TRENDING:

പാക് തലസ്ഥാനത്ത് ഹിന്ദുക്കൾക്ക് ക്ഷേത്രം പണിയുന്നു; ശ്മശാനത്തിനും സ്ഥലം നൽകി

Last Updated:

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിർദേശ പ്രകാരം തലസ്ഥാന വികസന അഥോറിട്ടി 2017ൽ അനുവദിച്ച സ്ഥലത്താണ് ക്ഷേത്രം നിർമിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇസ്ലാമാബാദ്: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ ഹിന്ദുക്കൾക്ക് ക്ഷേത്രം നിർമിക്കുന്നു. ഇവിടെയുള്ള ഹിന്ദുക്കളുടെ ഏറെക്കാലത്തെ ആവശ്യമാണ് സാധ്യമാകുന്നത്. ക്ഷേത്രം നിർമിക്കപ്പെടുന്നതോടെ മതാചാരങ്ങൾക്കായി ഇവിടെയുള്ള ഹിന്ദുക്കൾക്ക് മറ്റ് സ്ഥലങ്ങളിലേക്ക് പോകേണ്ടി വരില്ല.
advertisement

ക്ഷേത്രത്തിനു പുറമെ ശ്മശാനത്തിനും സ്ഥലം അനുവദിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ കല്ലിടൽച്ചടങ്ങ് ലളിതമായി നടന്നു. ഇസ്ലാമാബാദിലെ എച്ച് 9 സെക്ടറിലാണ് തലസ്ഥാനത്തെ ആദ്യ ഹിന്ദു ക്ഷേത്രം നിർമ്മിക്കുന്നത്.

ഹ്യൂമൻ റൈറ്റ്സ് പാർലമെന്ററി സെക്രട്ടറി ലാൽ ചന്ദ് മാൽഹി ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ രണ്ട് ദശകങ്ങളെ അപേക്ഷിച്ച് ഇപ്പോൾ തലസ്ഥാനത്ത് ഹിന്ദുക്കളുടെ എണ്ണം കൂടുതലാണെന്നും അതിനാൽ ക്ഷേത്രം അനിവാര്യമാണെന്നും മാൽഹി പറഞ്ഞു. ക്ഷേത്രത്തിനു പുറമെ ശ്മശാനവും നിർമിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

TRENDING:അമ്മയുടെ ശരീരത്തിലെ കുട്ടികളുടെ ചിത്രം; ഭാവിയിൽ ലൈംഗീക അരാജകത്വം ഉൾപ്പെടെ സാധ്യതയെന്ന് മനോരോഗ വിദഗ്ധൻ [NEWS]സംസ്ഥാനത്ത് ഇന്ന് 152 പേർക്ക് കോവിഡ്; 81 പേർ രോഗമുക്തി നേടി [NEWS]Rehana Fathima Viral Video | രഹന ഫാത്തിമയ്ക്കെതിരെ പോക്സോ കേസെടുക്കുമോ? പൊലീസ് -നിയമ വൃത്തങ്ങൾക്കിടയിൽ ചർച്ച സജീവം [NEWS]

advertisement

ശ്രീകൃഷ്ണ മന്ദിർ എന്നാണ് ക്ഷേത്രത്തിന് ഹിന്ദു പഞ്ചായത്ത് ക്ഷേത്രത്തിന് പേര് നൽകിയിരിക്കുന്നത്. 20000 സ്ക്വയർ ഫീറ്റിലാണ് ക്ഷേത്രം നിർമിക്കുന്നത്. ക്ഷേത്ര സമുച്ചയത്തിന് പുറമെ ശ്മശാനവും ഉണ്ടാകും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിർദേശ പ്രകാരം തലസ്ഥാന വികസന അഥോറിട്ടി 2017ൽ അനുവദിച്ച സ്ഥലത്താണ് ക്ഷേത്രം നിർമിക്കുന്നത്. ഏകദേശം 100 മില്യൺ പാകിസ്ഥാൻ രൂപയാണ് ചെലവ്, ഇത് പാക് സർക്കാർ വഹിക്കുമെന്ന് മതകാര്യ മന്ത്രി പിർ നൂറുൽ ഹഖ് ഖ്വാദ്രി പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/World/
പാക് തലസ്ഥാനത്ത് ഹിന്ദുക്കൾക്ക് ക്ഷേത്രം പണിയുന്നു; ശ്മശാനത്തിനും സ്ഥലം നൽകി
Open in App
Home
Video
Impact Shorts
Web Stories