അമേരിക്കയിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്കെതിരെ ഡൊണാൾഡ് ട്രംപ് പ്രതികാര സമീപനം സ്വീകരിക്കുന്നതിനിടയിലാണ് സ്വന്തം മകൾ തന്നെ പ്രക്ഷോഭങ്ങൾക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് സെലിബ്രിറ്റികൾ അടക്കം സോഷ്യൽമീഡിയയിൽ #BlackoutTuesday പോസ്റ്റ് ചെയ്തിരുന്നു. ഹാഷ്ടടാഗിനൊപ്പം കറുപ്പ് നിറത്തിള്ള ചിത്രവും പോസ്റ്റ് ചെയ്തായിരുന്നു ഐക്യദാർഢ്യ പ്രഖ്യാപനം.
TRENDING:ആ ദിവസങ്ങളിൽ ആത്മഹത്യയെ കുറിച്ച് മാത്രമായിരുന്നു ചിന്ത; വിഷാദരോഗത്തെ കുറിച്ച് റോബിൻ ഉത്തപ്പ [NEWS]'ഇത് പോലൊരു പ്രശ്നത്തിനായി മരിക്കാൻ തയ്യാറാകുന്ന ഒരു കുട്ടിയുടെ മനസ്സിന്റെ ഘടനയും പ്രസക്തമല്ലേ?ദേവികയുടെ മരണത്തിൽ ഡോക്ടറുടെ കുറിപ്പ് [NEWS]ബാഴ്സലോണയെയും മാഞ്ചസ്റ്റര്‍ യുണൈറ്റിനെയും പിന്നിലാക്കി കേരള ബ്ലാസ്റ്റേഴ്സ്; ഇൻസ്റ്റാഗ്രാം എൻഗേജ്മെന്റ് റേറ്റിങിൽ ലോകത്ത് രണ്ടാം സ്ഥാനത്ത് [NEWS]
advertisement
രാഷ്ട്രീയ പ്രവർത്തകയും എഴുത്തുകാരിയും അധ്യാപികയുമായ ഹെലൻ കെല്ലറിന്റെ വാക്കുകൾ കുറിച്ചായിരുന്നു ടിഫ്ഫിനിയുടെ പോസ്റ്റ്. കൂടെ, #BlackoutTuesday, #JusticeforGeorgeFloyd ഹാഷ്ടാഗുകളും.
ട്രംപിന്റെ മുൻ ഭാര്യയും നടിയുമായ മാർല മാപ്പിൾസാണ് ടിഫ്ഫിനിയുടെ അമ്മ. ട്രംപുമായി അകന്നാണ് മാർലയും ടിഫ്ഫിനിയും കഴിയുന്നത്.
അതേസമയം, ജോർജ് ഫ്ളോയിഡിന്റെ കൊലപാതകത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ കൂടി അറസ്റ്റ് ചെയ്തു. ഫ്ളോയിഡിനെ കൊന്ന പൊലീസ് ഉദ്യോഗസ്ഥൻ ഡെറക് ചോവിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അറസ്റ്റുകൾ. കൊലപാതകത്തിന് കൂട്ടുനിന്നുവെന്നാണ് ഇവർക്കെതിരെയുള്ള കുറ്റം.