കസ്റ്റഡിയിലെടുത്ത മെഹ്ർഷാദിനെ ക്രൂരമായി മർദിച്ചു. കസ്റ്റഡിയിലിരിക്കെയാണ് മരണം. തലയ്ക്കേറ്റ ക്ഷതമാണ് മെഹ്ർഷാദിന്റെ മരണകാരണം. ശനിയാഴ്ച ഷാഹിദിയുടെ ശവസംസ്കാര ചടങ്ങിനിടെ ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി.
മകൻ ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് പറയാൻ തങ്ങൾക്കുമേല്‍ പൊലീസ് സമ്മർദ്ദം ചെലുത്തിയതായി ഷാഹിദിയുടെ മാതാപിതാക്കൾ പറഞ്ഞു. മറുവശത്ത്, ഷാഹിദിയുടെ മരണത്തിന്റെ ഉത്തരവാദിത്തമില്ലെന്ന് ഇറാനിയൻ അധികൃതർ പറയുന്നു.
Also Read-Iran | ഇറാനിൽ അധികാരം കൈയാളുന്നത് ആര്? പരമോന്നത നേതാവിന്റെ അധികാരങ്ങൾ എന്തൊക്കെ?
പാചകത്തിലൂടെ പ്രശസ്തമായ വ്യക്തിയാണ് 20 കാരനായ മെഹ്ർഷാദ്. ഇൻസ്റ്റാഗ്രാമിൽ 25,000ത്തോളം ഫോളോവേഴ്സ് ഉണ്ട്. ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് മഹ്‌സ അമിനിയെന്ന 22 കാരിയെ പോലീസ് പിടികൂടുകയും തുടര്‍ന്ന് സെംപ്റ്റംബര്‍ 16-ന് അതിദാരുണമായി കൊല്ലപ്പെടുകയും ചെയ്തതോടെയാണ് ഇറാനില്‍ പ്രതിഷേധങ്ങള്‍ക്ക് തുടക്കമായത്.
ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭം അടിച്ചമർത്തുന്നിതിനിടെ 250ലധികം ആളുകളെ സുരക്ഷാസേന വധിച്ചു. സ്ത്രീകള്‍ തലമുടി വെട്ടിയും ഹിജാബ് കത്തിച്ചുമാണ് സദാചാര പോലീസിനെതിരെ പ്രതിഷേധം നടത്തിയിരുന്നു.