സര്‍ക്കാര്‍ പ്രവാസികളെ വഞ്ചിക്കുന്നു; പ്രവാസികൾക്ക് സൗജന്യ ക്വറന്‍റീന്‍ UDF ഒരുക്കുമെന്ന് എം.കെ മുനീർ

Last Updated:

യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ പ്രവാസികള്‍ക്ക് സൗജന്യ ക്വറന്‍റീന്‍ ഒരുക്കുമെന്ന് മുനീര്‍

പ്രവാസികള്‍ക്കുള്ള ക്വറന്‍റീന്‍ ഇനി സൗജന്യമായിരിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് യുഡിഎഫ്. സംസ്ഥാന സര്‍ക്കാര്‍ പ്രവാസികളെ വഞ്ചിക്കുകയാണെന്നാണ് മുസ്ലിം ലീഗിന്‍റെ ആരോപണം. പ്രളയസമയത്ത് പിരിവിനായി പ്രവാസികളെ സമീപിച്ചവര്‍ ജോലി നഷ്ടപ്പെട്ട് വരുന്നവരോട് ക്രൂരമായാണ് പെരുമാറുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍ ആരോപിച്ചു.
യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ പ്രവാസികള്‍ക്ക് സൗജന്യ ക്വറന്‍റീന്‍ ഒരുക്കുമെന്ന് മുനീര്‍ പറഞ്ഞു. മുസ്ലിം ലീഗ് എംഎല്‍എമാരും അവരുടെ മണ്ഡലങ്ങളില്‍ ഇത്തരം സൗകര്യങ്ങള്‍ ഒരുക്കാന്‍ തയ്യാറാണ്. ഇതിനുള്ള അനുമതി സര്‍ക്കാര്‍ നല്‍കണമെന്നും മുനീർ ആവശ്യപ്പെട്ടു.‌‌
You may also like:Covid 19: സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കൂടി കോവിഡ്; രോഗബാധിതരുടെ എണ്ണം 1000 കടന്നു‌ [NEWS]Bev Q ആപ്പ് | ട്രയൽ റൺ വിജയം; രണ്ടു മിനിറ്റ് കൊണ്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് 20000 പേര്‍ [NEWS]Viral Video| നിസാരം!! കൂറ്റൻ രാജവെമ്പാലയെ വാലിൽ തൂക്കിയെറിഞ്ഞ് വയോധിക; അതൊരു പാമ്പാണെന്ന് നെറ്റിസൺസ് [NEWS]
പ്രവാസികളെ നേരത്തെ തന്നെ എത്തിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാണിച്ച അലംഭാവമാണ് കേസുകള്‍ ഇത്രയും കൂടാന്‍ കാരണം. പ്രവാസികളെയും ഇതരസംസ്ഥാനങ്ങളിലുള്ള മലയാളികളെയും കോവിഡിന് വിട്ടുകൊടുക്കാതെ എത്രയും വേഗം നാട്ടിലെത്തിക്കണമെന്നും എം കെ മുനീര്‍ ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘ഭവന രോഷം’ പ്രതിഷേധ പരിപാടിക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സര്‍ക്കാര്‍ പ്രവാസികളെ വഞ്ചിക്കുന്നു; പ്രവാസികൾക്ക് സൗജന്യ ക്വറന്‍റീന്‍ UDF ഒരുക്കുമെന്ന് എം.കെ മുനീർ
Next Article
advertisement
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന്  കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
  • ഇ20 പെട്രോളുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു.

  • ഇ20 പെട്രോള്‍ പദ്ധതി നടപ്പാക്കുന്നതിനെ ചോദ്യംചെയ്ത ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതായി ഗഡ്കരി.

  • പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് ജിഎസ്ടിയില്‍ ഇളവ് നല്‍കണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടു.

View All
advertisement