നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • 'റിസ്ക് എടുക്കാൻ വയ്യ': ട്രംപിന്റെ അക്കൗണ്ട് നീക്കം ചെയ്ത് ട്വിറ്റർ

  'റിസ്ക് എടുക്കാൻ വയ്യ': ട്രംപിന്റെ അക്കൗണ്ട് നീക്കം ചെയ്ത് ട്വിറ്റർ

  ഫേസ്ബുക്ക് ട്രംപിന് അനിശ്ചിത കാലത്തേക്ക് വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ട്വിറ്ററിന്റെ നടപടി.

  Donald Trump

  Donald Trump

  • News18
  • Last Updated :
  • Share this:
   വാഷിംഗ്ടൺ: യു എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ ട്വിറ്റർ പ്ലാറ്റ്ഫോമിൽ നിന്ന് നീക്കം ചെയ്തതതായി കമ്പനി അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് ട്വിറ്റർ ഇക്കാര്യം അറിയിച്ചത്. 'സമീപകാലത്തെ ഡോണാൾഡ് ട്രംപിന്റെ അക്കൗണ്ടിലെ ട്വീറ്റുകൾ അവലോകനം ചെയ്തതിനു ശേഷം, കൂടുതൽ അക്രമം ഇളക്കിവിടാനുള്ള സാധ്യത ഉള്ളതിനാൽ, അക്കൗണ്ട് ശാശ്വതമായി നീക്കം ചെയ്യുന്നു' - ട്വിറ്റർ പറഞ്ഞു.

   'ഈ ആഴ്ച നടന്ന ഭയാനകമായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, ട്വിറ്റർ നിയമങ്ങളുടെ ലംഘനങ്ങൾ വീണ്ടും ഉണ്ടായാൽ കർശന നടപടി ഉണ്ടാകുമെന്ന് ബുധനാഴ്ച തന്നെ വ്യക്തമാക്കിയതാണ്' - ട്വിറ്റർ വ്യക്തമാക്കി.


   വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം ട്രംപ് പങ്കുവച്ച രണ്ട് ട്വീറ്റുകളാണ് കർശന നടപടി എടുക്കാൻ ട്വിറ്ററിനെ പ്രേരിപ്പിച്ചത്. അക്രമത്തെ മഹത്ത്വവൽക്കരിക്കരുതെന്ന കമ്പനിയുടെ നയത്തിന് വിരുദ്ധമായിരുന്നു ഈ രണ്ടു ട്വീറ്റുകളുമെന്നും ട്വിറ്റർ വ്യക്തമാക്കി. ആദ്യത്തെ ട്വീറ്റ് ട്രംപ് അനുകൂലികളെക്കുറിച്ച് ആയിരുന്നു. രണ്ടാമത്തെ ട്വീറ്റ് ജോ ബൈഡൻ പ്രസിഡന്റ് ആയി സത്യപ്രതിജ്ഞ ചെയ്യുന്ന ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ഉള്ളതായിരുന്നു.

   ഫേസ്ബുക്ക് ട്രംപിന് അനിശ്ചിത കാലത്തേക്ക് വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ട്വിറ്ററിന്റെ നടപടി. അതേസമയം, ട്വിറ്ററിന്റെ നടപടിയോട് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. 'ചോദിച്ച എല്ലാവരോടുമായി പറയുന്നു, ജനുവരി 20ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ഞാൻ പോകില്ല' - ട്രംപ് ട്വിറ്ററിൽ അവസാനമായി കുറിച്ച് സന്ദേശങ്ങളിൽ ഒന്ന് ഇതായിരുന്നു. ഇതിനു പിന്നാലെയാണ് ട്വിറ്ററിന്റെ നടപടി.

   പരമ്പരാഗത കീഴ്വഴക്കങ്ങളെ ലംഘിച്ച് നുറ്റാണ്ടിന് ശേഷമാണ് അമേരിക്കൻ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് മറ്റൊരു വിട്ടു നിൽക്കൽ. ജനുവരി ഇരുപതിന് ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റ് ആയി സത്യപ്രതിജ്ഞ ചെയ്യുന്ന ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടു നിൽക്കാൻ ട്രംപ് തീരുമാനിച്ചു.
   ഭരണ കൈമാറ്റം സമാധാനപരമായിരിക്കും എന്ന് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് സത്യപ്രതിജ്ഞ ചടങ്ങിൽ നിന്ന് വിട്ടു നിൽക്കുമെന്ന തീരുമാനം ട്രംപ് അറിയിച്ചത്.

   സമാധാനപരമായ അധികാര കൈമാറ്റത്തിന്റെ അടയാളമായി നടക്കുന്നു ഉദ്ഘാടനചടങ്ങിൽ നിന്ന് 1869ന് ശേഷം ഇത് ആദ്യമായാണ് ഒരു വിട്ടുനിൽക്കൽ. 1869ൽ അന്നത്തെ പ്രസിഡന്റ് ആൻഡ്രൂ ജോൺസൺ തന്റെ പിന്തുടർച്ചക്കാരന്റെ സത്യപ്രതിജ്ഞാചടങ്ങിൽ നിന്ന് വിട്ടു നിന്ന ശേഷമുള്ള ആദ്യത്തെ വിട്ടു നിൽക്കലാകും ഇത്.
   Published by:Joys Joy
   First published: