TRENDING:

കാമുകനെ 'മച്ബുസ്' ആക്കി; വ്യാജ വാർത്തയെന്ന് പൊലീസ്

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അബുദാബി: മൊറോക്കോ സ്വദേശിയായ യുവതി കാമുകനെ കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം ചെറുകഷണങ്ങളാക്കി മച്ബൂസ് ഉണ്ടാക്കിയെന്ന വാർത്ത വ്യാജമാണെന്ന് അബുദാബി പൊലീസ്. വ്യാഴാഴ്ച പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വ്യാജവാർത്ത ആദ്യം പ്രചരിച്ചത് സാമൂഹ്യമാധ്യമങ്ങളിലാണെന്നും അതിനു ശേഷമാണ് വിവിധ മാധ്യമങ്ങളിൽ ഇത് വാർത്തയായതെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
advertisement

കുറ്റകൃത്യം നടന്നിട്ടുണ്ട് എന്നതുള്ളത് സത്യമാണ്. അൽ ഐനിലാണ് സംഭവം നടന്നത്. എന്നാൽ, സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ച രീതിയിലുള്ള സംഭവങ്ങൾ ഒന്നും നടന്നിട്ടില്ല. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജവാർത്തകൾ സത്യമാണോ അല്ലയോയെന്ന് പൊതുജനങ്ങളും മാധ്യമങ്ങളും ഉറപ്പു വരുത്തണമെന്നും അബുദാബി പൊലീസ് പറഞ്ഞു. ഇത്തരത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് എതിരെ നടപടി സ്വീകരിക്കുമെന്നും അബുദാബി പൊലീസ് പറഞ്ഞു.

വജ്രമോതിരം നൽകി ബന്ധം സ്ഥാപിച്ചു; സാമ്പത്തിക ഇടപാടുകളുണ്ട്; ബാലഭാസ്ക്കറിന്‍റെ സുഹൃത്തിനെതിരെ പരാതിയുമായി പിതാവ്

മുഖ്യമന്ത്രിയുടെ ഓഫീസ് നിരന്തരം വേട്ടയാടുകയാണെന്ന് സുരേന്ദ്രൻ

advertisement

കാമുകനെ കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം ചെറുകഷണങ്ങളാക്കി മൊറോക്കോ സ്വദേശിനിയായ യുവതി അറേബ്യന്‍ വിഭവമായ മച്ബൂസ് ഉണ്ടാക്കിയെന്ന് ആയിരുന്നു വാർത്ത. കാമുകന്റെ മാംസം ഉപയോഗിച്ചുണ്ടാക്കിയ ബിരിയാണി പോലുള്ള മച്ബൂസ് വീടിനു സമീപം താമസിച്ചിരുന്ന നിര്‍മ്മാണത്തൊഴിലാളികൾക്ക് ഇവര്‍ കഴിക്കാന്‍ നല്‍കിയെന്നും മൃതദേഹത്തിന്‍റെ ബാക്കിയായ അവശിഷ്ടങ്ങള്‍ തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണമായി നല്‍കുകയും ചെയ്തെന്നുമായിരുന്നു വാർത്ത.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/World/
കാമുകനെ 'മച്ബുസ്' ആക്കി; വ്യാജ വാർത്തയെന്ന് പൊലീസ്