രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത 1.6 കോടി അമേരിക്കൻ സൈനികരോടുള്ള ആദരസൂചകമായി നിർമ്മിച്ചതാണ് ഈ സ്മാരകം. യുദ്ധത്തിൽ ജീവൻ ബലിനൽകിയ നാല് ലക്ഷത്തിലധികം സൈനികരുടെ ഓർമ്മകൾ കുടികൊള്ളുന്ന ഈ സ്ഥലം വെറുമൊരു വീഡിയോ ഷൂട്ടിംഗ് സെറ്റല്ലെന്നും മറിച്ച് ഒരു സ്മരണാലയമാണെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ വിമർശിച്ചു. വിദേശത്തേക്ക് പോകുന്നവർക്ക് അവിടുത്തെ മര്യാദകളെക്കുറിച്ചും പൊതുശീലങ്ങളെക്കുറിച്ചും നിർബന്ധിത പരിശീലനം നൽകണമെന്നും ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ, ഇന്ത്യൻ സംസ്‌കാരത്തിന്റെ ആഘോഷമാണ് ഇതെന്നും സന്തോഷം പ്രകടിപ്പിക്കുന്നതിൽ തെറ്റില്ലെന്നും പറഞ്ഞ് ചിലർ ഇദ്ദേഹത്തെ പിന്തുണയ്ക്കുകയും ചെയ്തു.
advertisement
സംഭവം അമേരിക്കൻ ഇമിഗ്രേഷൻ വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ മധു രാജുവിന്റെ വിസയെ ഇത് ബാധിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുഎസ് ഇമിഗ്രേഷൻ നിയമപ്രകാരം, താമസത്തിന്റെ നിബന്ധനകൾ ലംഘിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ വിസ റദ്ദാക്കാൻ സാധ്യതയുണ്ട്. നൃത്തം ചെയ്യുന്നത് ഒരു കുറ്റമല്ലെങ്കിലും, അനുവാദമില്ലാതെ ഫെഡറൽ സ്മാരകങ്ങളിൽ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത് നിയമലംഘനമായി കണക്കാക്കപ്പെടാം.
