”ഞാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചിരുന്നു. അടുത്ത വര്‍ഷം നടക്കുന്ന ജി-20 ഉച്ചകോടിയില്‍ അധ്യക്ഷസ്ഥാനം വഹിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. അക്കാര്യത്തില്‍ മോദിയെ വിളിച്ച് അഭിനന്ദിച്ചു”, സെലന്‍സ്‌കി പറഞ്ഞു. റഷ്യൻ അധിനിവേശത്തെ തടയാനുള്ള ശ്രമങ്ങളിൽ നിർണായക പങ്ക് വഹിക്കാൻ കഴിയുന്ന രാജ്യമാണ് ഇന്ത്യയെന്നും വരും വര്‍ഷങ്ങളില്‍ ആ ലക്ഷ്യത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കാനാകട്ടെയെന്നും സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.
Also read- അതിശൈത്യത്തിൽ തണുത്ത് വിറച്ച് അമേരിക്ക; മഞ്ഞുവീഴ്ചയിൽ മരണം 50 കടന്നു
advertisement
ജി-20 ഉച്ചക്കോടിയില്‍ താന്‍ അവതരിപ്പിച്ച സമാധാന ഫോര്‍മുല നടപ്പിലാക്കാന്‍ ഇന്ത്യയുടെ പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.അതേസമയം യുക്രൈന്‍-റഷ്യ സംഘര്‍ഷം അവസാനിപ്പിക്കാനായി ഇരു രാജ്യങ്ങളും ശ്രമിക്കണമെന്നാണ് നരേന്ദ്രമോദി പറഞ്ഞത്. സമാധാനപരമായ നയതന്ത്ര ചര്‍ച്ചകളിലൂടെ നിലവിലെ സംഘര്‍ഷം അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഘര്‍ഷം അവസാനിപ്പിക്കാനുള്ള സമാധാന ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. അതോടൊപ്പം തന്നെ സംഘര്‍ഷബാധിത പ്രദേശത്ത് ജീവിക്കുന്ന ജനങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിനും തങ്ങള്‍ തയ്യാറാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരി മുതലാണ് യുക്രൈയ്ന്‍-റഷ്യ സംഘര്‍ഷം ആരംഭിച്ചത്. അന്ന് മുതല്‍ സമാധാന ചര്‍ച്ചകള്‍ക്കായി നിരവധി തവണ സെലന്‍സ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണ്‍ സംഭാഷണം നടത്തിയിരുന്നു. ഒരു സൈനിക നീക്കത്തിലൂടെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് മോദി പറഞ്ഞിരുന്നു. അധിനിവേശം അവസാനിപ്പിക്കാനുള്ള സമാധാന ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്നും മോദി സെലന്‍സ്‌കിയെ അറിയിച്ചിരുന്നു.