വെറും 17 വയസായിരുന്നു അന്ന് ഷാങ്കുനിന്റെ പ്രായം. നിയമവിരുദ്ധമായി കിഡ്‌നി വിറ്റ് ഫോണ്‍ വാങ്ങുന്നതിനുള്ള പണം കണ്ടെത്തുകയായിരുന്നു ഇയാള്‍. കിഡ്‌നി വിറ്റ് അല്‍പ്പദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇതിന്റെ പ്രത്യാഘാതങ്ങളും ആരംഭിച്ചിരുന്നു. കിഡ്‌നിയുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയതോടെ ഷാങ്കുന്‍ കിടപ്പിലാവുകയും ചെയ്തു.
Also Read: 'കർ'നാടകം തുടരുന്നു; MLAമാർക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ്
'ഷാങ്കുന്‍ 2011 ഏപ്രിലില്‍ കരിഞ്ചന്തയില്‍ കിഡ്‌നി വിറ്റത് 4,500 ഓസ്‌ട്രേലിയന്‍ ഡോളറിനായിരുന്നു. ഈ പണം കൊണ്ട് ഐഫോണ്‍4 ഉം, ഐപാഡ്2 വും വാങ്ങുകയായിരുന്നു' മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
advertisement
Dont Miss: SHOCKING: മദ്യപിച്ച യുവാവ് ഗര്‍ഭിണിയായ ആടിനെ പീഡിപ്പിച്ചു കൊന്നു
വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു ഇയാളുടെ ഓപ്പറേഷന്‍ നടന്നത്. ഇതോടെ മറ്റേ കിഡ്‌നിയുടെ പ്രവര്‍ത്തനവും താളം തെറ്റുകയായിരുന്നു. സംഭവത്തെതുടര്‍ന്ന് 2012 ല്‍ ഒമ്പത് പേരെ അറസ്റ്റ് ചെയ്യുകയും ജയിലിടക്കുകയും ചെയ്തിരുന്നു. അഞ്ച് സര്‍ജന്‍മാരായിരുന്നു സംഭവത്തില്‍ പങ്കെടുത്തിരുന്നത്.
