മൊഴി നൽകി.
രണ്ട് പെൺകുഞ്ഞുങ്ങൾക്ക് ശേഷം മൂന്നാമത് ആൺകുഞ്ഞ് ജനിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്ന് യുവതി പറയുന്നു. എന്നാൽ പെൺകുഞ്ഞ് ജനിച്ചതോടെ നിരാശയിലായ സ്ത്രീ കുഞ്ഞിനെ കൊല്ലുകയായിരുന്നു. കഴിഞ്ഞ രണ്ട് മാസമായി യുവതി സ്വന്തം വീട്ടിലായിരുന്നു താമസം.
You may also like:സിഗരറ്റ് കത്തിക്കാന്‍ തീപ്പെട്ടി നല്‍കിയില്ല; ഫാം തൊഴിലാളിയായ 50കാരനെ തല്ലിക്കൊന്നു
ഭാര്യ സ്വന്തം കുഞ്ഞിനെ കൊന്നതിനെ കുറിച്ച് അറിയില്ലെന്നാണ് ഭർത്താവ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. പെൺകുഞ്ഞ് ജനിച്ചതിൽ താൻ സന്തോഷവാനാണെന്നും ഇയാൾ പറയുന്നു. ഇന്ന് ഉച്ചയ്ക്ക് യുവതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഭർത്താവിന് സംഭവത്തിൽ പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime