ഇന്റർഫേസ് /വാർത്ത /India / കഞ്ചാവും പ്രസാദം; കഞ്ചാവ് പ്രസാദമായി നൽകുന്ന കർണാടകയിലെ ക്ഷേത്രങ്ങൾ

കഞ്ചാവും പ്രസാദം; കഞ്ചാവ് പ്രസാദമായി നൽകുന്ന കർണാടകയിലെ ക്ഷേത്രങ്ങൾ

Image for representation.

Image for representation.

കർണാടകയിലെ ചില ക്ഷേത്രങ്ങളിലാണ് കഞ്ചാവ് പ്രസാദം നൽകുന്നത്.

  • Share this:

ലഹരി മരുന്ന് ദുരുപയോഗത്തെ കുറിച്ചാണ് ഇന്റർനെറ്റിലെ പ്രധാന ചർച്ച. കർണാടകയിലെ സിനിമാ താരങ്ങളെ കേന്ദ്രീകരിച്ചും ബോളിവുഡിലും കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നുകളെ കുറിച്ചുള്ള ആരോപണങ്ങൾ ഉയർന്നു കൊണ്ടിരിക്കുകയാണ്.

എന്നാൽ ഇതേ കർണാടകയിലെ ചില ക്ഷേത്രങ്ങളിൽ കഞ്ചാവ് പ്രസാദമായി നൽകാറുണ്ടെന്ന് എത്ര പേർക്കറിയാം? വടക്കൻ കർണാടകയിലെ ചില ക്ഷേത്രങ്ങളിലാണ് കഞ്ചാവ് പ്രസാദം നൽകുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ശരണ, ആരൂഢ, ശപ്ത, അവദൂത ആചാരമനുസരിച്ച് കഞ്ചാവ് ദിവ്യത്വമുള്ളതാണ്. ഭക്തരെ ജ്ഞാനോദയത്തിലേക്ക് എത്തിക്കുന്ന ദിവ്യ ഔഷധം.

കർണാടകയില യദ്ഗീർ ജില്ലയിലുള്ള മൗനേശ്വര ക്ഷേത്രത്തിലാണ് കഞ്ചാവ് പ്രസാദം നൽകുന്നത്. ജനുവരി മാസത്തിൽ നടക്കുന്ന ആണ്ട് മേളയിൽ നിരവധി പേരാണ് ഇവിടെ എത്തിച്ചേരാറുള്ളത്. ക്ഷേത്ര ദർശനത്തിന് എത്തുന്ന ഭക്തർക്ക് ഒരു കുഞ്ഞ് പാക്കറ്റിൽ കഞ്ചാവ് പ്രസാദം നൽകും. ക്ഷേത്രത്തിലെ പ്രാർത്ഥനയ്ക്ക് ശേഷം പ്രസാദം വലിച്ച് ജ്ഞാനോദയം നേടാം.

You may also like:പൂച്ച ചാടിയപ്പോൾ ടിവി മറിഞ്ഞു വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം [NEWS]'സുശാന്ത് പതിവായി കഞ്ചാവ് ഉപയോഗിച്ചിരുന്നു'; ചോദ്യം ചെയ്യലിൽ റിയ ചക്രബർത്തി [NEWS] ലോക്ക്ഡൗണിൽ റദ്ദാക്കിയ വിമാന ടിക്കറ്റ് തുക തിരികെ ലഭിക്കും; ക്രെഡിറ്റ് ഷെൽ ആയും നൽകാം [NEWS]

ആത്മീയതയുടെ ഔന്നിത്യത്തിൽ എത്താൻ സഹായിക്കുന്ന മരുന്നാണ് കഞ്ചാവെന്നാണ് ഈ ക്ഷേത്രത്തിലെത്തുന്നവരും ഇവിടുത്തെ അന്തേവാസികളായ സ്വാമിമാരും പറയുന്നത്.

ജനുവരിയിലെ ഉത്സവത്തിന് ആർക്കും ഇവിടെ വന്ന് പ്രസാദം സ്വീകരിക്കാം. പ്രസാദം ലഹരിക്കുള്ള ഉപാധിയായിട്ടല്ല നൽകുന്നതും പുറത്ത് വിൽപ്പന നടത്തുന്നില്ലെന്നും ക്ഷേത്രം അധികൃതർ പറയുന്നു.

റിച്ചൂർ ജില്ലയിലെ അംഭാ മഠത്തിലും ഇത്തരത്തിലുള്ള ആചാരമുണ്ട്. ശരണ ആചാരം പിന്തുടരുന്ന മഹന്തേഷ് കെ പറയുന്നത്, റയ്ചൂരിലേയും യാദഗിരിയിലേയും വിവിധ ക്ഷേത്രങ്ങളിൽ കഞ്ചാവ് പ്രസാദം നൽകുന്നുണ്ടെന്നാണ്.

കഞ്ചാവ് ലഹരിക്ക് അടിമയാക്കില്ലെന്നും അനന്തമായ ആനന്ദമാണ് ഇതിലൂടെ ലഭിക്കുന്നതെന്നുമാണ് ഇദ്ദേഹം പറയുന്നത്. ഇവിടെയുള്ള പലരും ആഴ്ച്ചയിലൊരിക്കലോ ദിവസത്തിലോ കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്നും ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗവും ആരോഗ്യവാന്മാരാണെന്നും മഹന്തേഷ് പറയുന്നു.

യദ്ഗീർ ജില്ലയിലെ സിദ്ധവാത ദാമ ശിവയോഗി ആശ്രമത്തിലെ ആചാര്യനായ സിദ്ധരാമേശ്വര ശിവയോഗി പറയുന്നത്, വിശുദ്ധമായ പദാർത്ഥമാണ് കഞ്ചാവ് എന്നാണ്. ധ്യാന സമയങ്ങളിൽ ചുറ്റുപാടുകളിൽ നിന്ന് ഏകാഗ്രത നേടാൻ കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്ന് ശിവയോഗി പറയുന്നു.

ക്ഷേത്രങ്ങളിലും മഠങ്ങളിലും കഞ്ചാവുണ്ടാകുമെന്ന് കരുതുന്നില്ലെന്നും എന്നാൽ വിവരം ലഭിച്ചാൽ അന്വേഷണം നടത്തുമെന്നുമാണ് റിച്ചൂർ എസ്പി പ്രകാശ് നിത്യം അറിയിച്ചിരിക്കുന്നത്.

First published:

Tags: Anti Narcotic, Cannabis, Cannabis cultivation, Marijuana