റാന്നി: തനിക്കെതിരെയുള്ള കള്ളക്കേസുകൾ സധൈര്യം നേരിടുമെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. റാന്നി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ എത്തിയപ്പോഴാണ് സുരേന്ദ്രൻ ഇങ്ങനെ പറഞ്ഞത്.
സന്നിധാനത്ത് ഞാൻ എന്ത് ഗൂഢാലോചന നടത്തിയെന്നാണ്. അവിടെ എന്തെങ്കിലും ഗൂഢാലോചന നടന്നെന്ന് തെളിഞ്ഞാൽ പൊതുജീവിതം അവസാനിപ്പിക്കാൻ തയ്യാറാണെന്നും സുരേന്ദ്രൻ പറഞ്ഞു.
ചെമ്പിരിക്ക ഖാസിയുടെ മരണം കൊലപാതകം:സാഹചര്യത്തെളിവുകൾ നിരത്തി ബന്ധുക്കൾ
ശബരിമലയിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ പ്രതിയാണ് കെ സുരേന്ദ്രൻ. സന്നിധാനത്ത് ചിത്തിര ആട്ടവിശേഷ ദിവസം 52കാരിയെ ആക്രമിച്ച കേസിലാണ് റാന്നി മജിസ്ട്രേറ്റ് കോടതിയിൽ സുരേന്ദ്രനെ ഹാജരാക്കിയത്.
ബാലഭാസ്ക്കറിന്‍റെ മരണം: അപകടത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് കുടുംബം
ബിജെപി നേതാവ് വിവി രാജേഷ്, ആർഎസ്എസ് നേതാക്കളായ വത്സൻ തില്ലങ്കേരി, ആർ രാജേഷ്, യുവമോർച്ച നേതാവ് പ്രകാശ് ബാബു എന്നിവരും കേസിൽ പ്രതികളാണ്. കേസിൽ ജാമ്യം നേടിയാലും കണ്ണൂരിലെ മറ്റൊരു കേസിൽ ജാമ്യം എടുക്കാതെ കെ സുരേന്ദ്രന് പുറത്തിറങ്ങാൻ കഴിയില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, K surendran, K Surendran arrest, Sabarimala, Sabarimala temple, Sabarimala Verdict, ശബരിമല, ശബരിമല പ്രതിഷേധം, ശബരിമല വിധി