”ദുർബലരായ ഇംഗ്ലീഷ് വംശജരായ പെണ്‍കുട്ടികളെയും വെല്ലുവിളിയാര്‍ന്ന സാഹചര്യത്തിലുള്ള പെണ്‍കുട്ടികളെയും ബ്രിട്ടീഷ്-പാകിസ്ഥാനിപൗരന്മാർമയക്കുമരുന്ന് നല്‍കുകയും പീഡിപ്പിക്കുകയും ചെയ്യുന്നുണ്ട്,’ സുവെല്ല പറഞ്ഞു. നിരവധി കുറ്റവാളികള്‍ രാജ്യത്ത് അങ്ങോളമിങ്ങോളമുണ്ട്. ഇവര്‍ക്കെതിരെ നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും സുവെല്ല പറഞ്ഞു.
Also read- ഗാസയിൽ ഇസ്രായേലിന്റെ വ്യോമാക്രമണം; ലെബനനിൽ നിന്ന് റോക്കറ്റാക്രമണത്തിന് പിന്നാലെ
ബ്രിട്ടീഷ്-പാകിസ്ഥാനികളെ വിമര്‍ശിച്ചാല്‍ വംശീയാധിക്ഷേപം നടത്തിയെന്ന് ആരോപിക്കുമെന്ന ഭയത്തിലാണ് പലരും ഇത്തരം കുറ്റകൃത്യങ്ങളോട് കണ്ണടയ്ക്കുന്നത്. എല്ലാവരും പൊളിറ്റിക്കലി കറക്ട് ആകാനാണ് നോക്കുന്നതെന്നും സുവെല്ല പറഞ്ഞു.
advertisement
”ചില വംശീയ ഗ്രൂപ്പുകളെപ്പറ്റിയുള്ള വിശദവിവരങ്ങള്‍ നമുക്ക് ലഭിച്ചിട്ടുണ്ട്. ബ്രിട്ടീഷ് മൂല്യങ്ങളുമായി ഒരിക്കലും ഒത്തു പോകാത്തവരാണ് ബ്രിട്ടീഷ്-പാകിസ്ഥാനി വംശജര്‍. സ്ത്രീകളെപ്പറ്റി വളരെ മോശം കാഴ്ചപ്പാടാണ് അവര്‍ വച്ചുപുലര്‍ത്തുന്നത്,’ സുവെല്ല ബ്രേവര്‍മാന്‍ പറഞ്ഞു. അതേസമയം ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് തന്നെയാണ് യുകെ പ്രധാനമന്ത്രി ഋഷി സുനകിന്റെയും അഭിപ്രായം. അതിനായി പ്രത്യേകം ടാസ്‌ക് ഫോഴ്‌സിനെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം സുവെല്ലയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. തെറ്റായ ചിത്രമാണ് സുവെല്ല ബ്രോവര്‍മാന്‍ നല്‍കുന്നത് എന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് മുംതാസ് സഹ്‌റ ബലോച് പറഞ്ഞു. ‘ഇത് വളരെ തെറ്റായ ചിത്രമാണ് നല്‍കുന്നത്. ബ്രിട്ടീഷ്-പാകിസ്ഥാനി വംശജരെ ലക്ഷ്യം വെയ്ക്കുന്ന പ്രസ്താവന അവരെ വ്യത്യസ്തമായ രീതിയില്‍ പരിഗണിക്കുന്നതിന് കാരണമാകും,’ മുംതാസ് സഹ്‌റ ബലോച് പറഞ്ഞു.
ചിലരുടെ ക്രിമിനല്‍ സ്വഭാവത്തെ ആ സമുദായത്തിന്റെ മൊത്തം സ്വഭാവമായി ചിത്രീകരിക്കുകയാണ് സുവെല്ല ബ്രോവര്‍മാന്‍ എന്നും ഇവര്‍ വിമര്‍ശിച്ചു. ഇത്തരം പ്രസ്താവനകള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്നും മുംതാസ് സഹ്‌റ ബലോച് മുന്നറിയിപ്പ് നല്‍കി. പരാമര്‍ശത്തില്‍ സുവെല്ല ബ്രോവര്‍മാന്‍ മാപ്പ് പറയണമെന്നാണ് അഭയാര്‍ത്ഥി സംഘടനയായ പോസിറ്റീവ് ആക്ഷന്‍ ഇന്‍ ഹൗസിംഗിന്റെ സിഇഒയായ റോബിന ഖുറേഷി ആവശ്യപ്പെട്ടു. ഒട്ടും സ്വീകാര്യമല്ലാത്ത ഭാഷയാണ് സുവെല്ല പ്രയോഗിച്ചതെന്നും റോബിന അഭിപ്രായപ്പെട്ടു.