'ഒരു പ്രത്യേക സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ എന്റെ ഷെഡ്യൂൾ ചെയ്ത സമയം അവസാനിക്കുകയാണ്. പാഴ് ചെലവുകൾ കുറയ്ക്കാന്‍ ട്രംപ് നൽകിയ അവസരത്തിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഡോജ് ദൗത്യം കാലക്രമേണ ശക്തിപ്പെടും'- അദ്ദേഹം എക്സിൽ കുറിച്ചു.
അതേസമയം ട്രംപിന്റെ താരിഫ് നയങ്ങളിൽ പ്രതിഷേധിച്ചാണ് മസ്ക് ഡോജ് വിടുന്നതെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുഎസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരിഫുമായി ബന്ധപ്പെട്ട നിയമനിർമാണം, ഫെഡറൽ കമ്മി വർധിപ്പിക്കുകയും ഡോജിന്റെ പ്രവർത്തനത്തെ ദുർബലപ്പെടുത്തുകയും ചെയ്യുമെന്ന് മസ്ക് വിലയിരുത്തിയിരുന്നു. ബില്ലിനെ മനോഹരമാണെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചത്.
advertisement
ടെസ്‌ലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനോ?
എലോൺ മസ്‌കിന്റെ സർക്കാർ റോളിലേക്കുള്ള വരവ് അദ്ദേഹത്തിന്റെ കാർ കമ്പനിയായ ടെസ്‌ലയ്‌ക്കെതിരെ വലിയ വിവാദങ്ങൾക്കും പൊതുജന പ്രതിഷേധത്തിനും കാരണമായി. എലോൺ മസ്‌കിന്റെ രാഷ്ട്രീയ ഇടപെടൽ, പ്രത്യേകിച്ച് ഭരണകൂടവുമായുള്ള അദ്ദേഹത്തിന്റെ പൊതു സഖ്യവും സർക്കാരിലെ ചെലവ് ചുരുക്കൽ ശ്രമങ്ങളും, ആഗോളതലത്തിൽ വിവിധ വിപണികളിൽ ടെസ്‌ല വാഹനങ്ങൾക്കെതിരെ പ്രതിഷേധങ്ങളും ബഹിഷ്‌കരണങ്ങളും സൃഷ്ടിച്ചു. സർക്കാർ ജോലികളിൽ എലോൺ മസ്‌ക് വ്യാപൃതനായതോടെ ആദ്യ പാദ ലാഭത്തിലും വിൽപ്പനയിലും കമ്പനിക്ക് ഗണ്യമായ ഇടിവുണ്ടായി. ടെസ്‌ലയുടെ പ്രധാന പ്രവർത്തനങ്ങളിൽ നിന്ന് അദ്ദേഹത്തിന്റെ ശ്രദ്ധ വ്യതിചലിക്കുമോ എന്ന ആശങ്ക ചില നിക്ഷേപകരെങ്കിലും ഉയർത്തിയിരുന്നു.