വെള്ളിയാഴ്ച രാജ്യത്തിന്റെ കിഴക്കൻ തീരത്ത് രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ ഉത്തരകൊറിയ വിക്ഷേപിച്ചിരുന്നു. 2017 ന് ശേഷമുള്ള ആദ്യത്തെ ആണവ പരീക്ഷണത്തിന് ഉത്തര കൊറിയ തയ്യാറെടുക്കുമോ എന്ന ഭീതി നിലനിൽക്കുന്ന സമയത്തു കൂടിയാണ് ഈ വിക്ഷേപണം.
ഉത്തരകൊറിയയുടെ പുതിയ ആണവപരീക്ഷ നീക്കങ്ങളെ ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്ന് യുഎൻ ആണവ മേധാവി റാഫേൽ ഗ്രോസി പറഞ്ഞു. ഏഴാമത്തെ പരീക്ഷണത്തിനുള്ള ഒരുക്കങ്ങൾ ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും എന്നാൽ അത് ഉടൻ ഉണ്ടാകുമോ എന്നതു സംബന്ധിച്ച സൂചനകൾ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
advertisement
ലോകരാജ്യങ്ങളുടെ ആശങ്കക്കു കാരണം
2006 മുതൽ 2017 വരെയുള്ള കാലയളവിൽ ഉത്തര കൊറിയ ആറ് ആണവ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. 2017 ന് ശേഷം രാജ്യം ആദ്യത്തെ ആണവ ബോംബ് പരീക്ഷണം നടത്തുമോ എന്ന ആശങ്കയിലാണ് അമേരിക്കയും സഖ്യകക്ഷികളും. അടുത്ത മാസം ആദ്യം ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിൽ ബൈഡൻ ഭരണകൂടത്തിനും ഈ നീക്കം തലവേദനയായിരിക്കുകയാണ്. ആണവപരീക്ഷണവുമായി ബന്ധപ്പെട്ട അമേരിക്കയുടെ ക്ഷണം ഉത്തരകൊറിയ നിരസിച്ചു കഴിഞ്ഞു. അഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഉത്തരകൊറിയ അണുബോംബ് പരീക്ഷണം നടത്താനൊരുങ്ങുന്നതായി ഏപ്രിൽ മുതൽ അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു.
ആണവായുധങ്ങൾ നിർമിക്കാനാവശ്യമായ വസ്തുക്കൾ ഉത്തര കൊറിയ ഉൽപ്പാദിപ്പിച്ചിരിക്കാമെന്ന് സിഎൻഎൻ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ബാലിസ്റ്റിക് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ, ഹൈപ്പർസോണിക് മിസൈലുകൾ എന്നിവയും രാജ്യം പരീക്ഷിച്ചുവരികയാണ്.
Also read : കിം ജോങ് ഉന്നിനെതിരെ അസഭ്യ ചുമരെഴുത്ത്; പ്രതിയെ കണ്ടെത്താൻ കൂട്ട കൈയക്ഷര പരിശോധന
ഈ വർഷം റെക്കോർഡ് ഫയറിംഗ്
മിസൈൽ വിക്ഷേപണങ്ങളുടെ കാര്യത്തിൽ ഈ വർഷം ഉത്തരകൊറിയ മുൻവർഷങ്ങളിലെ റെക്കോർഡുകളെല്ലാം മറികടന്നിരിക്കുകയാണ്. ഇതിനകം രാജ്യം ഇരുപതിലധികം മിസൈലുകൾ വിക്ഷേപിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Also read : രാജ്യം കോവിഡ് മുക്തമെന്ന് കിം ജോങ് ഉന്‍; ഉത്തരകൊറിയയിൽ മാസ്ക് ഒഴിവാക്കി
ഉത്തര കൊറിയയുടെ നിലപാട്
അമേരിക്കയും ദക്ഷിണ കൊറിയൻ സഖ്യകക്ഷികളും ഉയർത്തുന്ന ഭീഷണിക്ക് മറുപടിയാണ് തങ്ങളുടെ മിസൈൽ വിക്ഷേപണം എന്നാണ് ഉത്തരകൊറിയ പറയുന്നത്. ദക്ഷിണ കൊറിയ അടുത്തിടെ നടത്തിയ മിസൈൽ അഭ്യാസങ്ങൾക്കുള്ള മറുപടി കൂടിയാണിത്. അമേരിക്കയുമായി ചേർന്ന് ദക്ഷിണ കൊറിയ നടത്തിയ സംയുക്ത സൈനികാഭ്യാസങ്ങളിൽ ഉത്തരകൊറിയ രോഷാകുലരാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ദക്ഷിണ കൊറിയയും അമേരിക്കയും ചേർന്ന് പന്ത്രണ്ടു ദിവസത്തെ സംയുക്ത സൈനിക അഭ്യാസങ്ങൾ നടത്തിയിരുന്നു.