TRENDING:

വെടിവെച്ചിട്ട എഫ്-35 യുദ്ധവിമാനത്തിൽ നിന്ന് രക്ഷപ്പെട്ട യുഎസ് പൈലറ്റിനെ ഐആർജിസി പിടികൂടിയതായി ഇറാനിയൻ മാധ്യമങ്ങൾ

Last Updated:

അമേരിക്കയുടെ അഞ്ചാം തലമുറയിൽപ്പെട്ട രണ്ടാമത്തെ എഫ്-35 വിമാനമാണ് തങ്ങളുടെ ആധുനിക വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തതെന്ന് ഇറാൻ അവകാശപ്പെട്ടു.

advertisement
ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) വെടിവെച്ചിട്ട എഫ്-35 യുദ്ധവിമാനത്തിൽ നിന്ന് പാരച്യൂട്ട് വഴി പുറത്തേക്ക് രക്ഷപെട്ട അമേരിക്കൻ പൈലറ്റ് ഇപ്പോൾ IRGCയുടെ കസ്റ്റഡിയിലുണ്ടെന്ന് ഇറാനിയൻ വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തു. പടിഞ്ഞാറൻ ഇറാന് മുകളിൽ വെച്ചാണ് വിമാനം തകർത്തതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പൈലറ്റിനെ പിടികൂടിയ കാര്യം ഇറാനിയൻ സർക്കാർ വൃത്തങ്ങളും സ്ഥിരീകരിച്ചിട്ടുള്ളതായാണ് വിവരം.
News18
News18
advertisement

അമേരിക്കയുടെ അഞ്ചാം തലമുറയിൽപ്പെട്ട രണ്ടാമത്തെ എഫ്-35 വിമാനമാണ് തങ്ങളുടെ ആധുനിക വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തതെന്ന് ഇറാൻ അവകാശപ്പെട്ടു. സെൻട്രൽ ഇറാന് മുകളിൽ വെച്ചാണ് ഈ വിമാനം വെടിവെച്ചിട്ടതെന്നും വിമാനം തകർന്നു വീഴുമ്പോഴുണ്ടായ ശക്തമായ സ്ഫോടനം കാരണം പൈലറ്റ് രക്ഷപ്പെടാൻ സാധ്യതയില്ലെന്നുമാണ് ഇറാനിലെ ഖാതം അൽ-അൻബിയ ആസ്ഥാനത്തെ വക്താവിനെ ഉദ്ധരിച്ച് പ്രസ് ടിവി റിപ്പോർട്ട് ചെയ്തിരുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രാജ്യത്തെ പാലങ്ങൾ, ഊർജ്ജ നിലയങ്ങൾ അല്ലെങ്കിൽ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് നേരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ അതിശക്തമായ തിരിച്ചടി നൽകുമെന്ന് വക്താവ് മുന്നറിയിപ്പ് നൽകി. ഇറാനിലെ ഇത്തരം കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാൽ മേഖലയിലെ അമേരിക്കൻ-ഇസ്രായേൽ കേന്ദ്രങ്ങൾക്ക് പുറമെ, അവർക്ക് താവളമൊരുക്കുന്ന രാജ്യങ്ങൾക്കും സഖ്യകക്ഷികൾക്കും നേരെ മുമ്പത്തേക്കാൾ മാരകമായ ആക്രമണങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. സുരക്ഷിതമായിരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അമേരിക്കൻ സൈനികരെ തങ്ങളുടെ രാജ്യത്ത് നിന്ന് പുറത്താക്കാൻ യുഎസ് താവളങ്ങളുള്ള രാജ്യങ്ങൾ തയ്യാറാകണമെന്നും വക്താവ് കൂട്ടിച്ചേർത്തു.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
വെടിവെച്ചിട്ട എഫ്-35 യുദ്ധവിമാനത്തിൽ നിന്ന് രക്ഷപ്പെട്ട യുഎസ് പൈലറ്റിനെ ഐആർജിസി പിടികൂടിയതായി ഇറാനിയൻ മാധ്യമങ്ങൾ
Open in App
Home
Video
Impact Shorts
Web Stories