TRENDING:

പ്രണയിക്കാൻ വിദ്യാർത്ഥികൾക്ക് ഒരാഴ്ചത്തെ അവധിയുമായി ചൈനയിലെ കോളേജുകൾ

Last Updated:

ചൈനയിലെ ഒമ്പത് വൊക്കേഷണൽ കോളേജുകൾ ഏപ്രിലിൽ ഒരാഴ്ചത്തെ അവധി പ്രഖ്യാപിക്കുകയും വിദ്യാർത്ഥികളോട് പ്രണയിക്കാൻ ഒരാളെ കണ്ടെത്താനുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചൈനയുടെ ആകെ ജനസംഖ്യയിൽ അടുത്തകാലത്ത് വലിയ കുറവുണ്ടായത്രേ. ജനസംഖ്യാപരമായ ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് സർക്കാരിന്റെ രാഷ്ട്രീയ ഉപദേഷ്ടാക്കൾ നിരവധി ശുപാർശകളുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ പ്രശ്‌നം പരിഹരിക്കാൻ ചൈനീസ് കോളേജുകൾ ഒരു വ്യത്യസ്തമായ പദ്ധതിയുമായാണ് രംഗത്തെത്തിയിരിക്കുന്നത്. ചൈനയിലെ ഒമ്പത് വൊക്കേഷണൽ കോളേജുകൾ ഏപ്രിലിൽ ഒരാഴ്ചത്തെ അവധി പ്രഖ്യാപിക്കുകയും വിദ്യാർത്ഥികളോട് പ്രണയിക്കാൻ ഒരാളെ കണ്ടെത്താനുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
advertisement

കോളേജുകൾക്ക് ഏപ്രിൽ 1 മുതൽ 7 വരെ അവധിയാണെന്നും വിദ്യാർത്ഥികൾക്ക് ഈ ദിവസങ്ങൾ ആസ്വദിക്കാനുള്ളതാണെന്നും ഫാൻ മെയ് എഡ്യുക്കേഷൻ ഗ്രൂപ്പ് അറിയിച്ചു. വസന്തകാലത്തെ ഈ പ്രത്യേക ഇടവേള ആസ്വദിക്കുന്നതിലൂടെ വിദ്യാർത്ഥികൾ പ്രകൃതിയെ സ്നേഹിക്കാനും ജീവിതത്തെ സ്നേഹിക്കാനും പ്രണയം ആസ്വദിക്കാനും സാധിക്കും. ഈ അവധികാലത്ത് വെള്ളച്ചാട്ടവും ഹരിതാഭമായ പ്രകൃതിയും വസന്തത്തിന്റെ സുഗന്ധവും ആസ്വദിക്കാനും അനുഭവിക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also read-ലൈംഗികത്തൊഴിലിനും ലഹരിയ്ക്കും നിയന്ത്രണവുമായി ആംസ്റ്റർഡാം; പ്രതിഷേധവുമായി ലൈം​ഗികതൊഴിലാളികൾ

advertisement

ഇത് വിദ്യാർത്ഥികളുടെ ലോകത്തെ വിശാലമാക്കുകയും അവരുടെ വികാരങ്ങളെയും വിചാരങ്ങളെയും വളർത്തുകയും ചെയ്യുമെന്ന് മിയാൻയാങ് ഫ്ലയിംഗ് വൊക്കേഷണൽ കോളേജിന്റെ ഡെപ്യൂട്ടി ഡീൻ ലിയാങ് ഗുവോഹുയി പറഞ്ഞു. സ്‌കൂളുകൾക്ക് 2019 മുതൽ വസന്തകാലത്ത് ഒരാഴ്ച അവധി നൽകി വന്നിരുന്നു. എന്നാൽ ഈ വർഷത്തെ തീം “പൂക്കൾ ആസ്വദിക്കൂ, പ്രണയിക്കു” എന്നാണ്. ഈ വർഷം വിദ്യാർത്ഥികളുടെ വ്യക്തിഗത വളർച്ചയിലും പ്രണയത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം.

ഡയറികൾ എഴുതാനും വ്യക്തിഗത വികസനത്തിന്റെ ട്രാക്ക് സൂക്ഷിക്കാനും വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹോം വർക്കായി യാത്രാ വീഡിയോകൾ എടുക്കാനും നിർദേശിച്ചിട്ടുണ്ട്. കാമ്പസിന് പുറത്ത് നടക്കുക, പ്രകൃതിയുമായി സമ്പർക്കം പുലർത്തുക, ഹൃദയം കൊണ്ട് വസന്തത്തിന്റെ ഭംഗി അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുക എന്നൊക്കെയാണ് വിദ്യാർത്ഥികൾക്ക് നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ.

advertisement

Also read- ചാറ്റ് ജിപിടി നിരോധനത്തിനു പിന്നാലെ ഇംഗ്ലീഷിനും വിലക്കേർപ്പെടുത്താൻ ഇറ്റലി; 89 ലക്ഷം രൂപയോളം പിഴ വരാം

ജനന-വിവാഹ നിരക്കുകൾ കുറയുന്നതിനാൽ ചൈനയിലെ നിരവധി പ്രാദേശിക കമ്പനികളും പ്രവിശ്യകളും ടൗൺഷിപ്പുകളും ആളുകളെ വിവാഹം കഴിപ്പിക്കാനുള്ള വിവിധ വഴികൾ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ചില കമ്പനികൾ 30 ദിവസത്തെ “വിവാഹ അവധിയും” വാഗ്‌ദാനം ചെയ്യുന്നു. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രം എന്ന പേരിൽ ദീർഘകാലമായി നിലകൊള്ളുന്ന ചൈന 2022-ൽ ആറ് പതിറ്റാണ്ടിനിപ്പുറം ആദ്യമായി ജനസംഖ്യയിൽ ഇടിവ് രേഖപ്പെടുത്തി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് ചെയ്തത് മുൻവർഷത്തേക്കാൾ 2022 അവസാനത്തോടെ രാജ്യത്ത് 8,50,000 ആളുകൾ കുറവാണ്. കണക്കുകൾ പ്രകാരം 16 നും 59 നും ഇടയിൽ ജോലി ചെയ്യുന്ന ചൈനക്കാർ മൊത്തം 875.56 ദശലക്ഷമാണ്, ഇത് ദേശീയ ജനസംഖ്യയുടെ 62.0% വരും. അതേസമയം 65 വയസും അതിൽ കൂടുതലുമുള്ളവർ 209.78 ദശലക്ഷവും ഇതാകട്ടെ മൊത്തം ജനസംഖ്യയുടെ 14.9% വരും. ജനസംഖ്യാനിയന്ത്രണത്തിന്റെ ഭാഗമായി ഒറ്റക്കുട്ടി നയം നിലവിലുണ്ടായിരുന്ന രാജ്യമായിരുന്നു ചൈന.

advertisement

മലയാളം വാർത്തകൾ/ വാർത്ത/World/
പ്രണയിക്കാൻ വിദ്യാർത്ഥികൾക്ക് ഒരാഴ്ചത്തെ അവധിയുമായി ചൈനയിലെ കോളേജുകൾ
Open in App
Home
Video
Impact Shorts
Web Stories