Also Read- 'ഒബാമ പ്രസിഡന്റായത് ഓർക്കുന്നു'; ഋഷി സുനകിന്റെ വിജയത്തിൽ യുകെയിലെ ഹൈന്ദവ നേതാവ്
2017ൽ ലിയോ വരാഡ്കർ മുപ്പത്തെട്ടാമത്തെ വയസിൽ പ്രധാനമന്ത്രിപദത്തിലെത്തിയിരുന്നു. തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടാഞ്ഞതിനാലാണ് കൂട്ടുകക്ഷി ഭരണം വേണ്ടിവന്നത്. 2011-16 കാലഘട്ടത്തിൽ ലിയോ വിവിധ വകുപ്പുകളിൽ മന്ത്രിയായിരുന്നു.
Also Read- ഋഷി സുനകിൻ്റെ സ്ഥാനാരോഹണം; അഭിനന്ദനങ്ങളുമായി ഗീതാ ഗോപിനാഥ് അടക്കം പ്രമുഖർ
advertisement
1960 കളിൽ മുംബൈയിൽനിന്നു ബ്രിട്ടനിലേക്ക് കുടിയേറിയ ഡോ. അശോക് വരാഡ്കറുടെയും ബ്രിട്ടനിൽ നഴ്സായിരുന്ന അയർലണ്ടിലെ വാട്ടർഫോർഡ്കാരിയായ മിറിയത്തിന്റെയും മകനാണ് ലിയോ. പിന്നീട് ലിയോയുടെ കുടുംബം ബ്രിട്ടനിൽനിന്ന് അയർലണ്ടിലേക്കു കുടിയേറുകയായിരുന്നു. ട്രിനിറ്റി കോളജിൽനിന്നു മെഡിസിൻ പഠനം പൂർത്തിയാക്കിയ ലിയോ കുറച്ചു കാലം മുംബൈയിൽ ഡോക്ടറായി സേവനം ചെയ്തിരുന്നു. കോവിഡ് കാലത്ത് അദ്ദേഹം ചികിത്സാ രംഗത്തേക്ക് തിരികെ എത്തിയത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.