ഇക്കാര്യം രാജ്യത്തെ ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ ജീവിയുടെ ഇറച്ചി ഭക്ഷിച്ച മറ്റ് രണ്ട് കുട്ടികൾ ചികിത്സയിലാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
What is bubonic plague | ചൈനയിൽനിന്ന് മറ്റൊരു മഹാരോഗം; എന്താണ് ബ്യുബോണിക് പ്ലേഗ്? [NEWS]
പടിഞ്ഞാറൻ മംഗോളിയയിലെ ഗോബി-ആൽതി പ്രവിശ്യയയിലാണ് സംഭവം. മരിച്ച കുട്ടിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന 15 പേരെ ക്വാറന്റീൻ ചെയ്തിരിക്കുകയാണ്. ഇവർക്ക് ആന്റി ബയോട്ടിക്സ് നൽകി വരികയാണ്. മർമോത് ഇറച്ചി കഴിക്കരുതെന്ന് മംഗോളിയൻ സർക്കാർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
advertisement
TRENDING:Jio Glass | ഇതാ വരുന്നു ജിയോ ഗ്ലാസ്; വീഡിയോ കോളിംഗ്, 3ഡി ക്ലാസ് റൂം എന്നിവ സാധ്യമാകും [PHOTOS]Qatar World Cup മത്സരക്രമം പുറത്തിറക്കി ഫിഫ; കിക്കോഫ് 2022 നവംബര്‍ 21 ന് [NEWS]
വടക്കൻ ഏഷ്യൻ പുൽമേടുകളിൽ ധാരാളമായി കണ്ടുവരുന്ന ജീവിയാണ് മർമോത്. മലയണ്ണാനോട് സാദൃശ്യമുള്ള മൂഷികവർഗത്തിൽ പെടുന്ന ജീവിയാണിത്. ഈ ജീവിയിലാണ് പ്ലേഗ് കണ്ടെത്തിയിരിക്കുന്നത്. പലയിടങ്ങളിലും ഇതിന്റെ ഇറച്ചി കഴിക്കുന്നവരുണ്ട്. ഇതുവഴി രോഗം മനുഷ്യരിലേക്ക് എത്തുന്നു.
മൃഗങ്ങൾക്കിടയിലും മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും രോഗം പകരാമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2010 മുതൽ 2015 വരെ ആഗോളതലത്തിൽ 3,248 പ്ലേഗ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 584 പേർ മരിക്കുകയും ചെയ്തു.
പനി, ശരീരവേദന, ഛർദ്ദി, ഓക്കാനം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.