TRENDING:

കോവിഡ് കാലത്തും ജോലി ചെയ്തതിന് ആദരം; റസ്റ്ററന്റിൽ കഴിക്കാൻ എത്തിയ ആൾ ടിപ്പ് ആയി നൽകിയത് 1000 ഡോളർ

Last Updated:

"നിങ്ങളുടെ രുചികരമായ ഭക്ഷണം, ഊഷ്മളമായ പുഞ്ചിരി, മികച്ച അന്തരീക്ഷം എന്നിവയോട് ഞങ്ങൾ നന്ദിയുള്ളവരാണ്... നിങ്ങളെയെല്ലാം ഞങ്ങൾ വളരെയധികം വിലമതിക്കുന്നുവെന്ന് ദയവായി മനസിലാക്കുക. സ്റ്റാർവിങ് ആർട്ടിസ്റ്റ് ഇല്ലാതെ ഇത് നല്ല വേനൽക്കാലമാകില്ല," - ടിപ്പ് നൽകിയയാൾ കുറിപ്പിൽ കൂട്ടിച്ചേർത്തു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോവിഡ് കാലത്തും കേൾക്കാൻ സുഖമുള്ള ചില കാര്യങ്ങൾ സംഭവിക്കുന്നതാണ് മുന്നോട്ടുള്ള ജീവിതത്തിന്
advertisement

ഊർജ്ജമാകുന്നത്. കോവിഡ് ഏറ്റവും മോശമായി ബാധിച്ച അമേരിക്കയിലെ ന്യൂ ജഴ്സിയിൽ നിന്നാണ് ഹൃദയത്തെ തൊടുന്ന ഇത്തരത്തിലുള്ള ഒരു വാർത്ത വന്നിരിക്കുന്നത്. സാധാരണയായി റസ്റ്ററന്റിൽ വരാറുള്ള ഒരു കസ്റ്റമർ ഇത്തവണ 1000 ഡോളർ ടിപ്പ് കൂടി നൽകിയിട്ടാണ് പോയത്.

2001 മുതൽ തങ്ങളുടെ സ്ഥിരം കസ്റ്റമറായിട്ടുള്ള ആളാണ് ഇത്രയും വലിയൊരു തുക ടിപ്പ് ആയി നൽകിയതെന്ന് ഓഷ്യൻ ഗ്രോവിലെ ദ സ്റ്റാർവിങ് ആർട്ടിസ്റ്റ് എന്ന റസ്റ്ററന്റിന്റെ ഉടമസ്ഥനായ ആർനോൾഡ് ടീക്സീറിയ പറഞ്ഞു. അതേസമയം, അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും ആർനോൾഡ് വ്യക്തമാക്കി.

advertisement

You may also like:ഡിജിറ്റൽവൽക്കരണം: ഇന്ത്യയിൽ 75,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിൾ [NEWS]സീരിയൽ താരത്തിന് കോവിഡ് 19; പരിശോധന കൂടുതൽ പേരിലേക്ക് [NEWS] തകർച്ചയുടെ വക്കിൽ പാകിസ്ഥാനിലെ കപൂർ കുടുംബ വീട് [NEWS]

advertisement

"അദ്ദേഹവും കുടുംബവും പതിവുപോലെ ഭക്ഷണം കഴിച്ച് ഒരു വാക്കുപോലും പറയാതെ പോയി", ആർനോൾഡ് പറഞ്ഞു. "അവർക്ക് ഭക്ഷണം കൊടുത്ത വെയിറ്റർ ആണ് ആദ്യം ഈ ടിപ്പും കുറിപ്പും കണ്ടത്, അവൾ അപ്പോൾ തന്നെ കരയാൻ തുടങ്ങി. തുടർന്ന് വേറെ ഒരു സ്റ്റാഫ് കണ്ടു, അവരും കരയാൻ തുടങ്ങി. അത് കണ്ടപ്പോൾ എനിക്കും കരച്ചിൽ വന്നു. ഞങ്ങളെ സംബന്ധിച്ച് വികാരാധീനമായിരുന്നു ഇത്, കാരണം വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയമാണ് ഇപ്പോൾ" - ആർനോൾഡ് പറഞ്ഞു.

advertisement

ദ സ്റ്റാർവിങ് ആർട്ടിസ്റ്റ് കഴിഞ്ഞയാഴ്ച അവരുടെ ഇരുപത്തിയൊന്നാമത് വാർഷികം ആഘോഷിച്ചിരുന്നു. അന്നാണ് ഈ സംഭവം നടന്നത്. "ഈ വിഷമം പിടിച്ച കാലഘട്ടത്തിൽ ജോലി ചെയ്യുന്നതിന് നന്ദി' എന്ന് എഴുതിയ കുറിപ്പിനൊപ്പമാണ്

1000 ഡോളർ ടിപ്പ് ആയി വെച്ചത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

"നിങ്ങളുടെ രുചികരമായ ഭക്ഷണം, ഊഷ്മളമായ പുഞ്ചിരി, മികച്ച അന്തരീക്ഷം എന്നിവയോട് ഞങ്ങൾ നന്ദിയുള്ളവരാണ്... നിങ്ങളെയെല്ലാം ഞങ്ങൾ വളരെയധികം വിലമതിക്കുന്നുവെന്ന് ദയവായി മനസിലാക്കുക. സ്റ്റാർവിങ് ആർട്ടിസ്റ്റ് ഇല്ലാതെ ഇത് നല്ല വേനൽക്കാലമാകില്ല," - ടിപ്പ് നൽകിയയാൾ കുറിപ്പിൽ കൂട്ടിച്ചേർത്തു. ടിപ്പിന്റെ മുഴുവൻ സ്റ്റാഫുകളും ഇത് പങ്കിട്ടെടുക്കണമെന്നും അദ്ദേഹം കുറിച്ചിരുന്നു. അതനുസരിച്ച് ഏഴ് സ്റ്റാഫ് അംഗങ്ങൾക്കുമായി ഉടമസ്ഥൻ അത് പങ്കിട്ടു നൽകി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/World/
കോവിഡ് കാലത്തും ജോലി ചെയ്തതിന് ആദരം; റസ്റ്ററന്റിൽ കഴിക്കാൻ എത്തിയ ആൾ ടിപ്പ് ആയി നൽകിയത് 1000 ഡോളർ
Open in App
Home
Video
Impact Shorts
Web Stories