ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവി ആണ് അവർ രക്തസാക്ഷിത്വം വരിച്ച വാർത്ത പുറത്തുവിട്ടത്. ശനിയാഴ്ച നടന്ന ഇതേ ആക്രമണത്തിൽ 86-കാരനായ ഖമനയിയും അദ്ദേഹത്തിന്റെ മകൾ, പേരക്കുട്ടി, മരുമകൻ, മരുമകൾ എന്നിവരും കൊല്ലപ്പെട്ടിരുന്നു. 1989 മുതൽ ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖമനയിയുടെ വിയോഗത്തിന് പിന്നാലെ ഭാര്യയുടെ മരണവും ഇറാനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
മഷാദിലെ പ്രമുഖ വ്യവസായിയായിരുന്ന മുഹമ്മദ് ഇസ്മായിൽ ഖോജസ്തേയുടെ മകളാണ് മൻസൂറെ. ഖമനയിയും മൻസൂറെയും തമ്മിലുള്ള വിവാഹത്തിൽ ആറ് മക്കളാണുള്ളത്. പൊതുവേദികളിൽ അപൂർവ്വമായി മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന വ്യക്തിയായിരുന്നു ഇവർ.
advertisement
മേഖലയിൽ വ്യാപിക്കുന്ന സംഘർഷം
ഖമനയിയുടെ മരണത്തെത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയുൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ ഇതിനോടനുബന്ധിച്ച് പ്രതിഷേധങ്ങളും അനുസ്മരണ ചടങ്ങുകളും നടന്നു.
ശനിയാഴ്ച മുതൽ ഇസ്രായേലും അമേരിക്കയും ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണം തുടരുകയാണ്. ഖമനയിയുടെ വധത്തിന് പിന്നാലെ തുടങ്ങിയ ഈ സംഘർഷം ഇപ്പോൾ ദുബായ്, ബഹ്‌റൈൻ, ഇറാഖ് എന്നിവിടങ്ങളിലേക്കും പടർന്നിട്ടുണ്ട്. മേഖലയിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ടാണ് തങ്ങളുടെ തിരിച്ചടിയെന്ന് ടെഹ്‌റാൻ വ്യക്തമാക്കി.
Summary: Iran’s state media, Press TV, confirmed on Monday that Mansoureh Khojasteh Bagherzadeh, the wife of Supreme Leader Ayatollah Ali Khamenei, has died. She succumbed to injuries sustained during the massive coordinated air strikes by the U.S. and Israel on Saturday, which also claimed the life of her husband. The 79-year-old Bagherzadeh had been in a coma since the attack. The strikes also reportedly killed Khamenei’s daughter, grandchild, and other immediate family members.
