സക്കർബെർഗിന്റെ അപരനെ കണ്ടെത്തുന്നവർക്ക് 3 മില്യൺ ഡോളർ ഇനാം പ്രഖ്യാപിച്ച് പൊലീസ്
- Published by:Joys Joy
- trending desk
Last Updated:
അൽ ജസീറ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച് കൊളംബിയൻ പ്രഡിഡന്റ് ഇവാൻ ഡ്യൂക്ക് സഞ്ചരിക്കുകയായിരുന്ന ഹെലികോപ്റ്ററിന് നേരെ രാജ്യത്തെ കാറ്റടുംബോ പ്രദേശത്ത് വെച്ച് അക്രമണമുണ്ടായിട്ടുണ്ട്.
ഫേസ്ബുക്ക് സ്ഥാപകനും, അറിയപ്പെട്ട ബിസിനസുകാരനും, ജീവകാരുണ്യ പ്രവർത്തകനുമായ മാർക്ക് സക്കർബർഗിന്റെ അപരനെ കുറിച്ചാണ് ഫേസ്ബുക്കിലെ ഇപ്പോഴത്തെ ചൂടൻ ചർച്ച. താൻ സ്ഥാപിച്ച മാധ്യമത്തിൽ തന്നെ സക്കർബർഗിന് അനാവശ്യമായ ശ്രദ്ധ ലഭിക്കുന്നു എന്നതാണ് കൂടുതൽ രസകരമായ കാര്യം.
സംഭവമിങ്ങനെയാണ്. ഫേസ്ബുക്കിൽ വളരെ സജീവമായി ഇടപെടുന്ന കൊളംബിയൻ പൊലീസ് സേന ജൂൺ 28ന് തങ്ങളുടെ ഔദ്യാഗിക പേജിൽ രണ്ട് കുറ്റവാളികളുടെ ഛായാചിത്രം പുറത്തുവിട്ടിരുന്നു. പോസ്റ്റിൽ പറഞ്ഞ കുറ്റവാളികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 3000 മില്യൺ ഡോളർ വരെ പ്രതിഫലം നൽകും എന്നും പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
'ഇവരെ കണ്ടെത്താൻ സഹായിക്കു! നമ്മുടെ പ്രഡിഡന്റ് ഇവാൻ ഡൂക്കും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ അക്രമിക്കാൻ ശ്രമിച്ച കുറ്റവാളികളാണിവർ. 3000 മില്യൺ ഡോളർ വരെ പ്രതിഫലം നൽകും. വിവരം ലഭിക്കുന്നവർ 3213945367 അല്ലെങ്കിൽ 3143587212 എന്ന നമ്പറിൽ ബന്ധപ്പെടുക,' - പൊലീസിന്റെ കുറിപ്പ് ഇങ്ങനെ വിവർത്തനം ചെയ്യാം.
advertisement
എന്നാൽ, പൊലീസ് പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ ഒന്നിലാണ് എല്ലാവരുടെയും ശ്രദ്ധ പതിഞ്ഞത്. രണ്ട് ചിത്രങ്ങളിൽ ഒന്ന് ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗിനെ പോലെയുണ്ടെന്നതാണ് രസകരം. അദ്ദേഹത്തിന്റെ വളരെ മോശമായി വരച്ച പോലെയുള്ള ഒരു ചിത്രം എന്നേ പ്രസ്തുത ചിത്രം കണ്ടാൽ തോന്നൂ.
കൊളംബിയൻ പൊലീസ് പങ്കുവെച്ച ചിത്രം ഇതിനകം വൈറലായി മാറിയിട്ടുണ്ട്. 66,000 പേരാണ് ഈ ഫോട്ടോക്ക് പ്രതികരണം അറിയിച്ചത്. 22,000 ത്തിലധികം പേർ ചിത്രം പങ്കുവെച്ചിട്ടുണ്ട്. നിരവധി പേർ സക്കർബർഗിന്റെ യഥാർത്ഥ ഫോട്ടോയോടൊപ്പം ചേർത്ത് ഷെയർ ചെയ്തപ്പോൾ നിരവധി പേർ അദ്ദേഹത്തെ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ് ഈ ഫോട്ടോയോടും അനുബന്ധ ചർച്ചകളോടും ഇതുവരെ പ്രതികരിച്ചതായി റിപ്പോർട്ടുകളൊന്നും ഇല്ല.
advertisement
അൽ ജസീറ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച് കൊളംബിയൻ പ്രഡിഡന്റ് ഇവാൻ ഡ്യൂക്ക് സഞ്ചരിക്കുകയായിരുന്ന ഹെലികോപ്റ്ററിന് നേരെ രാജ്യത്തെ കാറ്റടുംബോ പ്രദേശത്ത് വെച്ച് അക്രമണമുണ്ടായിട്ടുണ്ട്. ഹെലികോപ്റ്ററിൽ നിരവധി ബുള്ളറ്റുകൾ തറച്ചെന്നും പ്രഡിഡന്റ് ആരോപിക്കുന്നു. നോർട്ടേ ഡി സന്താണ്ടറിന്റെ തലസ്ഥാനമായ കുക്കൂട്ട നഗരത്തിലേക്കുള്ള യാത്രാമധ്യേയാണ് ആക്രമണം നേരിട്ടത്.
പ്രഡിഡന്റിനു പുറമേ, പ്രതിരോധ വകുപ്പ് മന്ത്രിയായ ഡീഗോ മൊലാനോ, ആഭ്യന്തരവകുപ്പ് മന്ത്രി ഡാനിയേൽ പലാസിയോസ്, നോർട്ടേ ഡി സന്താണ്ടർ ഗവർണർ സിൽവാനോ സെറാനോ എന്നിവരും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു.
advertisement
'ഭീരുക്കളാണ് ആക്രമണത്തിന് പിന്നിൽ. ഹെലികോപ്റ്ററിൽ ബുള്ളറ്റുകളുടെ അടയാളം കാണാം,' പ്രസിഡന്റ് പ്രസ്താവനയിൽ പറഞ്ഞു. ആർക്കും പരിക്കൊന്നും പറ്റിയില്ലെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 30, 2021 4:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
സക്കർബെർഗിന്റെ അപരനെ കണ്ടെത്തുന്നവർക്ക് 3 മില്യൺ ഡോളർ ഇനാം പ്രഖ്യാപിച്ച് പൊലീസ്