ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖ ( ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍) സിക്കിമിലെ അതിര്‍ത്തി മേഖല എന്നിവിടങ്ങളില്‍ ഇന്ത്യാ- ചൈന സൈനിക സംഘര്‍ഷം വഷളായ സാഹചര്യത്തിലാണ് അമേരിക്കൻ പ്രസിഡന്‍റിന്‍റെ ഇത്തരമൊരു വാഗ്ദാനം. ഇന്ത്യയുമായുള്ള അതിര്‍ത്തി പ്രശ്നങ്ങൾ സ്ഥിരതയുള്ളതും നിയന്ത്രിക്കാനാകുന്നതുമാണെന്ന് കഴിഞ്ഞ ദിവസം അനുരഞ്ജന സ്വരത്തിൽ ചൈന പറഞ്ഞിരുന്നു. ഇത്തരം പ്രശ്നങ്ങൾ സംഭാഷണങ്ങളിലൂടെയും കൂടിയാലോചനകളിലൂടെയും പരിഹരിക്കാൻ ഇരു രാജ്യങ്ങൾക്കും കൃത്യമായ സംവിധാനങ്ങളും ആശയവിനിമയ മാർഗങ്ങളും ഉണ്ടെന്നായിരുന്നു ചൈനീസ് വിദേശകാര്യ വക്താവ് കഴിഞ്ഞ ദിവസം അറിയിച്ചത്.
advertisement
You may also like:COVID 19| വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന മഞ്ചേശ്വരം സ്വദേശി മരിച്ചു; സ്രവം പരിശോധനക്ക് അയക്കും [NEWS]സര്‍ക്കാര്‍ പ്രവാസികളെ വഞ്ചിക്കുന്നു; പ്രവാസികൾക്ക് സൗജന്യ ക്വറന്‍റീന്‍ UDF ഒരുക്കുമെന്ന് എം.കെ മുനീർ [NEWS]പറന്നു വന്ന ഹൃദയങ്ങൾ സ്വീകരിച്ച മൂന്നുപേർ കണ്ടുമുട്ടിയപ്പോൾ ഹൃദയം ഹൃദയത്തോട് പറഞ്ഞത് എന്താകാം? [NEWS]
ഇന്ത്യയും-ചൈനയും തമ്മിലുള്ള പ്രശ്നങ്ങൾ അവർ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലോ പരസ്പര വിശ്വാസത്തിലോ കരിനിഴൽ വീഴ്ത്താൻ ഇരുരാജ്യങ്ങളും അനുവദിക്കില്ലെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡറും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനിടെ സൈന്യത്തിനോട് യുദ്ധസജ്ജരായിരിക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ആഹ്വാനം. ചെയ്തുവെന്ന വാർത്തയെത്തിയത് ആശങ്ക ഉയർത്തിയിരുന്നു.
ഏറ്റവും മോശപ്പെട്ട സാഹചര്യത്തെ മുന്നില്‍ കണ്ട് രാജ്യത്തിന്റെ പരമാധികാരം ദൃഢനിശ്ചയത്തോടെ സംരക്ഷിക്കണമെന്നായിരുന്നു ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്ക് ഷീ ജിന്‍ പിങ് നിര്‍ദ്ദേശം നല്‍കിയത്. ഇതിന് പിന്നാലെയാണ് അനുരജ്ഞന സ്വരത്തിൽ വിദേശകാര്യ വക്താവിന്‍റെയടക്കം പ്രതികരണം.