Kim Jong Un | കിം ജോങ് ഉന്നിനെതിരെ അസഭ്യ ചുമരെഴുത്ത്; പ്രതിയെ കണ്ടെത്താൻ കൂട്ട കൈയക്ഷര പരിശോധന

Last Updated:

രാജ്യത്തിന്റെ തലസ്ഥാനമായ പ്യോങ് യാങ് നഗരത്തിലെ ഒരു കെട്ടിടസമുച്ചയത്തിലാണ് കിമ്മിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്.

കിം ജോങ് ഉൻ
കിം ജോങ് ഉൻ
ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനെതിരെ ഉയർന്ന അസഭ്യ ചുമരെഴുത്തിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ ഉത്തരകൊറിയൻ ഭരണാധികാരികൾ. രാജ്യത്തിന്റെ തലസ്ഥാനമായ പ്യോങ് യാങ് നഗരത്തിലെ ഒരു കെട്ടിടസമുച്ചയത്തിലാണ് കിമ്മിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ഇത് ആരെന്ന് കണ്ടെത്താൻ നഗരവാസികളെ മുഴുവൻ കൂട്ട കൈയക്ഷര പരിശോധനയ്ക്ക് വിധേയരാക്കുകുയാണ് ഭരണാധികാരികൾ.
ഉത്തരകൊറിയൻ ഭരണകക്ഷിയുടെ സെൻട്രൽ കമ്മിറ്റി പ്ലീനറി യോഗത്തിനിടെ ഡിസംബർ 22 നാണ് കിമ്മിനെ അസഭ്യ പദങ്ങൾ പ്രത്യക്ഷപ്പെട്ടതെന്ന് ദക്ഷിണകൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അസഭ്യ പദങ്ങളാൽ കിമ്മിനെ അഭിസംബോധന ചെയ്യുന്ന ചുമരെഴുത്തിൽ കിം കാരണം രാജ്യത്തെ ജനങ്ങൾ പട്ടിണി കിടന്നു മരിക്കുന്നുവെന്നും കുറ്റപ്പെടുത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ വേഗത്തില്‍ പ്രദേശം വൃത്തിയാക്കുകയും ചുമരെഴുത്തുകള്‍ മായ്ച്ചുകളയുകയും ചെയ്തു.
ഇത് ചെയ്തയാളെ കണ്ടെത്താൻ വീട് വീടാന്തരം കയറിയിറങ്ങി കൈയക്ഷര സാമ്പിളുകൾ പരിശോധിക്കുകയാണ് അധികൃതർ. ഒപ്പം പ്രദേശത്തെ ഫാക്ടറി ജീവനക്കാർ, വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ വിദ്യാർഥികൾ എന്നിവരുടേതുൾപ്പെടെ ആയിരക്കണക്കിനു പേരുടെയും കൈയക്ഷരങ്ങൾ പരിശോധിക്കുന്നുണ്ട്.
advertisement
Also read- North Korea | ചിരിക്കുന്നതിന് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി ഉത്തര കൊറിയൻ ‍ഭരണകൂടം
കിമ്മിനെതിരായ ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ട ദിവസം പ്രദേശവാസികളുടെ പ്രവർത്തികളെ കുറിച്ചും വിശദമായ ചോദ്യം ചെയ്യൽ നടക്കുന്നുണ്ട്. അടുത്തിടെ രാജ്യത്തുണ്ടായ വെള്ളപ്പൊക്കവും കോവിഡ് മഹാമാരിക്കാലത്ത് ചൈനയുമായുള്ള അതിർത്തി അടച്ചതും രാജ്യത്ത് കടുത്ത ക്ഷാമം നേരിടുന്ന സമയത്തുമാണ് കിമ്മിനെതിരെയുള്ള ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നും ശ്രദ്ധേയമാണ്. ഭരണാധികാരിക്കും ഭരണത്തിനുമെതിരായ ചുമരെഴുത്ത് ഉത്തര കൊറിയയിൽ വലിയ കുറ്റമാണ്. 2020ലും ഇങ്ങനെ ചെയ്തവരെ കണ്ടെത്താൻ കയ്യക്ഷര പരിശോധന നടത്തിയിരുന്നു. 2018ൽ ഈ കുറ്റത്തിന് ഒരു കേണലിനെ വധിച്ചിരുന്നു.
advertisement
North Korea | 10 ദിവസത്തേക്ക് ചിരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഉത്തര കൊറിയൻ ‍ഭരണകൂടം
അടിച്ചമര്‍ത്തപ്പെട്ട ജനങ്ങള്‍ താമസിക്കുന്ന ഉത്തരകൊറിയ (North Korea) ലോകം മുഴുവന്‍ അറിയപ്പെടുന്നത് അവിടുത്തെ രാജാവായ കിം ജോങ് ഉന്നിന്റെ (Kim Jong-un) ദുര്‍ഭരണത്തിന്റെ അടിസ്ഥാനത്തിലാണ്.
ഓരോ തവണയും രാജ്യത്ത് പുറത്തിറക്കുന്ന നിയമങ്ങള്‍ പലപ്പോഴും ജനങ്ങളെ കൂടുതല്‍ അടിച്ചമര്‍ത്താന്‍ വേണ്ടിയുള്ളതാണ്. ഇപ്പോള്‍ പുതിയൊരു അറിയിപ്പുമായി എത്തി ലോകം മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ് ഉത്തരകൊറിയ.
Also read- ‘ക്യാൻസറിന് തുല്യം’: കെ-പോപ് മ്യൂസിക് നിരോധിക്കണമെന്ന് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ
മുന്‍ നേതാവ് കിം ജോങ്-ഇലിന്റെ (Kim Jong-il) പത്താം ചരമവാര്‍ഷികത്തില്‍, ഇന്ന് ആരംഭിക്കുന്ന 11 ദിവസത്തെ ദുഃഖാചരണത്തിന്റെ ഭാഗമായി ഉത്തര കൊറിയയിലെ പൗരന്മാരെ ചിരിക്കുന്നതില്‍ നിന്നും ഷോപ്പിംഗില്‍ നിന്നും മദ്യപാനത്തില്‍ നിന്നും വിലക്കിയിരിക്കുകയാണ്.
advertisement
ഇളയ മകന്‍ കിം ജോങ്-ഉന്‍ രാജാവാകുന്നതിന് മുന്‍പ് 1994 മുതല്‍ 2011 വരെ ഉത്തര കൊറിയ ഭരിച്ചിരുന്നത് കിം ജോങ്-ഇല്‍ ആയിരുന്നു. ദുഃഖാചരണത്തിന്റെ ഭാഗമായി ഉത്തര കൊറിയക്കാര്‍ മദ്യം കുടിക്കുന്നതും ചിരിക്കുന്നതും വിലക്കിയിരിക്കുകയാണ്. ഇതിനുപുറമേ, ഒഴിവുസമയ വിനോദ പരിപാടികളില്‍ ഏര്‍പ്പെടുന്നതിനും ഈ കാലയളവില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് റേഡിയോ ഫ്രീ ഏഷ്യ റിപ്പോര്‍ട്ട് ചെയ്തു. (Radio Free Asia). ചരമ വാര്‍ഷിക ദിവസം ഷോപ്പിങ്ങും രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/World/
Kim Jong Un | കിം ജോങ് ഉന്നിനെതിരെ അസഭ്യ ചുമരെഴുത്ത്; പ്രതിയെ കണ്ടെത്താൻ കൂട്ട കൈയക്ഷര പരിശോധന
Next Article
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement