തുടർന്ന് ജൂലൈ 22ന് അറസ്റ്റിലായി. കഴിഞ്ഞ മാർച്ച് 2ന് കുറ്റകരനാണെന്ന് കോടതി വിധിച്ചു. യുകെയിലെ ജാതി അടിസ്ഥാനത്തിലുള്ള വിവേചനത്തിനെതിരെ പ്രചാരണവും ബോധവൽക്കരണവും നടത്തുന്ന സന്നദ്ധ മനുഷ്യാവകാശ സംഘടനയായ ആന്റി കാസ്റ്റ് ഡിസ്‌ക്രിമിനേഷൻ അലയൻസ് (ACDA) ആണ് ദളിത് സമുദായങ്ങളെ ലക്ഷ്യം വച്ചുള്ള വിദ്വേഷ പ്രസംഗം ഉൾപ്പെട്ട പോസ്റ്റിനെക്കുറിച്ച് പോലീസിൽ പരാതിപ്പെട്ട സംഘടനകളിൽ ഒന്ന്. മറ്റ് നിരവധി സംഘടനകളും വ്യക്തികളും ഈ വീഡിയോയ്ക്ക് എതിരെ ശക്തമായ പ്രതികരണം നടത്തിയിരുന്നു.
advertisement
എസിഡിഎയ്‌ക്കൊപ്പം ചില സംഘടനകൾ കൂടി ചേർന്നാണ് നിയമനടപടികൾ ആരംഭിച്ചത്. 18 ആഴ്ചയാണ് അംറിക് ബജ്‌വ ജയിലിൽ കിടന്നത്. ഈ ജയിൽവാസം അയാൾ ചെയ്ത കുറ്റത്തിന്റെ ഗൗരവം അത്രത്തോളം ഉണ്ടെന്നാണ് തെളിയിക്കുന്നത് എന്ന് എസിഡിഎയുടെ വക്താവ് പറഞ്ഞു. അംറിക് ബജ്‌വ വീഡിയോയിൽ ഏതെങ്കിലും ജാതിയെ പേരെടുത്ത് പറഞ്ഞ് അധിക്ഷേപിക്കുന്നില്ല, പക്ഷെ ആ വീഡിയോയിലെ പല പരാമർശങ്ങളും ദളിത് വിഭാഗത്തിൽ പെട്ട ചില ജാതികളെ സൂചിപ്പിക്കുന്നതാണ്.
ബജ്‌വ ഉപയോഗിച്ച ‘ചൂര’, ‘ചാമർ’ എന്നീ വാക്കുകൾ ക്രൈം പ്രോസിക്യൂഷൻ സർവീസ് (സിപിഎസ്) കേസിൽ അപകീർത്തികരമായ വാക്കുകളായി ഗൗരവമായി തന്നെ ചൂണ്ടികാട്ടിയവയാണ്. അംരിക് സിംഗ് ബജ്‌വ ടിക്‌ടോക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ വളരെ വിഷലിപ്തവും ഉള്ളടക്കത്തിൽ ജാതീയത നിറഞ്ഞതുമായിരുന്നു എന്ന് പ്രോസിക്യൂഷൻ വാദിച്ചു. നിരവധി കമ്മ്യൂണിറ്റി സംഘടനകൾ ഒരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമായാണ് ഇയാൾക്ക് ശിക്ഷ വാങ്ങി നൽകാൻ സാധിച്ചത് എന്ന് എസിഡിഎ പറഞ്ഞു. കേസിൽ പോലീസിന്റെ അന്വേഷണത്തിന് സഹായിച്ച എല്ലാ പ്രധാന സാക്ഷികൾക്കും തേംസ് വാലി പോലീസ് നന്ദി പറഞ്ഞു.