അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാന്റെ വിവിധ കേന്ദ്രങ്ങളിൽ ഒരേസമയം ശക്തമായ ആക്രമണമാണ് നടത്തിയത്. തലസ്ഥാനമായ തെഹ്റാൻ ഉൾപ്പെടെ ഇറാന്റെ പല പ്രമുഖ നഗരങ്ങളിലും വൻ സ്ഫോടനശബ്ദങ്ങൾ മുഴങ്ങി. നേരത്തെ, ശനിയാഴ്ച നടന്ന ഇസ്രായേൽ ആക്രമണത്തിൽ ഇറാന്റെ മുൻ പ്രതിരോധ മന്ത്രി അമീർ നസീർസാദെയും റെവല്യൂഷണറി ഗാർഡ് കമാൻഡർ മുഹമ്മദ് പാക്പൂറും കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രതിരോധ മന്ത്രിയുടെ മരണവാർത്തയും പുറത്തുവരുന്നത്.
അതേസമയം, ഇറാനും അവരുടെ സായുധ ഗ്രൂപ്പുകളും ഗൾഫിലെ യുഎസ് സഖ്യകക്ഷികളെ ലക്ഷ്യമിടുന്നത് തുടരുകയാണ്. സൗദി അറേബ്യയിലെ യുഎസ് എംബസിക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായതായി സംശയിക്കുന്നു. ഇറാഖിൽ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു, ബഹ്‌റൈനിൽ അപായ സൂചന നൽകുന്ന സൈറണുകൾ മുഴങ്ങി. അതേസമയം, ബെയ്റൂട്ടിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തി. ഇറാൻ വിക്ഷേപിച്ച 73 മിസൈലുകളും 91 ഡ്രോണുകളും തങ്ങൾ വെടിവെച്ചിട്ടതായി ബഹ്‌റൈൻ അറിയിച്ചു.
advertisement
മേഖലയിൽ സംഘർഷം വർധിക്കുന്ന സാഹചര്യത്തിൽ പശ്ചിമേഷ്യയിലുള്ള അമേരിക്കൻ പൗരന്മാരോട് ഉടൻ രാജ്യം വിടാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദ്ദേശിച്ചു. അറബ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളാണ് ഈ സംഘർഷത്തിലെ' ഏറ്റവും വലിയ അത്ഭുതം' എന്ന് ട്രംപ് സിഎൻഎന്നിനോട്
ഇറാനെതിരായ അമേരിക്കയുടെ ശക്തമായ ആക്രമണം വരാനിരിക്കുന്നതേയുള്ളൂവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇറാന്റെ മിസൈൽ ശേഷി തകർക്കുക, നാവികസേനയെ ഇല്ലാതാക്കുക, ആണവ മോഹങ്ങൾ അവസാനിപ്പിക്കുക, തീവ്രവാദ ഗ്രൂപ്പുകൾക്ക് ഇറാൻ ആയുധം നൽകുന്നത് തടയുക എന്നിവയാണ് ഈ യുദ്ധത്തിലൂടെ അമേരിക്ക ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
