അയൽരാജ്യങ്ങളുമായി ഏറ്റുമുട്ടലിന് തങ്ങൾക്ക് താല്പര്യമില്ലെന്നും എന്നാൽ ഏതെങ്കിലും രാജ്യം ഇറാനെതിരായ ആക്രമണങ്ങൾക്ക് താവളമൊരുക്കിയാൽ അവിടെ മിസൈൽ പ്രത്യാക്രമണം നടത്താൻ ഇറാൻ മടിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാനെതിരെ ആക്രമണം നടത്താൻ സ്വന്തം മണ്ണ് വിട്ടുനൽകുന്ന രാജ്യങ്ങളെ മാത്രമേ ഇനി ലക്ഷ്യം വെക്കൂ എന്ന പുതിയ നയം ഇറാന്റെ ഇടക്കാല നേതൃത്വ സമിതി അംഗീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഇസ്രായേലിനും അമേരിക്കയ്ക്കും എതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുമെന്ന് അദ്ദേഹം അറിയിച്ചു. ഇറാൻ ജനത കീഴടങ്ങണമെന്ന ശത്രുക്കളുടെ മോഹം അവർക്ക് ശവക്കുഴിയിലേക്ക് കൊണ്ടുപോകാമെന്നും ആവർത്തിച്ചു. കഴിഞ്ഞ വാരമാണ് അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' എന്ന സൈനിക നീക്കത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയും കുടുംബവും കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ഇറാൻ നടത്തിയ തിരിച്ചടിയിലാണ് ഗൾഫ് രാജ്യങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ മിസൈലുകൾ പതിച്ചത്. ഖമനയിയുടെ ഭാര്യ മൻസൂറെ ഖൊജസ്‌തെയും പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
advertisement
