TRENDING:

Iran–Israel War | അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്ന് ഇറാന്റെ സുരക്ഷാ സമിതി സെക്രട്ടറി

Last Updated:

ട്രംപിന്റെ വികലമായ ചിന്താഗതികൾ മേഖലയെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടതെന്നും ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാറിജാനി

advertisement
അമേരിക്കയുമായി യാതൊരുവിധ ചർച്ചകൾക്കുമില്ലെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാറിജാനി തിങ്കളാഴ്ച വ്യക്തമാക്കി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റേത് മിഥ്യാധാരണകൾ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ട്രംപിന്റെ വികലമായ ചിന്താഗതികൾ മേഖലയെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടതെന്നും ഇപ്പോൾ കൂടുതൽ അമേരിക്കൻ സൈനികർ കൊല്ലപ്പെടുമെന്ന് അദ്ദേഹം ഭയപ്പെടുന്നുണ്ടെന്നും ലാറിജാനി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഇറാനുനേരെ അമേരിക്കയും ഇസ്രായേലും ശക്തമായ വ്യോമാക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയുടെ പ്രതികരണം.
News18
News18
advertisement

അതേസമയം, താൻ ഇറാനിയൻ നേതാക്കളുമായി സംസാരിക്കുമെന്ന് ഞായറാഴ്ച ട്രംപ് പറഞ്ഞിരുന്നു. ഇറാൻ ചർച്ചകൾക്ക് ആഗ്രഹിക്കുന്നുണ്ടെന്നും അതിന് താൻ സമ്മതിച്ചതായും താൻ അവരുമായി സംസാരിക്കുമെന്നും ട്രംപ് ദ അറ്റ്‌ലാന്റിക്കിനോട് പറഞ്ഞു. എന്നാൽ ചർച്ചകൾ എപ്പോൾ നടക്കുമെന്നോ ആരോടാണ് സംസാരിക്കുക എന്നോ വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായില്ല.

കഴിഞ്ഞ വർഷങ്ങളിൽ അമേരിക്കയുമായും പാശ്ചാത്യ രാജ്യങ്ങളുമായും ചർച്ചകൾ നടത്തിയിരുന്ന ഇറാന്റെ പ്രമുഖ നേതാക്കളിൽ ഭൂരിഭാഗവും ഇപ്പോൾ ഇല്ലെന്ന് ട്രംപ് സൂചിപ്പിച്ചു.  അവർക്ക് നേരത്തെ തന്നെ ഒരു കരാറിൽ ഏർപ്പെടാമായിരുന്നുവെന്നും എന്നാൽ അമിത ബുദ്ധി കാണിച്ച അവർ അവസരം നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ശനിയാഴ്ച അമേരിക്കയും ഇസ്രായേലും സംയുക്തമായി ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ 48 ഇറാനിയൻ നേതാക്കൾ കൊല്ലപ്പെട്ടതായി മറ്റൊരു അഭിമുഖത്തിൽ ട്രംപ് അവകാശപ്പെട്ടു. തങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുന്ന വിജയം ആർക്കും വിശ്വസിക്കാനാവില്ലെന്നും ഒറ്റയടിക്ക് 48 നേതാക്കളെ ഇല്ലാതാക്കാൻ സാധിച്ചുവെന്നും വളരെ വേഗത്തിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്നും ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
Iran–Israel War | അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്ന് ഇറാന്റെ സുരക്ഷാ സമിതി സെക്രട്ടറി
Open in App
Home
Video
Impact Shorts
Web Stories