TRENDING:

മാലിയിൽ ഫ്രഞ്ച് വ്യോമാക്രമണം; അൽ ഖ്വയിദാ ബന്ധമുള്ള അമ്പതിലേറെ ഭീകരവാദികൾ കൊല്ലപ്പെട്ടു

Last Updated:

മേഖലയില്‍ ഭീകരപ്രവര്‍ത്തനം അടിച്ചമര്‍ത്താനുളള തീവ്രശ്രമത്തിലാണെന്ന് ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്‌ളോറന്‍സ് പാര്‍ലെ പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സെൻട്രൽ മാലിയിൽ ഫ്രഞ്ച് സേന നടത്തിയ വ്യോമാക്രമണത്തിൽ അൽ ഖ്വയിദയുമായി ബന്ധമുള്ള അൻപതിലധികം ഭീകരവാദികൾ കൊല്ലപ്പെട്ടതായി ഫ്രഞ്ച് സർക്കാർ അറിയിച്ചു. ബുര്‍ക്കിന ഫാസോ, നൈഗര്‍ അതിര്‍ത്തിയില്‍ വെള്ളിയാഴ്ചയാണ് ആക്രമണം നടത്തിയത്. മേഖലയില്‍ ഭീകരപ്രവര്‍ത്തനം അടിച്ചമര്‍ത്താനുളള തീവ്രശ്രമത്തിലാണെന്ന് ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്‌ളോറന്‍സ് പാര്‍ലെ പറഞ്ഞു. ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ബാര്‍ഖാനെ ഫോഴ്‌സാണ് ആക്രമണം നടത്തിയത്. വന്‍തോതില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തു. നാല് ഭീകരരെ പിടികൂടിയിട്ടുണ്ട്.
advertisement

Also Read- ഓസ്ട്രിയയിൽ ഭീകരാക്രമണം; ആറിടത്ത് വെടിവെയ്പ്പ്; 2പേർ കൊല്ലപ്പെട്ടു

അതിര്‍ത്തി മേഖലയില്‍ നിരവധി മോട്ടോര്‍ബൈക്കുകളില്‍ ഭീകരര്‍ ആക്രമണത്തിന് സജ്ജരാകുന്നുവെന്ന് ഡ്രോണ്‍ നിരീക്ഷണത്തില്‍ വ്യക്തമായതിന് പിന്നാലെയാണ് ആക്രമണം നടത്തിയതെന്നു പ്രതിരോധമന്ത്രി പറഞ്ഞു. രണ്ട് മിറാഷ് ജെറ്റുകളും ഒരു ഡ്രോണുമാണ് ആക്രമണത്തിൽ പങ്കെടുത്തത്. മുപ്പതോളം മോട്ടോർ ബൈക്കുകൾ തകർത്തതായും പ്രതിരോധമന്ത്രി പറഞ്ഞു. അല്‍ ഖായിദയുമായി ബന്ധപ്പെട്ട അന്‍സാറുൽ ഇസ്‌ലാം ഗ്രൂപ്പിലെ ഭീകരരെയാണു വധിച്ചത്.

ALSO READ: ഉദ്ഘാടനത്തിനുള്ള നിലവിളക്കിനായി കൗൺസിലർമാർ തമ്മിൽ പിടിവലി; നഗരസഭാധ്യക്ഷ ബോധരഹിതരായി ആശുപത്രിയിൽ[NEWS]'മുഖ്യമന്ത്രി വിജിലൻസ് വകുപ്പ് ഒഴിയണം; ആരോപണം വന്നപ്പോൾ ഉമ്മൻ ചാണ്ടി ഒഴിഞ്ഞിരുന്നു': രമേശ് ചെന്നിത്തല[NEWS]മുടി അൽപ്പം നീട്ടി, സോൾട്ട് ആന്റ് പെപ്പർ താടി; സൂര്യയുടെ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകർ[NEWS]

advertisement

ആക്രമണത്തിൽ ഇയാദ് അഗ് ഘാലി നേതൃത്വം നൽകുന്ന അൻസാറുൽ ഇസ്ലാം ഗ്രൂപ്പിന് കനത്ത നഷ്ടം നേരിട്ടതായും ഫ്രഞ്ച് പ്രതിരോധമന്ത്രി പറഞ്ഞു. ഭീകരവാദികൾ പ്രദേശത്തെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നുവെന്നാണ് റിപ്പോർട്ട്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ഗ്രേറ്റർ സഹാറയിലെ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് മറ്റൊരു ആക്രമണ പദ്ധതിക്ക് ഫ്രാൻസ് ഒരുങ്ങുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാലിയിലെ സമാധാന ദൗത്യത്തിനായി ഐക്യരാഷ്ട്ര സഭയുടെ 13,000 സൈനികരെ വിന്യസിച്ചിട്ടുണ്ട്. സഹേൽ മേഖലയിൽ ഫ്രാൻസിന്റെ 5100 സൈനികരെയാണ് നിയോഗിച്ചിട്ടുള്ളത്.

മലയാളം വാർത്തകൾ/ വാർത്ത/World/
മാലിയിൽ ഫ്രഞ്ച് വ്യോമാക്രമണം; അൽ ഖ്വയിദാ ബന്ധമുള്ള അമ്പതിലേറെ ഭീകരവാദികൾ കൊല്ലപ്പെട്ടു
Open in App
Home
Video
Impact Shorts
Web Stories