ബാലഭാസ്ക്കറിന്‍റെ മരണം: അന്വേഷണം ആവശ്യപ്പെട്ട് പിതാവ്

Last Updated:
തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്ക്കറിന്‍റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് സി കെ ഉണ്ണി ഡി ജിപിക്ക് പരാതി നൽകി. ബാലഭാസ്ക്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നെങ്കിലും ആദ്യമായാണ് പരാതി ഫയൽ ചെയ്യുന്നത്.
കഴിഞ്ഞ 10 വർഷമായി ബാലഭാസ്ക്കറിന് പാലക്കാടുള്ള ഒരു കുടുംബവുമായിട്ടുള്ള ബന്ധവും ഇവരുമായുള്ള സാമ്പത്തിക ഇടപാടുകളും അപകടവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പിതാവിന്‍റെ പരാതി. പാലക്കാടുള്ള ഒരു ആയുർവേദ ഡോക്ടറുമായി ബാലഭാസ്ക്കറിന് കഴിഞ്ഞ 10 വർഷമായി വ്യക്തിപരമായി അടുപ്പം ഉണ്ടായിരുന്നു. ഈ കുടുംബത്തിലെ അംഗമായിരുന്നു അപകടസമയത്ത് കാർ ഓടിച്ചിരുന്ന ഡ്രൈവർ അർജുൻ. അപകടസമയത്ത്, ബാലഭാസ്കർ ആയിരുന്നു വണ്ടി ഓടിച്ചിരുന്നതെന്നായിരുന്നു അർജുൻ നൽകിയ മൊഴി. എന്നാൽ, അർജുൻ തന്നെ ആയിരുന്നു വാഹനം ഓടിച്ചിരുന്നതെന്ന് ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മി വെളിപ്പെടുത്തിയിരുന്നു. ഇരുവരുടെയും മൊഴിയിലെ വൈരുദ്ധ്യങ്ങളും സംശയത്തിന് ഇട നൽകിയിരുന്നു.
advertisement
പാലക്കാട്ടുള്ള ആയുർവേദ ഡോക്ടറിന്‍റെ കുടുംബവുമായി ബന്ധം ഏകദേശം 10 വർഷമായിട്ടുള്ള ബന്ധമാണ് ബാലഭാസ്ക്കറിനുള്ളത്. ബാലഭാസ്ക്കറിന്‍റെ ഒരു പരിപാടിക്ക് ശേഷം വജ്രമോതിരം നൽകിയാണ് ഈ ബന്ധം തുടങ്ങുന്നത്. തുടർന്ന് ബാലഭാസ്ക്കറിന് ഇവരുടെ വീട്ടിൽ വയലിൻ പരിശീലിക്കുന്നതിനുള്ള സൌകര്യവും ചെയ്തു കൊടുത്തിരുന്നു.
ഈ കുടുംബവുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക ഇടപാടുകൾ ബാലഭാസ്കർ നടത്തിയിരുന്നു എന്നാണ് പിതാവ് പറയുന്നത്. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണം. തൃശൂരിൽ ദർശനത്തിനു പോയി, തിടുക്കപ്പെട്ട് തിരുവനന്തപുരത്തേക്ക് വരേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും അച്ഛൻ പറയുന്നു. പാലക്കാട്ടെ കുടുംബവുമായി കോടികളുടെ ഇടപാട് ഉണ്ടായിരുന്നു. മരണവുമായി ഈ സാമ്പത്തിക ഇടപാടുകൾക്ക് ബന്ധമുണ്ടോയെന്ന് അന്വോഷിക്കണമെന്നും പിതാവ് പരാതിയിൽ ആവശ്യപ്പെട്ടു.
advertisement
വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്കർ ഒക്ടോബർ രണ്ടിന് പുലർച്ചെ ആയിരുന്നു മരിച്ചത്. മകൾ തേജസ്വിനി ബാല അപകടത്തിൽ മരിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബാലഭാസ്ക്കറിന്‍റെ മരണം: അന്വേഷണം ആവശ്യപ്പെട്ട് പിതാവ്
Next Article
advertisement
എ ഐ ഓഫർ നവീകരിച്ച് Jio; ജെമിനി 3 ഇനി എല്ലാ 5ജി ഉപയോക്താക്കൾക്കും
എ ഐ ഓഫർ നവീകരിച്ച് Jio; ജെമിനി 3 ഇനി എല്ലാ 5ജി ഉപയോക്താക്കൾക്കും
  • ജിയോ 5ജി ഉപയോക്താക്കൾക്ക് ജെമിനി 3 എ ഐ മോഡൽ സൗജന്യമായി ലഭ്യമാകും.

  • ജിയോ 5ജി ഉപയോക്താക്കൾക്ക് 18 മാസത്തേക്ക് ഗൂഗിൾ എ ഐ പ്രോ സേവനം സൗജന്യമായി ലഭിക്കും.

  • ജിയോയുടെ ഗൂഗിൾ പ്രോ ആനുകൂല്യം ഇനി എല്ലാ 5ജി ഉപയോക്താക്കൾക്കും ലഭ്യമാണ്.

View All
advertisement