ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇസ്രായേലും ഇന്ത്യയും ഒന്നിച്ചാണെന്ന് വാർത്താ സമ്മേളനത്തിൽ അദ്ദേഹം ഊന്നിപ്പറഞ്ഞു. ലോകത്ത് ഭീകരവാദത്തിന് സ്ഥാനമില്ലെന്ന കാര്യത്തിൽ ഇരുരാജ്യങ്ങൾക്കും വ്യക്തതയുണ്ടെന്നും ഒരു രൂപത്തിലുമുള്ള ഭീകരപ്രവർത്തനങ്ങളെയും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിനും അതിനെ പിന്തുണയ്ക്കുന്നവർക്കും എതിരെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗാസയിൽ മേഖലയിൽ നീതിയുക്തവും ശാശ്വതവുമായ സമാധാനം കൊണ്ടുവരുന്നതിനുള്ള പാതയാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള ഗാസ സമാധാന പദ്ധതിയെന്ന് ബുധനാഴ്ച ഇസ്രായേൽ പാർലമെന്റായ ക്നെസെറ്റിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ അംഗീകരിച്ച ഗാസ സമാധാന പദ്ധതി ഒരു പുതിയ വഴി തുറക്കുന്നുണ്ടെന്നും പലസ്തീൻ പ്രശ്നത്തിന് പരിഹാരം കാണുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലൂടെ മേഖലയിലെ എല്ലാ ജനങ്ങൾക്കും ഇത് സമാധാനം ഉറപ്പാക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സമാധാനത്തിലേക്കുള്ള വഴി എപ്പോഴും എളുപ്പമല്ലെങ്കിലും വിവേകവും ധൈര്യവും മനുഷ്യത്വവും മുൻനിർത്തി സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടിയുള്ള ശ്രമങ്ങളിൽ ലോകത്തിനൊപ്പം ഇന്ത്യയും പങ്കുചേരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
advertisement
