2024ൽ അനുര കുമാര ദിസനായകെ പ്രസിഡന്റായി അധികാരമേറ്റ ശേഷം ഈ കേസിൽ നടക്കുന്ന ആദ്യത്തെ പ്രധാന അറസ്റ്റാണിത്. ഇരകൾക്ക് നീതി ഉറപ്പാക്കുമെന്നത് അദ്ദേഹത്തിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. 2019ൽ ഗോതബയ രാജപക്സെ അധികാരമേറ്റ ശേഷമാണ് സുരേഷ് സല്ലെ രഹസ്യാന്വേഷണ വിഭാഗം മേധാവിയായി നിയമിതനായത്. 2023ൽ ബ്രിട്ടീഷ് ചാനലായ 'ചാനൽ 4' പുറത്തുവിട്ട ഡോക്യുമെന്ററിയിൽ സ്ഫോടനം നടത്തിയ തീവ്രവാദികളുമായി സല്ലെയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചിരുന്നു. എന്നാൽ അന്ന് സല്ലെയും ലങ്കൻ പ്രതിരോധ മന്ത്രാലയവും ഈ ആരോപണങ്ങളെ തള്ളിക്കളഞ്ഞിരുന്നു.
advertisement
2019 ഏപ്രിൽ 21ന് കൊളംബോയിലെയും മറ്റും പള്ളികളിലും ലക്ഷ്വറി ഹോട്ടലുകളിലുമായി ഒൻപത് ചാവേറുകൾ നടത്തിയ സ്ഫോടനത്തിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു. ഒരു ഇസ്ലാമിക റാഡിക്കൽ ഗ്രൂപ്പിന്റെ ഭാഗമായ ഒമ്പത് ചാവേർ ബോംബർമാരുടെ ശൃംഖലയാണ് ആക്രമണം നടത്തിയത്. അറസ്റ്റിനെ സ്വാഗതം ചെയ്യുമ്പോഴും, സുരേഷ് സല്ലെയ്‌ക്കെതിരെ ഉപയോഗിച്ച നിയമത്തിന്റെ 'ക്രൂരത'യെ മനുഷ്യാവകാശ പ്രവർത്തകനായ റൂക്കി ഫെർണാണ്ടോ ചൂണ്ടിക്കാട്ടി. നീതിപൂർവമായ വിചാരണയിലൂടെ മാത്രമേ യഥാർത്ഥ കുറ്റവാളികളെ ശിക്ഷിക്കാനും ഇരകൾക്ക് നീതി ഉറപ്പാക്കാനും കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു.
Summary: In a major breakthrough, Sri Lanka’s CID arrested Major General Suresh Sallay, the former head of the State Intelligence Service (SIS), on February 25, 2026. He was detained under the Prevention of Terrorism Act (PTA) in connection with the 2019 Easter Sunday suicide attacks that claimed nearly 280 lives. This marks the first high-profile arrest under President Anura Kumara Dissanayake’s administration, fulfilling a key campaign promise to deliver justice for the victims.
