TRENDING:

ഇറാനെയല്ല, അമേരിക്കയെയും ഇസ്രായേലിനെയും ശ്രദ്ധിക്കാൻ മധ്യസ്ഥരോട് ടെഹ്‌റാൻ

Last Updated:

മേഖലയിൽ ശാശ്വതമായ സമാധാനത്തിന് തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും എന്നാൽ രാജ്യത്തിൻ്റെ അഭിമാനവും അധികാരവും സംരക്ഷിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും ഇറാൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വെടിനിർത്തലിനായി ശ്രമിക്കുന്ന രാജ്യങ്ങൾ തങ്ങളുടെ സമ്മർദ്ദം ഇറാനിലല്ല മറിച്ച് സംഘർഷം ആരംഭിച്ച അമേരിക്കയിലും ഇസ്രായേലിലുമാണ് ചെലുത്തേണ്ടതെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ഇറാന്റെ മറുപടി വ്യക്തമാണെന്ന് പറഞ്ഞ അദ്ദേഹം അന്താരാഷ്ട്ര മധ്യസ്ഥ ശ്രമങ്ങളെ തള്ളി.
News18
News18
advertisement

പല രാജ്യങ്ങളും മധ്യസ്ഥ ശ്രമങ്ങൾ ആരംഭിച്ച കാര്യം എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു.എന്നാൽ വിഷയത്തിൽ ഇറാന്റെ നിലപാട് സംശയരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മേഖലയിൽ ശാശ്വതമായ സമാധാനത്തിന് തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും എന്നാൽ രാജ്യത്തിൻ്റെ അഭിമാനവും അധികാരവും സംരക്ഷിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും അദ്ദേഹം കുറിച്ചു. സംഘർഷത്തിന് തീകൊളുത്തിയവർക്ക് നേരെയാകണം മധ്യസ്ഥ ശ്രമങ്ങൾ ഉണ്ടാകേണ്ടതെന്നും പെസെഷ്കിയാൻ കൂട്ടിച്ചേർത്തു

സ്വന്തം സൈനിക പ്രതികരണത്തെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള മധ്യസ്ഥ ശ്രമങ്ങളോട് ഇറാൻ സഹകരിക്കില്ലെന്നും മറിച്ച് അന്താരാഷ്ട്ര സമ്മർദ്ദം അമേരിക്കയിലേക്കും ഇസ്രായേലിലേക്കും തിരിച്ചുവിടണമെന്നുമാണ് പ്രസ്താവന സൂചിപ്പിക്കുന്നത്. ഏതെല്ലാം രാജ്യങ്ങളാണ് മധ്യസ്ഥതയുമായി സമീപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഫെബ്രുവരി 28-ന് ഇറാന്റെ ആണവ പദ്ധതികളെ ലക്ഷ്യമിട്ട് അമേരിക്കൻ-ഇസ്രായേൽ സേനകൾ നടത്തിയ സംയുക്ത ആക്രമണത്തോടെയാണ് ഈ സംഘർഷങ്ങൾ ആരംഭിച്ചത്. ഇതിന് മറുപടിയായി മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നിരന്തരമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി. ഇതോടെ ഗൾഫ് രാജ്യങ്ങളിലെ ഊർജ്ജ കയറ്റുമതിയെയും ആഗോള എണ്ണ വിതരണത്തെയും ബാധിക്കുന്ന വിധത്തിൽ സുരക്ഷാ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ഇറാനെയല്ല, അമേരിക്കയെയും ഇസ്രായേലിനെയും ശ്രദ്ധിക്കാൻ മധ്യസ്ഥരോട് ടെഹ്‌റാൻ
Open in App
Home
Video
Impact Shorts
Web Stories