SHOCKING: മദ്യപിച്ച യുവാവ് ഗര്‍ഭിണിയായ ആടിനെ പീഡിപ്പിച്ചു കൊന്നു
Last Updated:
ആടിനെ പീഡിപ്പിച്ചത് മൊഹമ്മദ് സിമ്രാജ് എന്ന യുവാവാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
പട്‌ന: ബീഹാറില്‍ മദ്യലഹരിയില്‍ യുവാവ് ഗര്‍ഭിണിയായ ആടിനെ പീഡിപ്പിച്ച് കൊന്നു. മൂന്നുമാസം ഗര്‍ഭിണിയായ ആടാണ് പട്‌നയിലെ ഗ്രാമത്തില്‍ ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ടത്. വീടിനു പുറത്ത് കെട്ടിയിട്ട ആടിനെ ഇന്നലെ രാവിലെ ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.
ആടിന്റെ ഉടമയായ സ്ത്രീ പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് ക്രൂരസംഭവം പുറത്തറിയുന്നത്. ആടിനെ പീഡിപ്പിച്ചത് മൊഹമ്മദ് സിമ്രാജ് എന്ന യുവാവാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മധേപുര പ്രദേശത്തുള്ള തൊഴിലാളിയായ ഇയാളെ പര്‍സ ബസാര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
Also Read: ശബരിമല അടച്ചു പൂട്ടി വന്യമൃഗങ്ങള്‍ക്ക് നല്‍കുകയാണ് വേണ്ടതെന്ന് എഴുത്തുകാരി
1971 ലെ വന്യജീവി സംരക്ഷണ നിയമവും ഇന്ത്യന്‍ പീനല്‍ കോഡും അനുസരിച്ചുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ചൊവ്വാഴ്ച്ച രാത്രിയായിരുന്നു സംഭവമെന്നാണ് പൊലീസ് പറയുന്നത്. ജോലി കഴിഞ്ഞുവരുന്നതിനിടെ മദ്യലഹരിയിലായിരുന്ന സിമ്രാജ് ആടിനെ പീഡിപ്പിക്കുകയായിരുന്നു.
advertisement
Also Read: കർണാടക: സർക്കാരിനെ താഴെയിറക്കാനുള്ള BJP നീക്കത്തിന് തിരിച്ചടി
പീഡനത്തെത്തുടര്‍ന്ന് മാരകമായ പരുക്കുകളേറ്റ ആട് മരിക്കുകയും ചെയ്തു. ഹരിയാനയില്‍ ഏട്ടുപേര്‍ ചേര്‍ന്ന് ആടിനെ പീഡിപ്പിച്ചുകൊന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് ബീഹാറില്‍ നിന്നും ക്രൂരത റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 17, 2019 7:40 AM IST


