ഇറാനിലെ പ്രതിഷേധക്കാരെയും സർക്കാരിനെതിരെയുള്ളവരെയും നിരീക്ഷിക്കാൻ സ്ഥാപിച്ച വിപുലമായ ക്യാമറ ശൃംഖലയെ മൊസാദ് ഹാക്ക് ചെയ്യുകയായിരുന്നു. വർഷങ്ങൾക്ക് മുൻപേ ഈ ക്യാമറകളിൽ പ്രവേശനം നേടിയ ഇസ്രായേൽ, ഖമേനിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ എവിടെയാണ് പാർക്ക് ചെയ്യുന്നതെന്ന് കൃത്യമായി മനസ്സിലാക്കി. ഇതിലൂടെ ഉദ്യോഗസ്ഥരുടെ വിലാസം, ജോലി സമയം, അവർ ആർക്കാണ് സുരക്ഷ നൽകുന്നത് തുടങ്ങിയ വിവരങ്ങൾ അടങ്ങിയ ഫയലുകൾ ഇസ്രായേൽ തയ്യാറാക്കിയിരുന്നു.
ഖമനയി കൊല്ലപ്പെട്ട ടെഹ്‌റാനിലെ പാസ്ചർ സ്ട്രീറ്റിലെ മൊബൈൽ സേവനങ്ങൾ ആക്രമണസമയത്ത് ഇസ്രായേലും അമേരിക്കയും ചേർന്ന് തടസ്സപ്പെടുത്തി. സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുകൾ ലഭിക്കുന്നത് തടയാനായിരുന്നു ഈ നീക്കം. "ഞങ്ങൾക്ക് ജെറൂസലേം അറിയാവുന്നത് പോലെ തന്നെ ടെഹ്‌റാനെയും അറിയാമായിരുന്നു" എന്ന് ഒരു ഇസ്രായേലി ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
advertisement
ഇറാൻ നേതൃത്വത്തെക്കുറിച്ചുള്ള വിവരശേഖരം വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകളും അൽഗോരിതങ്ങളുമാണ് ഇസ്രായേൽ ഉപയോഗിച്ചത്. ഇത് ഖമേനിയുടെ ഓരോ നീക്കവും നിമിഷനേരം കൊണ്ട് കണ്ടെത്താൻ അവരെ സഹായിച്ചു. ഇതിന് പുറമെ അമേരിക്കൻ ചാരസംഘടനയായ സിഐഎയ്ക്ക് ഇറാൻ നേതൃത്വത്തിനുള്ളിൽ തന്നെയുള്ള ഒരു രഹസ്യ സ്രോതസ്സിൽ നിന്ന് വിവരങ്ങൾ ലഭിച്ചിരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
