മൊഡേണ വാക്സിന്‍റെ രണ്ട് ഡോസുകൾ സ്വീകരിച്ച ഈ വ്യക്തി ബൂസ്റ്റർ ഡോസ് എടുത്തിരുന്നില്ലെന്ന് ആരോഗ്യ അധികൃതർ വ്യക്തമാക്കി. ലോകത്തേറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത അമേരിക്കയിൽ കഴിഞ്ഞ ദിവസം മാത്രം ലക്ഷത്തിലേറെ കേസുകളാണ് സ്ഥിരീകരിച്ചത്. ഒരിടവേളക്ക് ശേഷം കേസുകൾ വൻ തോതിൽ വർധിച്ചിട്ടുണ്ട്. ആകെ 4.95 കോടി പേർക്കാണ് യുഎസിൽ കോവിഡ് ബാധിച്ചത്.
Also Read- Omicron | ഒമൈക്രോണ്‍ ഭീതി; രാജ്യാന്തര വിമാനയാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശം പ്രാബല്യത്തില്‍
advertisement
അതേസമയം, ലോകത്തെ ആശങ്കയിലാക്കിക്കൊണ്ട് കൂടുതൽ രാജ്യങ്ങളിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്യുകയാണ്. കഴിഞ്ഞ ദിവസം സൗദി അറേബ്യയിലും യുഎഇയിലും ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ദക്ഷിണാഫ്രിക്കയിൽ ആദ്യമായി തിരിച്ചറിഞ്ഞ ഒമിക്രോൺ വകഭേദം 23 രാജ്യങ്ങളിൽ ഇതുവരെ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.
സൗദിക്ക് പിന്നാലെ യുഎഇയിലും ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചു
കോവിഡിന്റെ പുതിയ വകഭേദം വന്ന ഒമിക്രോൺ (Omicron) വൈറസ് സൗദിക്ക് പിന്നാലെ യുഎഇയിലും (UAE) സ്ഥിരീകരിച്ചു. ആരോഗ്യ, രോഗ പ്രതിരോധ മന്ത്രാലയമാണ് (Ministry of Health and Prevention (Mohap)) ഇക്കാര്യം അറിയിച്ചത്. ആഫ്രിക്കയിൽ നിന്നെത്തിയ സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരുന്നു. ഇവരെ ഐസോലേഷനിലേക്ക് മാറ്റി. ഇവർക്ക് രോഗലക്ഷണങ്ങളൊന്നുമില്ല.
ഇവരുമായി സമ്പർക്കം പുലർത്തിയവരെയും ഐസോലേഷനിലാക്കിയിട്ടുണ്ട്. ഇവരെ നിരീക്ഷിച്ച് വരുകയാണ്. ആവശ്യമായ മുൻകരുതൽ എടുത്തിട്ടുണ്ടെന്നും ബൂസ്റ്റർ ഡോസ് ഉൾപെടെ എല്ലാവരും വാക്സിനെടുക്കണമെന്നും ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച സൗദിയിലും ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ആഫ്രിക്കയിൽ നിന്നെത്തിയ സൗദി പൗരനിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇദ്ദേഹത്തെ ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു. രോഗിയുമായി സമ്പര്‍ക്കമുണ്ടായിരുന്നവരെയും ക്വറന്‍റീന്‍ ചെയ്തിട്ടുണ്ട്.
പതിനാല് ആഫ്രിക്കൻ രാജ്യങ്ങൾക്ക് സൗദി യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. വിലക്ക് ഏർപ്പെടുത്തുന്നതിന് മുൻപ് സൗദിയിൽ എത്തിയതാവാം ഇദ്ദേഹം എന്നാണ് സൂചന. പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ഏത് അവസ്ഥയെയും നേരിടാൻ ആരോഗ്യവകുപ്പ് സജ്ജമാണെന്നും അധികൃതർ അറിയിച്ചു. എല്ലാവരും വാക്‌സിനേഷൻ പൂർത്തിയാക്കണമെന്നും പ്രതിരോധപ്രവർത്തനങ്ങളിൽ പങ്കാളികളാവണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ഒമിക്രോൺ വകഭേദത്തിനെതിരെ വാക്സിൻ ഫലപ്രദമാകുമെന്നാണ് ആദ്യ ഗവേഷണ ഫലങ്ങൾ നൽകുന്ന സൂചനയെന്ന് ഇസ്രായേൽ അറിയിച്ചു. ഡെൽറ്റ വകഭേദവുമായി താരതമ്യം ചെയ്‌താൽ ഇരട്ടിയോളം പകർച്ചാശേഷി ഒമിക്രോണിന് ഉണ്ടെന്നും ഇസ്രായേൽ ഗവേഷകർ വെളിപ്പെടുത്തി. ഇപ്പോഴുള്ള വാക്‌സീനുകൾ ഒമിക്രോണിനെതിരെ ഫലിക്കില്ലെന്ന് ഇന്നലെ മോഡേണ കമ്പനിയുടെ മേധാവി അഭിപ്രായപ്പെട്ടിരുന്നു. ഈ വാദം തള്ളിയാണ് ഇസ്രായേൽ വെളിപ്പെടുത്തൽ. ഒമിക്രോൺ ഭീഷണിയിൽ ആഗോള വിപണിയിൽ തകർച്ച തുടരുകയാണ്. അമേരിക്കയിലും യൂറോപ്പിലും ഓഹരി വിപണിയിൽ വൻ തകർച്ച ഉണ്ടായി. ക്രൂഡ് വിലയിൽ സമീപ കാലത്തെ ഏറ്റവും വലിയ ഇടിവാണ് ഉണ്ടായത്.
