എന്താണ് വിവാദം?
ലൈംഗിക കുറ്റവാളിയായ അന്തരിച്ച ജെഫ്രി എപ്‌സ്റ്റീനുമായി അടുത്ത ബന്ധമുണ്ടായിരുന്ന പീറ്റർ മാൻഡൽസണെ അമേരിക്കയിലെ ബ്രിട്ടീഷ് അംബാസഡറായി നിയമിച്ചതാണ് കെയർ സ്റ്റാർമറെ പ്രതിസന്ധിയിലാക്കിയത്. മാൻഡൽസണിന്റെ എപ്‌സ്റ്റീൻ ബന്ധം അറിഞ്ഞുകൊണ്ട് തന്നെ ഇത്തരമൊരു പദവി നൽകിയത് തെറ്റായ തീരുമാനമാണെന്ന് ആരോപിച്ച് ലേബർ പാർട്ടിയിലെ മുതിർന്ന നേതാക്കൾ തന്നെ രംഗത്തെത്തി. സ്കോട്ടിഷ് ലേബർ പാർട്ടി നേതാവ് അനസ് സർവാർ പരസ്യമായി സ്റ്റാർമറുടെ രാജി ആവശ്യപ്പെട്ടു കഴിഞ്ഞു.
ഇതിനകം തന്നെ സ്റ്റാർമറുടെ ചീഫ് ഓഫ് സ്റ്റാഫും കമ്മ്യൂണിക്കേഷൻസ് ഡയറക്ടറും രാജിവെച്ചു കഴിഞ്ഞു. 2008ലെ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് മാൻഡൽസൺ ബ്രിട്ടീഷ് സർക്കാരിന്റെ രഹസ്യവിവരങ്ങൾ എപ്‌സ്റ്റീന് ചോർത്തി നൽകിയെന്ന ഗുരുതരമായ ആരോപണവും നിലവിലുണ്ട്.
advertisement
ആരാണ് ഷബാന മഹ്മൂദ്?
പാക് അധിനിവേശ കശ്മീരിൽ നിന്നുള്ള ദമ്പതികളുടെ മകളായി 1980 ൽ ബർമിംഗ്ഹാമിലാണ് ഷബാന ജനിച്ചത്. ഓക്സ്ഫോർഡിൽ നിന്ന് നിയമപഠനം പൂർത്തിയാക്കിയ അവർ പ്രശസ്തയായ ഒരു ബാരിസ്റ്ററാണ്. 2010-ൽ ബർമിംഗ്ഹാം ലേഡിവുഡിൽ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടനിലെ ആദ്യത്തെ മുസ്ലീം വനിതാ എംപിമാരിൽ ഒരാളാണ് ഷബാന. മുൻപ് ഇന്ത്യാവിരുദ്ധ പരാമർശങ്ങളുടെ പേരിൽ ഷബാന വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. കശ്മീരിനുള്ള പ്രത്യേക അധികാരം പിൻവലിച്ചതിനെ വിമർശിച്ചും ഷബാന രംഗത്തെത്തിയിട്ടുണ്ട്.
2024-ൽ ലേബർ പാർട്ടി അധികാരത്തിലെത്തിയപ്പോൾ നീതിന്യായ സെക്രട്ടറിയായും ലോർഡ് ചാൻസലറായും നിയമിതയായി. ആഞ്ചല റെയ്‌നറുടെ രാജിയെത്തുടർന്ന് 2025ലാണ് അവർ ആഭ്യന്തര സെക്രട്ടറിയായത്. അനധികൃത കുടിയേറ്റം തടയുന്നതിലും അതിർത്തി സുരക്ഷ കർശനമാക്കുന്നതിലും അവർ എടുത്ത കടുത്ത നിലപാടുകൾ ലേബർ പാർട്ടിക്കുള്ളിലെ വലതുപക്ഷ വിഭാഗത്തിന് അവരോടുള്ള പ്രിയം വർദ്ധിപ്പിച്ചിട്ടുണ്ട്.
ഭരണം നിലനിർത്താൻ സ്റ്റാർമർ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും, പാർട്ടിയിലെ ഭൂരിഭാഗം പേരും ഭരണമാറ്റം ആഗ്രഹിക്കുന്നതായാണ് സൂചന.
Summary: The release of the Jeffrey Epstein files has triggered a major political crisis in the UK, leading to high-profile resignations of top aides. Prime Minister Keir Starmer faces intense pressure over his ties to disgraced politician Peter Mandelson. Amidst this chaos, Home Secretary Shabana Mahmood, an Oxford-educated barrister of Pakistani origin, has emerged as a key contender for the Prime Minister post if Starmer steps down.
