സ്വവർഗരതിയും ലിംഗമാറ്റവും പ്രോത്സാഹിപ്പിക്കുന്നതുമാണ് കണക്കാക്കപ്പെടുന്ന ഉള്ളടക്കം സ്കൂളുകളിൽ പ്രചരിപ്പിക്കുന്നത് നിരോധിക്കുന്ന പുതിയ നിയമം ഹംഗറി ഈ മാസം ആദ്യവാരത്തിൽ നടപ്പിലാക്കിയിരുന്നു.
'നിങ്ങൾ ഒരു ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയാണെങ്കിൽ നിങ്ങൾ അടിസ്ഥാനപരമായി സ്വന്തം ശരീരത്തിന് ദോഷമുണ്ടാക്കുന്ന ഒരു കുറ്റകൃത്യമാണ് ചെയ്യുന്നത്,' - സെമാൻ സി എൻ എൻ പ്രൈമയോട് പറഞ്ഞു. 'എല്ലാ ശസ്ത്രക്രിയയും അപകടങ്ങൾ നിറഞ്ഞതാണ്, അത് കാരണം ഭിന്നലിംഗക്കാർ, വെറുപ്പുളവാക്കുന്നതാണ്' - അദ്ദേഹം അഭിപ്രായപ്പെട്ടു.
സക്കർബെർഗിന്റെ അപരനെ കണ്ടെത്തുന്നവർക്ക് 3 മില്യൺ ഡോളർ ഇനാം പ്രഖ്യാപിച്ച് പൊലീസ്
advertisement
ഭിന്നലിംഗക്കാരുടെ സമൂഹത്തെ പിന്തുണച്ച് സോഷ്യൽമീഡിയ ഉപയോക്താക്കൾ രംഗത്ത് എത്തിയതിനാൽ സെമാന്റെ അഭിപ്രായങ്ങൾ ഓൺലൈനിൽ വളരെയധികം പ്രകോപനമാണ് സൃഷ്ടിച്ചത്. അദ്ദേഹത്തിന് പകരമായി രാജ്യത്തെ പല പൗരന്മാരും സമൂഹ മാധ്യമങ്ങളിൽ മാപ്പു ചോദിക്കുന്നുണ്ട്.
ആഭ്യന്തര പ്രതിപക്ഷ പാർട്ടികളും മനുഷ്യാവകാശ ഗ്രൂപ്പുകളും, പല യൂറോപ്യൻ യൂണിയൻ അംഗങ്ങളും ഹംഗേറിയൻ നിയമത്തെ ശക്തമായി വിമർശിച്ചിരുന്നു. കഴിഞ്ഞയാഴ്ച നടന്ന ഒരു ഉച്ചകോടിയിൽ, ഡച്ച് പ്രധാനമന്ത്രി മാർക്ക് റുട്ടെ ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബനോട് എൽ ജി ബി ടി അവകാശങ്ങളെ മാനിക്കണമെന്നും അല്ലെങ്കിൽ തങ്ങളുടെ സംഘത്തില്‍ നിന്നും വിട്ടുപോകണമെന്നും പറഞ്ഞു.
തിരുവഞ്ചൂരിന് എതിരായ വധഭീഷണിക്ക് പിന്നിൽ ടിപി കേസ് പ്രതികൾ; അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം
യൂറോയുടെ 27 അംഗരാജ്യങ്ങളിൽ പകുതിയിലധികം പേരും നിയമത്തെ എതിർത്തുവെങ്കിലും ചെക്ക് ഇതുവരെ അവയൊന്നും കണക്കിലെടുത്തിട്ടില്ല. ഒരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ മറ്റൊരു രാജ്യം ഇടപെടുന്നത് ശരിയല്ല എന്ന് സെമാൻ പറഞ്ഞു.
ചെക്ക് പ്രസിഡന്റുമാർക്ക് എക്സിക്യൂട്ടീവ് അധികാരങ്ങൾ പരിമിതമാണെങ്കിലും സെമാനും അദ്ദേഹത്തിന്റെ മുൻഗാമികളും പൊതുവായ ചർച്ചയിൽ ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പ്രസിഡന്റ് റഷ്യയോടും ചൈനയോടും അനുകൂല മനോഭാവം കാണിക്കുമ്പോൾ തന്നെ മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റത്തെ വിമർശിക്കുകയും ചെയ്യുന്നുണ്ട്.
'വിക്ടർ ഓർബൻ പറയുന്നത് താൻ സ്വവർഗാനുരാഗികൾക്ക് എതിരല്ല, മറിച്ച് മാതാപിതാക്കളുടെ മാത്രമല്ല, ലൈംഗിക വിദ്യാഭ്യാസത്തില്‍ കുട്ടികളുടെയും കാര്യത്തില്‍ കൃത്രിമത്വം കാണിക്കുന്നതിന് താൻ എതിരാണ്,' - സെമാൻ പറഞ്ഞു. 'അദ്ദേഹത്തോട് വിയോജിക്കാൻ ഒരു കാരണവും ഞാൻ കാണുന്നില്ല, കാരണം ഞാൻ 'മീ റ്റൂവിലും' 'പ്രാഗ് പ്രൈഡ്' സംഭവങ്ങളിലും പൂർണ്ണമായും അസ്വസ്ഥനാണ്,' - അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടായില്ലെങ്കിൽ, ഹംഗറിയുടെ സുപ്രീംകോടതിയിൽ നിയമപരമായ വെല്ലുവിളി നേരിടുമെന്ന് ഉറപ്പാണ്. നിയമങ്ങൾ ലംഘിക്കുന്നവർക്കുള്ള ധനസഹായം വെട്ടിക്കുറയ്ക്കുന്നതു പോലെയുള്ള ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത നടപടിക്രമത്തിന് ഓർബനെ വിധേയമാക്കണമെന്ന് ലക്സംബർഗ് പ്രധാനമന്ത്രി സേവ്യർ ബെറ്റെൽ പറഞ്ഞു.
2010 മുതൽ ഹംഗറിയുടെ പ്രധാനമന്ത്രിയായിരുന്ന ഓർബൻ, അദ്ദേഹം പറയുന്നതെല്ലാം പരമ്പരാഗത ക്രിസ്ത്യൻ മൂല്യങ്ങളാണെന്നും പാശ്ചാത്യ ലിബറലിസത്തെ എതിർക്കുന്ന കടുത്ത യാഥാസ്ഥിതിക പോരാളിയുമാണ്. കുട്ടികളുടെ ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച് തീരുമാനിക്കാനുള്ള മാതാപിതാക്കളുടെ അവകാശങ്ങളെ ശക്തിപ്പെടുത്തുന്നതാണ് പുതിയ നിയമമെന്ന് കഴിഞ്ഞ ആഴ്ചത്തെ ഉച്ചകോടിക്ക് മുമ്പ് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.