TRENDING:

ബംഗ്ലാദേശ് തിരഞ്ഞെടുപ്പിന് മണിക്കൂറുകൾക്ക് മുൻപ് ഹിന്ദു വ്യാപാരി സ്വന്തം കടയ്ക്കുള്ളിൽ കുത്തേറ്റു മരിച്ചു

Last Updated:

ബംഗ്ലാദേശ് പാർലമെന്റ് തിരഞ്ഞെടുപ്പ് ഫെബ്രുവരി 12ന് നടക്കാനിരിക്കെ അരി വ്യാപാരി സ്വന്തം കടയ്ക്കുള്ളിൽ കുത്തേറ്റു മരിച്ചു

advertisement
ബംഗ്ലാദേശ് പാർലമെന്റ് തിരഞ്ഞെടുപ്പിന് മണിക്കൂറുകൾക്ക് മുൻപ്, തിങ്കളാഴ്ച രാത്രി വൈകി മൈമെൻസിംഗ് ജില്ലയിൽ ഒരു ഹിന്ദു വ്യാപാരി സ്വന്തം കടയ്ക്കുള്ളിൽ കുത്തേറ്റു മരിച്ചതായി പോലീസ് അറിയിച്ചു. സൗത്ത് കാണ്ഡ ഗ്രാമവാസിയായ 62 വയസ്സുകാരൻ സുഷെൻ ചന്ദ്ര ശേഖർ ആണ് കൊല്ലപ്പെട്ടത്. തൃശാൽ ഉപസിലയിലെ ബോഗർ ബസാർ ജംഗ്ഷനിൽ 'മെസേഴ്സ് ഭായ് ഭായ് എന്റർപ്രൈസ്' എന്ന പേരിൽ അരി കച്ചവടം നടത്തിവരികയായിരുന്നു അദ്ദേഹം.
സുഷെൻ ചന്ദ്ര ശേഖർ (Image credit: X/ @AmitKumar_Das1)
സുഷെൻ ചന്ദ്ര ശേഖർ (Image credit: X/ @AmitKumar_Das1)
advertisement

രാത്രി 11 മണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. കടയ്ക്കുള്ളിൽ ജോലി ചെയ്തുകൊണ്ടിരുന്ന ശേഖറിനെ അജ്ഞാതരായ അക്രമികൾ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം അക്രമികൾ കടയുടെ ഷട്ടർ താഴ്ത്തി സ്ഥലം വിട്ടു. മൃതദേഹം കടയ്ക്കുള്ളിൽ തന്നെയായിരുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

പ്രതികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി തൃശാൽ പോലീസ് സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് മുഹമ്മദ് ഫിറോസ് ഹൊസൈൻ സ്ഥിരീകരിച്ചു. കൊലപാതകത്തിന് പിന്നിലെ ലക്ഷ്യം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

advertisement

ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള വർദ്ധിച്ചുവരുന്ന അക്രമങ്ങൾ

ബംഗ്ലാദേശ് പാർലമെന്റ് തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ, രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ മോശമാകുന്നതിൽ വലിയ ആശങ്കയുണ്ട്. 2025 ഡിസംബർ 18-ന് ദീപു ചന്ദ്ര ദാസ് എന്ന ഹിന്ദു ഫാക്ടറി തൊഴിലാളി കൊല്ലപ്പെട്ടത് ഇതിൽ പ്രധാനമാണ്.

ദൈവനിന്ദ ആരോപിച്ച് ദീപു ചന്ദ്ര ദാസിനെ തല്ലിക്കൊന്ന സംഭവം അന്താരാഷ്ട്ര തലത്തിൽ തന്നെ ആശങ്കകൾക്ക് കാരണമായിരുന്നു. ഷെയ്ഖ് ഹസീന സർക്കാർ പുറത്തായതിന് ശേഷം ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങൾ വർധിച്ചതായാണ് റിപ്പോർട്ടുകൾ.

മറ്റൊരു സംഭവത്തിൽ, ലിറ്റൺ ചന്ദ്ര ഘോഷ് (55) എന്ന ഹിന്ദു ബിസിനസുകാരനെ അക്രമികൾ കുത്തുകയും തീയിടുകയും ചെയ്തിരുന്നു. ദിവസങ്ങളോളം ചികിത്സയിലായിരുന്ന അദ്ദേഹം പിന്നീട് മരണത്തിന് കീഴടങ്ങി.

advertisement

റൈറ്റ്‌സ് ആൻഡ് റിസ്ക് അനാലിസിസ് ഗ്രൂപ്പിന്റെ (RRAG) റിപ്പോർട്ട് പ്രകാരം, 2025 ഡിസംബർ മുതൽ 2026 ജനുവരി പകുതി വരെയുള്ള 45 ദിവസത്തിനുള്ളിൽ ചുരുങ്ങിയത് 15 ഹിന്ദുക്കളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തിനും ആരാധനാലയങ്ങൾക്കും നേരെ നൂറുകണക്കിന് ആക്രമണങ്ങൾ നടക്കുന്നതായാണ് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Sushen Chandra Shekhar, a 62-year-old Hindu rice trader, was brutally murdered inside his shop in Mymensingh, Bangladesh. This incident occurs amidst a sharp rise in communal violence and targeted attacks on minorities leading up to the country's parliamentary elections. Rights groups have reported a disturbing trend of lynchings and fatal attacks following the recent political shifts in the nation.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ബംഗ്ലാദേശ് തിരഞ്ഞെടുപ്പിന് മണിക്കൂറുകൾക്ക് മുൻപ് ഹിന്ദു വ്യാപാരി സ്വന്തം കടയ്ക്കുള്ളിൽ കുത്തേറ്റു മരിച്ചു
Advertisement
Open in App
Home
Video
Impact Shorts
Web Stories