TRENDING:

ട്രംപിന്‍റെ ട്വിറ്റർ അക്കൗണ്ട് വിലക്ക്; സുപ്രധാന തീരുമാനത്തിന് നേതൃത്വം നല്‍കിയത് ഇന്ത്യൻ വംശജയായ അഭിഭാഷക

Last Updated:

ആഗോള രാഷ്ട്രീയത്തിൽ ട്വിറ്ററിന്‍റെ സ്വാധീനം വർധിച്ചതോടെ വിജയയും ശ്രദ്ധയിലേക്കുയർന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ട്വിറ്റർ അക്കൗണ്ട് നീക്കം ചെയ്യാനുള്ള തീരുമാനത്തിന് നേതൃത്വം നൽകിയത് ഇന്ത്യൻ വംശജയായ അഭിഭാഷക. ട്വിറ്ററിന്‍റെ ടോപ്പ് ലോയറും ഇന്ത്യൻ-അമേരിക്കനുമായ വിജയാ ഗഡെയാണ് യുഎസ് പ്രസിഡന്‍റിനെ ട്വിറ്റർ അക്കൗണ്ടിന് ആജീവനാന്ത വിലക്കിടാനുള്ള തീരുമാനത്തിന്‍റെ ബുദ്ധി കേന്ദ്രം. ട്വിറ്റർ ലീഗൽ, പോളിസി ആൻഡ് ട്രസ്റ്റ് ആൻഡ് സേഫ്റ്റി ഇഷ്യു വിഭാഗം ഹെഡ് ആണ് 45കാരിയായ വിജയ.
advertisement

Also Read-'റിസ്ക് എടുക്കാൻ വയ്യ': ട്രംപിന്റെ അക്കൗണ്ട് നീക്കം ചെയ്ത് ട്വിറ്റർ

ഇന്ത്യയിൽ ജനിച്ച വിജയ, കുട്ടിയായിരിക്കുമ്പോൾ തന്നെ യുഎസിലേക്ക് കുടിയേറി. കെമിക്കൽ എഞ്ചിനിയറായ പിതാവ് ജോലി ചെയ്തിരുന്ന ടെക്സസിൽ ബാല്യം. തുടർന്ന് ഇവരുടെ കുടുംബം ഈസ്റ്റ് കോസ്റ്റ് മേഖലയിലേക്ക് മാറി. ഇവിടെ ന്യൂജഴ്സിയിലാണ് വിജയ തന്‍റെ ഹൈസ്കൂള്‍ പഠനം പൂർത്തിയാക്കിയത്. കോർണൽ യൂണിവേഴ്സിറ്റിയിൽ നിന്നും ന്യൂയോർക്ക് യൂണിവേഴ്സ്റ്റി ലോ സ്കൂളിൽ നിന്നും ഉന്നത പഠനവും പൂർത്തിയാക്കി. ടെക് സ്റ്റാർട്ട് അപ്പുമായി ബന്ധപ്പെട്ട ഒരു കമ്പനിയിൽ പത്ത് വർഷത്തോളം ജോലി ചെയ്ത ശേഷം 2011 ലാണ് വിജയ ട്വിറ്ററിൽ ജോയിൻ ചെയ്തത്.

advertisement

Also Read-US Capitol | ക്യാപിറ്റോളിലെ അമേരിക്കൻ ജനാധിപത്യം; ചരിത്രത്തിൽ നിന്ന് മറച്ചുപിടിക്കാനാകുമോ?

ഒരു കോർപ്പേറേറ്റ് അഭിഭാഷക എന്ന നിലയിൽ വിജയയുടെ സ്വാധീനം കഴിഞ്ഞ ഒരു ദശകത്തിനിടെ ട്വിറ്ററിനെ രൂപപ്പെടുത്തിയെടുക്കാൻ വളരെയേറെ സഹായിച്ചിരുന്നു. ആഗോള രാഷ്ട്രീയത്തിൽ ട്വിറ്ററിന്‍റെ സ്വാധീനം വർധിച്ചതോടെ വിജയയും ശ്രദ്ധയിലേക്കുയർന്നു. കൂടുതൽ അക്രമത്തിനുള്ള റിസ്ക് ഒഴിവാക്കാൻ ട്രംപിന്‍റെ ട്വിറ്റർ അക്കൗണ്ട് നീക്കം ചെയ്യുന്നുവെന്ന വിവരം പുറത്തുവിട്ടതും വിജയ ഗഡെ തന്നെയായിരുന്നു.

യുഎസ് പാർലമെന്‍റ് മന്ദിരത്തിൽ ട്രംപ് അനുകൂലികൾ അതിക്രമിച്ചു കയറി നടത്തിയ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രംപിന്‍റെ അക്കൗണ്ട് നീക്കം ചെയ്യാൻ ട്വിറ്റർ തീരുമാനിച്ചത്. ട്രംപിന്‍റെ ചില ട്വീറ്റുകൾ കലാപത്തിന് പ്രചോദനം നൽകുന്നവയാണെന്ന് വിശ്വാസത്തിലായിരുന്നു ഈ തീരുമാനം. ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ആദ്യം പ്രസിഡന്‍റിന്‍റെ അക്കൗണ്ടിന് 12 മണിക്കൂർ വിലക്കായിരുന്നു അറിയിച്ചത്. എന്നാൽ പിന്നീട് ട്രംപിനെ ട്വിറ്റർ പ്ലാറ്റ്ഫോമിൽ നിന്ന് നീക്കം ചെയ്തതതായി കമ്പനി അറിയിക്കുകയായിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

'സമീപകാലത്തെ ഡോണാൾഡ് ട്രംപിന്റെ അക്കൗണ്ടിലെ ട്വീറ്റുകൾ അവലോകനം ചെയ്തതിനു ശേഷം, കൂടുതൽ അക്രമം ഇളക്കിവിടാനുള്ള സാധ്യത ഉള്ളതിനാൽ, അക്കൗണ്ട് ശാശ്വതമായി നീക്കം ചെയ്യുന്നു' - എന്നായിരുന്നു വിശദീകരണം.

മലയാളം വാർത്തകൾ/ വാർത്ത/World/
ട്രംപിന്‍റെ ട്വിറ്റർ അക്കൗണ്ട് വിലക്ക്; സുപ്രധാന തീരുമാനത്തിന് നേതൃത്വം നല്‍കിയത് ഇന്ത്യൻ വംശജയായ അഭിഭാഷക
Open in App
Home
Video
Impact Shorts
Web Stories